ബാംഗ്ലൂര്‍ : ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ മേധാവിയായ ആദ്ധ്യാത്മിക ഗുരു രവിശങ്കറിന്റെ പ്രാണഭീതിയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കഥ പുറത്തായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ, പോള്‍ ഫെര്‍ണാണ്ടസ് എന്ന ഒരാളുടെ ഏതാണ്ട് 15 ഹെക്ടര്‍ സ്ഥലം ആശ്രമം കൈയ്യേറി എന്നാണു പുതിയ വെളിപ്പെടുത്തല്‍.
ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തിന്റെ തൊട്ടടുത്തുള്ള ഈ സ്ഥലം അതിന്റെ ഉടമയായ കര്‍ഷകന്റെ പക്കല്‍ നിന്നും 12 വര്ഷം മുന്‍പ് താന്‍ വാങ്ങിയതാണെന്ന് ഫെര്‍ണാണ്ടസ് പറയുന്നു. കര്‍ഷകന്‍ ഈ സ്ഥലം ഏതോ സഹകരണ സംഘത്തിന് ജാമ്യമായി വെച്ചിരുന്നുവെന്നും ഇവരുടെ പക്കല്‍ നിന്നും ഈ സ്ഥലം പിന്നീട് ആശ്രമം സ്വന്തമാക്കുകയുമായിരുന്നു.
ഈ സ്ഥലത്തില്‍ താന്‍ ഒരു കോടിയോളം രൂപ ചിലവിട്ടു. ഈ കാര്യങ്ങള്‍ ആശ്രമം അധികാരികളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ തനിക്ക് സ്ഥലം തിരികെ നല്‍കുവാനോ തനിക്ക് നഷ്ടമായ തുകയ്ക്ക് പരിഹാരം കാണാനോ ആശ്രമം തയ്യാറാവാത്തതിനെ തുടര്‍ന്ന് താന്‍ ഒരു മാധ്യമ പ്രവര്‍ത്തകനായ ശ്രീധര്‍ എന്നയാളെ മദ്ധ്യസ്ഥതയ്ക്കായി സമീപിച്ചു.
ശ്രീധര്‍ രവിശങ്കറെ നേരിട്ട് കണ്ടു ഈ കാര്യങ്ങള്‍ സംസാരിക്കുകയും, ഭൂമി തര്‍ക്കത്തില്‍ ഒരു പരിഹാരം കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്നെ പറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് രവിശങ്കര്‍ ചെയ്തത് എന്ന് ശ്രീധര്‍ പറയുന്നു. 42 കോടി രൂപ ആവശ്യപ്പെട്ടു ആരോ ഭീഷണി പ്പെടുത്തുന്നതായാണ് പരാതി. തന്റെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും, തന്റെ ഫോണ്‍ നമ്പറുകള്‍ പരാതിയില്‍ നല്‍കിയിട്ടുണ്ട്.
ഭൂമി തര്‍ക്കം പരിഹരിക്കാതെ പ്രശ്നം പോലീസിനെ ഉപയോഗിച്ച് ഒതുക്കാനാണ് ആശ്രമത്തിന്റെ ശ്രമം എന്നാണു ഇതില്‍ നിന്നും വ്യക്തമാകുന്നത്. ആത്മീയ ഗുരുവിന്റെ പ്രാണ ഭീതിയുടെ രഹസ്യം യഥാര്‍ത്ഥത്തില്‍ ഭൂമി നഷ്ടപ്പെടുമോ എന്ന ഭീതിയായിരുന്നു എന്നും.



ബാംഗ്ലൂര്‍ : വിവാദ സ്വാമി നിത്യാനന്ദ ജെയിലില്‍ നിന്നും ഇറങ്ങി നേരെ പോയത് “ലോക സമാധാനത്തിന്” ഉള്ള “പഞ്ച തപസ് പൂജ” ചെയ്യാനാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സിനിമാ നടികളുമായുള്ള ലൈംഗിക ആരോപണങ്ങള്‍ തെളിവായി വീഡിയോ ചിത്രങ്ങള്‍ സഹിതം പുറത്തു വന്നതിനെ തുടര്‍ന്ന് പോലീസ് പിടിയിലായ നിത്യാനന്ദയ്ക്ക് കര്‍ണ്ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ നിത്യാനന്ദന്‍ ഉടന്‍ തന്നെ ലോക സമാധാനത്തിനായുള്ള ഒരു പൂജയും തുടങ്ങിയെങ്കിലും ഒട്ടേറെ കേസുകള്‍ തനിക്കെതിരെയുള്ള ഇയാള്‍ക്ക് അടുത്തൊന്നും പോലീസ് സമാധാനം നല്‍കാന്‍ ഇടയില്ല. ഇയാള്‍ക്കെതിരെ പുതുശേരിയില്‍ നിലവിലുള്ള ഒരു കേസിന് പുറമെ ചെന്നൈയില്‍ രണ്ടോ മൂന്നോ കേസുകള്‍ വേറെയും ഉണ്ടെന്നാണ് ഇയാളുടെ അഭിഭാഷകനായ വിവേകാനന്ദ് ഗുപ്ത പറയുന്നത്. ഇതില്‍ ശ്രീ പെരംബത്തൂരില്‍ നിന്നുള്ള ഒരു സ്വകാര്യ അന്യായവും പെടും.
ബാംഗ്ലൂര്‍ : തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ അധിപനായ രവിശങ്കര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഈ വാദം പോലീസ് അംഗീകരിക്കുന്നില്ല. പോലീസിനു പറയാനുള്ളത് മറ്റൊരു കഥയാണ്. രവിശങ്കറിന്റെ ആശ്രമത്തിനു സമീപം താമസിക്കുന്ന ഡോ. മഹാദേവ പ്രസാദ് എന്നയാള്‍ ബാംഗ്ലൂര്‍ക്ക് പോകാനായി തന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ വഴി മുടക്കി മൂന്നു നാല് പട്ടികള്‍ നില്‍ക്കുന്നതായി കണ്ടു. ഇവയെ വിരട്ടി ഓടിക്കാനായി ഇയാള്‍ തന്റെ ലൈസന്‍സുള്ള .32 റിവോള്‍വര്‍ പുറത്തെടുത്ത് പട്ടികള്‍ക്ക് നേരെ മൂന്നു തവണ വെടിയുതിര്‍ത്തു. ഇതില്‍ ഒരു ബുള്ളറ്റാണ് ലക്‌ഷ്യം തെറ്റി 2500 അടി അകലെയുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തില്‍ എത്തിയത്. .32 റിവോള്‍വറിലെ ബുള്ളറ്റിന് 4000 അടി വരെ ദൂരം സഞ്ചരിക്കാനാവും എന്ന് പോലീസ് അറിയിച്ചു.
ഒരു നേരം പോലും ഭക്ഷണം കഴിക്കുവാന്‍ സാധിക്കാത്ത വലിയ ഒരു വിഭാഗം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ പാവങ്ങളുടെ പടനായിക എന്ന് വിശേഷി പ്പിക്കപ്പെടുന്ന മുഖ്യമന്ത്രി മായവതിയ്ക്ക് കോടികളുടെ ആസ്ഥിയെന്ന് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയായി അധികാരത്തില്‍ കയറി മൂന്നു വര്‍ഷം കൊണ്ട് മായാവതിയുടെ ആസ്ഥിയില്‍ 52 കോടിയില്‍ നിന്നും 87 കോടിയിലേക്ക് ഉള്ള ഉയര്‍ച്ചയാണ് ഉണ്ടായത്.
























