ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക്‌ എച്ച്. ഐ. വി. ബാധ

September 12th, 2011

thalassemia-children-epathram

ജുനാഗഡ് : രക്തം മാറ്റി വെച്ചത് മൂലം ഗുജറാത്തിലെ ജുനാഗഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ 23 കുട്ടികള്‍ എച്ച്. ഐ. വി. ബാധിതരായതായി കണ്ടെത്തി. 5 മുതല്‍ 10 വയസു വരെ പ്രായമുള്ള തലസീമിയ രോഗികളായ കുട്ടികള്‍ക്കാണ് ഈ ദുരന്തം ഉണ്ടായത്. ആശുപത്രിയിലെ രക്ത ബാങ്കില്‍ നിന്നുമാണ് എച്ച്. ഐ. വി. ബാധിത രക്തം കുട്ടികള്‍ക്ക്‌ നല്‍കിയത്‌. രക്തത്തിനു എച്ച്. ഐ. വി. ബാധയുണ്ടോ എന്ന് മുന്‍കൂട്ടി പരിശോധിക്കാനുള്ള സംവിധാനം ഈ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ആദ്യം തങ്ങളുടെ തെറ്റ് ആശുപത്രി അധികൃതര്‍ സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഇവര്‍ ഇത് തിരുത്തി. കുട്ടികള്‍ നേരത്തേ എച്ച്. ഐ. വി. ബാധിതരായിരുന്നു എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്.

തലസീമിയ രോഗം ബാധിച്ച കുട്ടികള്‍ക്ക്‌ പതിവായി ഇത്തരത്തില്‍ രക്തം നല്‍കേണ്ടതുണ്ട്. നേരെതെയും പല തവണ ഇവര്‍ക്ക്‌ ഈ ആശുപത്രിയില്‍ നിന്നും രക്തം നല്‍കിയിട്ടുമുണ്ട്. എച്ച്. ഐ. വി. ബാധ പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്ത ഈ ആശുപത്രിയില്‍ നിന്നും ഇനിയും എത്ര പേര്‍ക്ക് ഇത്തരത്തില്‍ എച്ച്. ഐ. വി. ബാധ ഉണ്ടായിട്ടുണ്ട് എന്നത് ഉറപ്പാക്കാനാവില്ല എന്നത് ഏറെ ഭീതി ജനകമായ വസ്തുതയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയില്‍ പ്രതിവര്‍ഷം 17.4 ലക്ഷം ശിശു മരണം

September 1st, 2011

malnutrition-children-india-epathram

ന്യൂഡല്‍ഹി : അഞ്ചു വയസ് പ്രായമാവുന്നതിന് മുന്‍പ്‌ പ്രതിവര്‍ഷം 17.4 ലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ മരണമടയുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യ സഭയില്‍ കേന്ദ്ര ആരോഗ്യ സഹ മന്ത്രി സുദീപ്‌ ബന്ധോപാദ്ധ്യായയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്‌. ഇതില്‍ 55 ശതമാനം കുട്ടികളും ജനിച്ച ഉടനെയോ 28 ദിവസത്തിനുള്ളിലോ മരിക്കുന്നു. 11 ശതമാനം മരണങ്ങള്‍ ന്യൂമോണിയയും അതിസാരവും മൂലമാണ്. 4 ശതമാനം മീസല്‍സ് മൂലവും.

പോഷകാഹാര ക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ആഫ്രിക്കയെക്കാള്‍ അധികമാണ് ഇന്ത്യയില്‍ എന്ന് മന്ത്രി പറഞ്ഞു. ശിശു മരണത്തിന് ഇത് നേരിട്ട് കാരണമാവുന്നില്ലെങ്കിലും രോഗ പ്രതിരോധ ശേഷി കുറയുവാനും രോഗങ്ങള്‍ക്ക്‌ എളുപ്പം വശംവദരാവുവാനും പോഷകാഹാര കുറവ് കാരണമാവുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. യൂണിസെഫ്‌ കണക്കുകള്‍ പ്രകാരം ലോകത്ത്‌ പോഷകാഹാര കുറവ്‌ അനുഭവിക്കുന്ന കുട്ടികളില്‍ മൂന്നില്‍ ഒന്ന് ഇന്ത്യക്കാരനാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭോപ്പാലില്‍ ഭീതി പരത്തി വാതക ചോര്‍ച്ച

August 24th, 2011

poison_gas-epathram

ഭോപ്പാല്‍: ഭോപ്പാലിലെ ഭാരത് ഹെവി ഇലക്ട്രിക് കമ്പനിയുടെ ജലശുദ്ധീകരണ ശാലയില്‍ നിന്നും ക്ലോറിന്‍ വാതകം ചോര്‍ന്നതിനെകുറിച്ച് കമ്മീഷണര്‍തല അന്വേഷണം നടത്താന്‍ മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഉത്തരവിട്ടു. വാതക ചോര്‍ച്ചയെതുടര്‍ന്ന് ബിര്‍ളാ മന്ദിര പ്രദേശത്തുള്ള ചേരി നിവാസികള്‍ പരിഭ്രാന്തിയിലായി വാതക ചോര്‍ച്ചയെതുടര്‍ന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിപേര്‍ക്ക് മറ്റു വിവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന പ്ലാന്റ് മാനേജര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കമ്മീഷണര്‍തലത്തിലുള്ള അന്വേഷണത്തിനാണ് മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഉത്തരവിട്ടത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

5 രൂപ ഫീസ്‌ വാങ്ങുന്ന ഡോക്ടര്‍

July 31st, 2011

doctor-shyama-prasad-mukherjee-epathram

റാഞ്ചി : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിനായി കടിപിടി കൂടുകയും ദീര്‍ഘ അവധി എടുത്ത് സര്‍ക്കാരാശുപത്രിക്ക് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്ന നാട്ടില്‍ വെറും 5 രൂപ മാത്രം ഫീസ്‌ വാങ്ങി കഴിഞ്ഞ 55 വര്‍ഷമായി വൈദ്യ സേവനം ചെയ്യുന്ന ഡോക്ടറാണ് റാഞ്ചിയിലെ ഡോ. ശ്യാമ പ്രസാദ്‌ മുഖര്‍ജി. തുച്ഛമായ ഇദ്ദേഹത്തിന്റെ ഫീസ്‌ ദാരിദ്ര്യം മൂലം ചികില്‍സാ ചിലവ് താങ്ങാനാവാത്ത അനേകായിരങ്ങളെയാണ് സഹായിച്ചിട്ടുള്ളത്. 75 കാരനായ ഡോക്ടര്‍ മുഖര്‍ജി 1957ല്‍ ചികില്‍സ തുടങ്ങിയ അന്ന് മുതല്‍ ഈ സേവനം തുടര്‍ന്ന് വരുന്നു.

തനിക്ക്‌ എത്രയാണ് ആവശ്യം എന്ന ബോദ്ധ്യം ഓരോരുത്തര്‍ക്കും വേണം എന്നാണ് ഇദ്ദേഹത്തിന് പറയുവാന്‍ ഉള്ളത്. താന്‍ ഒരു ഡോക്ടറാണ്. തനിക്ക് ചികില്‍സ തേടി വരുന്നവരോട് സഹാനുഭൂതി വേണം. എല്ലാം വ്യാവസായിക അടിസ്ഥാനത്തില്‍ കാണാന്‍ ആവില്ല. ധന സമ്പാദനം ആണ് ലക്‌ഷ്യം എങ്കില്‍ ഒരു ഡോക്ടര്‍ ആവുന്നതിനു പകരം വേറെ എന്തെങ്കിലും ഉദ്യോഗത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്‌ എന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം.

ദിവസത്തില്‍ രണ്ടു മണിക്കൂര്‍ ഇദ്ദേഹം താന്‍ സ്വന്തമായി നടത്തുന്ന പരിശോധനാ ലാബില്‍ ചിലവഴിക്കുന്നു. ഇവിടത്തെ വരുമാനമാണ് ഇദ്ദേഹത്തിന് സഹായം അര്‍ഹിക്കുന്നവര്‍ക്ക് കുറഞ്ഞ ഫീസിന് ചികില്‍സ ലഭ്യമാക്കാന്‍ സഹായിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

34 വിരലുള്ള ഇന്ത്യന്‍ ബാലന്‍ ഗിന്നസ് ബുക്കില്‍

July 21st, 2011

ബറേലി : മുപ്പത്തിനാലു വിരലുള്ള ഇന്ത്യന്‍ ബാലന്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റി. ഉത്തര്‍ പ്രദേശിലെ ബ‌റേലി ജില്ലയിലുള്ള അക്ഷത് എന്ന ഒരുവയസ്സുകാരനാണ് ലോകത്ത് ഏറ്റവും അധികം വിരലുകള്‍ ഉള്ളത്‍. തന്റെ മകന്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത് ഇനിയും വിശ്വസിക്കുവാനായിട്ടില്ലെന്നാണ് കുട്ടിയുടെ അമ്മയായ അമൃത സക്സേന പറയുന്നത്. കുട്ടിയുടെ വിരലുകളുടെ എണ്ണക്കൂടുതല്‍ ശ്രദ്ധിച്ച ഒരു ബന്ധുവാണ് ഗിന്നസ് ബുക്കില്‍ പേരു ചേര്‍ക്കുവാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഇന്റര്‍ നെറ്റിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ 31 വിരലുകളുമായി ചൈനയില്‍ ജനിച്ച ഒരു കുട്ടിയാണ് വിരലുകള്‍ എണ്ണക്കൂടുതലിന്റെ പേരില്‍ ഗിന്നസ് റിക്കോര്‍ഡ് എന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ ബന്ധുവും അമൃതയുടെ ബര്‍ത്താവും ചേര്‍ന്ന് ഗിന്നസ് അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറി. പിന്നീട് അവര്‍ ആവശ്യപ്പെട്ട മറ്റു വിവരങ്ങളും ഒപ്പം ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കേറ്റും അയച്ചു കൊടുത്തു.

ഗര്‍ഭാവസ്ഥയില്‍ എല്ലുകള്‍ രൂപപ്പെടുന്ന സമയത്തുണ്ടായ ജനിതകമായ മാറ്റമാകാം ഇതിന്റെ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരത്തില്‍ ഉള്ള “വൈകല്യങ്ങള്‍” പ്ലാസ്റ്റിക് സര്‍ജ്ജറി വഴി മാറ്റാമെന്നും അവര്‍ പറയുന്നു. ഭാവിയില്‍ തന്റെ മകന് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട ചികിത്സകള്‍ നല്‍കുമെന്നാണ് കുട്ടിയുടെ അമ്മയായ അമൃത പറയുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « “ഡ്രാക്കുള” ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ
Next »Next Page » ചെന്നൈ ആശുപത്രിയില്‍ അഗ്നിബാധ : 2 മരണം »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine