5 രൂപ ഫീസ്‌ വാങ്ങുന്ന ഡോക്ടര്‍

July 31st, 2011

doctor-shyama-prasad-mukherjee-epathram

റാഞ്ചി : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിനായി കടിപിടി കൂടുകയും ദീര്‍ഘ അവധി എടുത്ത് സര്‍ക്കാരാശുപത്രിക്ക് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്ന നാട്ടില്‍ വെറും 5 രൂപ മാത്രം ഫീസ്‌ വാങ്ങി കഴിഞ്ഞ 55 വര്‍ഷമായി വൈദ്യ സേവനം ചെയ്യുന്ന ഡോക്ടറാണ് റാഞ്ചിയിലെ ഡോ. ശ്യാമ പ്രസാദ്‌ മുഖര്‍ജി. തുച്ഛമായ ഇദ്ദേഹത്തിന്റെ ഫീസ്‌ ദാരിദ്ര്യം മൂലം ചികില്‍സാ ചിലവ് താങ്ങാനാവാത്ത അനേകായിരങ്ങളെയാണ് സഹായിച്ചിട്ടുള്ളത്. 75 കാരനായ ഡോക്ടര്‍ മുഖര്‍ജി 1957ല്‍ ചികില്‍സ തുടങ്ങിയ അന്ന് മുതല്‍ ഈ സേവനം തുടര്‍ന്ന് വരുന്നു.

തനിക്ക്‌ എത്രയാണ് ആവശ്യം എന്ന ബോദ്ധ്യം ഓരോരുത്തര്‍ക്കും വേണം എന്നാണ് ഇദ്ദേഹത്തിന് പറയുവാന്‍ ഉള്ളത്. താന്‍ ഒരു ഡോക്ടറാണ്. തനിക്ക് ചികില്‍സ തേടി വരുന്നവരോട് സഹാനുഭൂതി വേണം. എല്ലാം വ്യാവസായിക അടിസ്ഥാനത്തില്‍ കാണാന്‍ ആവില്ല. ധന സമ്പാദനം ആണ് ലക്‌ഷ്യം എങ്കില്‍ ഒരു ഡോക്ടര്‍ ആവുന്നതിനു പകരം വേറെ എന്തെങ്കിലും ഉദ്യോഗത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്‌ എന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം.

ദിവസത്തില്‍ രണ്ടു മണിക്കൂര്‍ ഇദ്ദേഹം താന്‍ സ്വന്തമായി നടത്തുന്ന പരിശോധനാ ലാബില്‍ ചിലവഴിക്കുന്നു. ഇവിടത്തെ വരുമാനമാണ് ഇദ്ദേഹത്തിന് സഹായം അര്‍ഹിക്കുന്നവര്‍ക്ക് കുറഞ്ഞ ഫീസിന് ചികില്‍സ ലഭ്യമാക്കാന്‍ സഹായിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

34 വിരലുള്ള ഇന്ത്യന്‍ ബാലന്‍ ഗിന്നസ് ബുക്കില്‍

July 21st, 2011

ബറേലി : മുപ്പത്തിനാലു വിരലുള്ള ഇന്ത്യന്‍ ബാലന്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റി. ഉത്തര്‍ പ്രദേശിലെ ബ‌റേലി ജില്ലയിലുള്ള അക്ഷത് എന്ന ഒരുവയസ്സുകാരനാണ് ലോകത്ത് ഏറ്റവും അധികം വിരലുകള്‍ ഉള്ളത്‍. തന്റെ മകന്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത് ഇനിയും വിശ്വസിക്കുവാനായിട്ടില്ലെന്നാണ് കുട്ടിയുടെ അമ്മയായ അമൃത സക്സേന പറയുന്നത്. കുട്ടിയുടെ വിരലുകളുടെ എണ്ണക്കൂടുതല്‍ ശ്രദ്ധിച്ച ഒരു ബന്ധുവാണ് ഗിന്നസ് ബുക്കില്‍ പേരു ചേര്‍ക്കുവാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഇന്റര്‍ നെറ്റിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ 31 വിരലുകളുമായി ചൈനയില്‍ ജനിച്ച ഒരു കുട്ടിയാണ് വിരലുകള്‍ എണ്ണക്കൂടുതലിന്റെ പേരില്‍ ഗിന്നസ് റിക്കോര്‍ഡ് എന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ ബന്ധുവും അമൃതയുടെ ബര്‍ത്താവും ചേര്‍ന്ന് ഗിന്നസ് അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറി. പിന്നീട് അവര്‍ ആവശ്യപ്പെട്ട മറ്റു വിവരങ്ങളും ഒപ്പം ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കേറ്റും അയച്ചു കൊടുത്തു.

ഗര്‍ഭാവസ്ഥയില്‍ എല്ലുകള്‍ രൂപപ്പെടുന്ന സമയത്തുണ്ടായ ജനിതകമായ മാറ്റമാകാം ഇതിന്റെ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരത്തില്‍ ഉള്ള “വൈകല്യങ്ങള്‍” പ്ലാസ്റ്റിക് സര്‍ജ്ജറി വഴി മാറ്റാമെന്നും അവര്‍ പറയുന്നു. ഭാവിയില്‍ തന്റെ മകന് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട ചികിത്സകള്‍ നല്‍കുമെന്നാണ് കുട്ടിയുടെ അമ്മയായ അമൃത പറയുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വവര്‍ഗ്ഗാനുരാഗം രോഗമാണെന്ന് ആരോഗ്യ മന്ത്രി

July 5th, 2011

ghulam-nabi-azad-epathram

ന്യൂഡല്‍ഹി: പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗ്ഗാനുരാഗം ഒരു രോഗവും പ്രകൃതി വിരുദ്ധവുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്. എയിഡ്സുമായി ബന്ധപ്പെട്ട് മേയര്‍മാരുടെ ദേശീയ കണ്‍‌വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളില്‍ നിന്നുമാണ് സ്വവര്‍ഗ്ഗാനുരാഗം ഇന്ത്യയില്‍ എത്തിയതെന്നും ഇന്ത്യക്ക് ഇത് ഒട്ടും നല്ലതല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യത്ത് ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ഇത്തരം പ്രവണതയ്ക്കെതിരെ ജാഗ്രത വേണമെന്നും പറഞ്ഞ മന്ത്രി സ്ത്രീ ലൈംഗിക തൊഴിലാളികളെ തിരിച്ചറിയാനും ബോധവല്‍ക്കരണം നടത്തുവാനും എളുപ്പമാണെന്നും എന്നാല്‍ പുരുഷ ലൈംഗിക തൊഴിലാളികളെ കണ്ടെത്തുവാന്‍ എളുപ്പമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സത്യസായി ബാബയുടെ ആരോഗ്യ സ്ഥിതി വഷളായി

April 5th, 2011

satya-sai-baba-epathram

അനന്തപുര്‍ : ശ്വാസകോശ സംബന്ധമായ നീര്‍ക്കെട്ടുണ്ടായതിനെ തുടര്‍ന്നു പുട്ടപര്‍ത്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യസായി ബാബയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. ബാബ ഇപ്പോഴും വെന്‍റിലേറ്ററില്‍ തന്നെയാണ്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ തുടര്‍ച്ചയായി ഡയാലിസിസിനു വിധേയനായി കൊണ്ടിരിക്കുന്നു.

ന്യൂമോണിയയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും കാരണം മാര്‍ച്ച് 28-നാണ് 85-കാരനായ ബാബയെ പുട്ടപര്‍ത്തി പ്രശാന്തി ഗ്രാമത്തിലെ സത്യസായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന്‌ ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്‌ടര്‍മാര്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം വഷളായിരിക്കുന്നു. ചികിത്സയോടു കാര്യമായി പ്രതികരിക്കുന്നില്ല. ഡോക്‌ടര്‍മാരുടെ സംഘം ആകുന്നതെല്ലാം ചെയ്യുന്നുണ്ട്‌ – മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്‌തമാക്കി. ആരോഗ്യ നില അല്‍പം വഷളാണെങ്കിലും ആശങ്കപ്പെടാനില്ലെന്നാണ്‌ ഇന്നലെ രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്‌. വൈകുന്നേരത്തോടെ സ്‌ഥിതി ഗുരുതരമായി‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സായി ബാബയുടെ ആരോഗ്യ നില ഗുരുതരം

April 5th, 2011

sai-baba-epathram

പുട്ടപര്‍ത്തി : ശ്വാസ കോശ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സായി ബാബയുടെ നില ഗുരുതരമായി തുടരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്രിമ യന്ത്രങ്ങളുടെ സഹായത്താലാണ് ബാബ ഇപ്പോള്‍ ശ്വസിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 85 വയസുള്ള ബാബയെ മാര്‍ച്ച് 28 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ബോഫോഴ്സ് : സി.ബി.ഐ. ചിലവ്‌ കൂട്ടി പറഞ്ഞെന്ന് സൂചന
Next »Next Page » സത്യസായി ബാബയുടെ ആരോഗ്യ സ്ഥിതി വഷളായി »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine