ബാബറി സംഭവം പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ലെന്ന് സുപ്രീം കോടതി

January 17th, 2012
supremecourt-epathram

ന്യൂഡെല്‍ഹി: ബാബറി സംഭവം പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ല, വെറും ഒരു സംഭവം മാത്രമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ബി. ജെ. പി നേതാവ് എല്‍. കെ അദ്വാനിയടക്കം ഇരുപത് പേര്‍ക്കെതിരെ നേരത്തെ ചുമത്തിയ ഗൂഢാലോചന കുറ്റം കീഴ്ക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ സി. ബി. ഐ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ വിവേക് തങ്കയുടെ “പ്രസിദ്ധമായ കേസാണെന്ന” പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ജസ്റ്റിസ് എച്ച്. എല്‍ ദത്തുവിന്റെ ഇടപെടല്‍. കേസിന്റെ അന്തിമ വാദത്തിനായി മാര്‍ച്ച് 27 നു മാറ്റി വച്ചു. കേസിന്റെ വിധി വന്ന് ഒമ്പതു മാസത്തിനു ശേഷമാണ് സി. ബി. ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കള്ളനോട്ട് : 14 പേര്‍ അറസ്റ്റിലായി

January 11th, 2012

indian rupee-epathram

ന്യൂഡല്‍ഹി : രാജ്യവ്യാപകമായി നടത്തിയ വിവിധ മിന്നല്‍ പരിശോധനകളില്‍ ദേശീയ അന്വേഷണ ഏജന്‍സി ഒരു അന്താരാഷ്‌ട്ര കള്ളനോട്ട് സംഘത്തെ പിടികൂടി. പാക്കിസ്ഥാനില്‍ നിന്നും എത്തുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണിത്. സുരക്ഷാ പാളിച്ചകള്‍ ഏറെയുള്ള നേപ്പാള്‍, ബംഗ്ലാദേശ്‌ എന്നീ അതിര്‍ത്തി കളിലൂടെയാണ് ഇവര്‍ കള്ളനോട്ട് ഇന്ത്യയില്‍ എത്തിക്കുന്നത്.

പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ഇത്തരമൊരു സംഘം പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചത്‌.

ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും, നൂറിന്റെയും നോട്ടുകള്‍ വന്‍തോതില്‍ പാക്കിസ്ഥാനില്‍ അച്ചടിച്ച് ബംഗ്ലാദേശിലേക്ക് വിമാന മാര്‍ഗ്ഗം കടത്തുകയാണ് ഈ അന്താരാഷ്‌ട്ര സംഘത്തിന്റെ പ്രവര്‍ത്തന രീതി. പിന്നീട് ഇത് അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിക്കും. മേന്മയേറിയ ഈ വ്യാജ നോട്ടുകള്‍ വിപണിയില്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ കണ്ടുപിടിക്കുക പ്രയാസമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആഗോള ബുദ്ധമത സമ്മേളനത്തില്‍ നിന്നും രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിട്ടുനിന്നു

November 28th, 2011

prime minister&president-epathram

ന്യൂഡല്‍ഹി: നാലു ദിവസം നീളുന്ന ആഗോള ബുദ്ധമത സമ്മേളനത്തില്‍ നിന്നും രാഷ്ട്രപതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങും വിട്ടുനിന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടിരുന്ന പ്രതിഭാ പാട്ടീല്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഡോ. കരണ്‍സിങ്ങാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ദലൈലാമ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ചൈനയുടെ എതിര്‍പ്പ് നേരത്തെ തന്നെ ഇന്ത്യയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ഉഭയകക്ഷി അതിര്‍ത്തി സംഭാഷണത്തില്‍നിന്ന് ചൈന മാറിയത്. ആത്മീയ നേതാവ് ദലൈലാമ പങ്കെടുക്കുന്നതിനെ ചോദ്യംചെയ്ത ചൈനീസ് അധികൃതരുടെ നിലപാടിനെ ലാമയുടെ പ്രതിനിധി ടെംവ ത്ഷേറിങ് ശക്തിയായി വിമര്‍ശിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദലൈലാമയുടെ സന്ദര്‍ശനം ഇന്ത്യ-ചൈന ചര്‍ച്ച മാറ്റി വെച്ചു

November 28th, 2011

dalai-lama-epathram

ന്യൂഡല്‍ഹി: ചൈനയും ഇന്ത്യയും തമ്മില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കാനിരുന്ന അതിര്‍ത്തി തര്‍ക്ക ചര്‍ച്ചമാറ്റി വെച്ചു. ദലൈലാമക്ക് ഇന്ത്യയില്‍ സന്ദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചൈന ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്‌. ഡല്‍ഹിയില്‍ നടക്കുന്ന ആഗോള ബുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദലൈലാമക്ക് അനുവാദം നല്‍കരുതെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദലൈലാമ ആത്മീയ നേതാവാണെന്നും അതിനാല്‍ അദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാനാവില്ല എന്നാണ്‌ ഇന്ത്യയുടെ നിലപാട്. അഭ്യര്‍ഥന ഇന്ത്യ തള്ളിയത് ചൈനീസ് അധികൃതരെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച മാറ്റിവെക്കേണ്ടി വരുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യ ആണവ മിസൈല്‍ പരീക്ഷണം നടത്തി

November 16th, 2011

Agni-II_nuclear-missile-epathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ ആണവ ശക്തി വ്യക്തമാക്കിക്കൊണ്ട് ഇന്ത്യ ഏറ്റവും ആധുനികമായ ആണവ ശേഷിയുള്ള അഗ്നി – 2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 3000 കിലോമീറ്റര്‍ ആണ് ഈ മിസൈലിന്റെ പ്രഹര ദൂരം. ഇന്നലെ രാവിലെ 9 മണിക്കാണ് ഭൂതല – ഭൂതല മിസൈല്‍ ആയ അഗ്നി – 2 വീലര്‍ ദ്വീപില്‍ നിന്നും പരീക്ഷണ അടിസ്ഥാനത്തില്‍ വിക്ഷേപിച്ചത്‌. 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുള്ള മിസൈലിന് ഒരു ടണ്‍ ഭാരം വഹിക്കാനാവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദേശ വിമാനങ്ങള്‍ ആഭ്യന്തര മേഖലയിലും
Next »Next Page » ന്യൂമോണിയ : ശിശു മരണങ്ങള്‍ വ്യാപകം »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine