മാവോയിസ്റ്റുകള്‍ ഇറ്റാലിയന്‍ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടുപോയി

March 18th, 2012

Italian-tourists-taken-hostage-by-Maoists-epathram

ന്യൂഡല്‍ഹി : ഒറീസയിലെത്തിയ രണ്ടു ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. കാന്ധമാല്‍ ജില്ലയില്‍ ഗോത്ര വര്‍ഗക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ്‌ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടു പോയത്‌. ഇവരെ വിട്ടയയ്ക്കാന്‍ പതിമൂന്ന് ആവശ്യങ്ങളാണു മവോയിസ്റ്റുകള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. സൈനിക നടപടികള്‍ നിര്‍ത്തി വെയ്ക്കുക, സമാധാന ചര്‍ച്ചകള്‍ തുടരുക, രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

മാവോയിസ്റ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാരും ഒറീസ സര്‍ക്കാരിനും കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. ചര്‍ച്ചയ്ക്കു തയാറാവണമെന്നും മാവോയിസ്റ്റ് വേട്ട നിര്‍ത്തിവയ്ക്കുകയാണെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് മാവോയിസ്റ്റുകള്‍ ഈ അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്.
തട്ടിക്കൊണ്ടുപോയവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന്‌ ഉന്നത മാവോവാദി നേതാവ്‌ സഭ്യാസച്ചി പാണ്ഡെ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ ഓഡിയോ ടേപ്പില്‍ അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്രയേല്‍ എംബസി വാഹനത്തില്‍ സ്ഫോടനം: ഒരാള്‍ അറസ്റ്റില്‍

March 7th, 2012
Israeli embassy car in Delhi-epathram
ന്യൂഡല്‍ഹി: കഴിഞ്ഞ  മാസം ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി വാഹനത്തില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. അമ്പത് വയസ്സുള്ള ഒരു ഇന്ത്യന്‍ വംശജനാണ് അറസ്റ്റിലായതെന്നാണ് സൂചന.  ഇയാളെ പോലീസ്  ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഇനിയും സ്ഥിതീകരിച്ചിട്ടില്ല. ഫെബ്രുവരി 13 നു ഉച്ചക്ക് 3.15 നു നടന്ന സ്ഫോടനത്തില്‍ ഇസ്രായേലി  എംബസി ഉദ്യോഗസ്ഥന്റെ ഭാര്യ ടല്‍ യഷോവ (42)യടക്കം  നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വ്യോമസേന കൂടുതല്‍ പൈലറ്റ്‌ രഹിത വിമാനങ്ങള്‍ വാങ്ങും

February 4th, 2012

Predator-Drone-epathram

ബാംഗ്ലൂര്‍ : അതിര്‍ത്തിയില്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷണം നടത്തുവാനായി ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ പൈലറ്റ്‌ രഹിത വിമാനങ്ങള്‍ കൂടി വാങ്ങും. അതിര്‍ത്തിയില്‍ ഇത്തരം വിമാനങ്ങള്‍ക്ക് ചില സവിശേഷമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയും എന്നും അതിനാല്‍ ഇത്തരം വിമാനങ്ങള്‍ കൂടുതലായു ഉപയോഗിക്കണം എന്നുമാണ് തങ്ങളുടെ തീരുമാനം എന്ന് എയര്‍ മാര്‍ഷല്‍ ധീരജ് കുക്രേജ അറിയിച്ചു.

പൈലറ്റ്‌ ഇല്ലാതെയല്ല ഈ വിമാനങ്ങള്‍ പറക്കുന്നത് എന്നും ദൂരെയുള്ള നിയന്ത്രണ കേന്ദ്രത്തില്‍ നിന്നും ഒരു പൈലറ്റ്‌ തന്നെയാണ് ഇത്തരം വിമാനങ്ങളെ നിയന്ത്രിക്കുന്നത് എന്നും അതിനാല്‍ ഇത്തരം ഡ്രോണുകളെ പൈലറ്റ്‌ രഹിത വിമാനങ്ങള്‍ എന്ന് വിളിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റിപ്പബ്ലിക്ക് പരേഡില്‍ പെണ്‍പെരുമ

January 27th, 2012

sneha-shekhawat-epathram

ന്യൂഡല്‍ഹി: 63മത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ 144 പേരടങ്ങുന്ന ഇന്ത്യന്‍ എയര്‍ഫോഴ്സ് സൈന്യ വിഭാഗത്തെ നയിച്ച് വനിത പൈലറ്റ് ഇന്ത്യന്‍ ചരിത്രത്തില്‍ ഇടം നേടി. രാജസ്ഥാനിലെ സിക്കാറില്‍ നിന്നുളള സ്നേഹ ഷേഖാവത് എന്ന വനിത പൈലറ്റാണ് പരേഡില്‍  സൈനിക സംഘത്തെ സ്നേഹ  നയിച്ചത്. കാണികള്‍ ആര്‍പ്പു വിളിച്ചു കൊണ്ടു സ്നേഹയെ അഭിനന്ദിച്ചു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കനത്ത ജാഗ്രത

January 25th, 2012
republic-day-security-epathram
ദില്ലി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച്  ദില്ലിയുള്‍പ്പെടെ ഇന്ത്യയില്‍ പല ഭാഗങ്ങളിലും കനത്ത ജാഗ്രത. ദില്ലിയില്‍ റിപ്പബ്ലിക് ദിന റാലി നടക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ സൈന്യവും അര്‍ദ്ധ സൈനീക വിഭാഗവും പോലീസുമെല്ലാം ചേര്‍ന്ന് കനത്ത സുരക്ഷാ വലയമാണ് തീര്‍ത്തിരിക്കുന്നത്. തീവ്രവദികളുടെ നുഴഞ്ഞു കയറ്റ ഭീഷണി നേരിടുന്ന രാജ്യത്തിന്റെ വിവിധ അതിര്‍ത്തികളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. വിവിധ എയര്‍പോര്‍ട്ടുകള്‍, മെട്രോ സ്റ്റേഷനുകള്‍, പ്രധാനപ്പെട്ട നഗരങ്ങള്‍, വ്യാപാര കെട്ടിടസമുച്ചയങ്ങള്‍ എന്നിവയിലെല്ലാം സുരക്ഷയുടെ ഭാഗമായി നിരീക്ഷണത്തിലാണ്.  അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍-ബംഗ്ലാദേശ് എന്നിവടങ്ങളില്‍ സൈനീക അട്ടിമറിശ്രമങ്ങളും രാഷ്ടീയ അനിശ്ചിതത്വവും നിലനില്‍ക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേര്‍ക്ക് വിലക്ക്
Next »Next Page » പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine