ദുരിത നികുതിക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം

March 9th, 2011

health-care-epathram

ന്യൂഡല്‍ഹി : വൈദ്യ ചികില്‍സാ രംഗത്ത്‌ 5 ശതമാനം സേവന നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശത്തിനെതിരെ രാജ്യമാകമാനമുള്ള ആരോഗ്യ വിദഗ്ദ്ധര്‍ മാര്‍ച്ച് 12ന് ദുരിത ദിനം ആചരിക്കും. ഇത് സേവന നികുതിയല്ല, ദുരിത നികുതിയാണ് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഉപ്പിന് നികുതി ഏര്‍പ്പെടുത്തിയത്‌ പോലെയാണ് യു.പി.എ. സര്‍ക്കാര്‍ സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന ഈ ദുരിത നികുതി ഏര്‍പ്പെടുത്തുന്നത്.

ഈ നികുതി സാധാരണക്കാരെ ബാധിക്കില്ല എന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം. ഇതിന് കാരണമായി പറയുന്നത് ഈ നികുതി എയര്‍കണ്ടീഷന്‍ ചെയ്ത ആശുപത്രികള്‍ക്ക്‌ മാത്രമാണ് ബാധകമാക്കിയിട്ടുള്ളത് എന്നതാണ്.

എന്നാല്‍ ഇത് ജനത്തെ തെറ്റിദ്ധരിപ്പിക്കലാണ് എന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ശസ്ത്രക്രിയാ മുറികള്‍, എം. ആര്‍. ഐ. സ്കാന്‍, രക്ത ബാങ്ക് എന്നിങ്ങനെ ഒട്ടേറെ സൌകര്യങ്ങള്‍ക്ക് എയര്‍കണ്ടീഷന്‍ ഇല്ലാതെ നിയമപരമായി പ്രവര്‍ത്തിക്കാനാവില്ല എന്നിരിക്കെ ഈ വാദം തെറ്റാണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇന്ത്യ ആരോഗ്യ ചികില്‍സാ രംഗത്ത്‌ ചിലവഴിക്കുന്നത്. ഇതിലും കുറവ്‌ ചിലവഴിക്കുന്ന ഒരേ ഒരു രാഷ്ട്രം പാക്കിസ്ഥാനാണ്. രാജ്യത്തെ മൊത്തം ആരോഗ്യ ചികില്‍സാ ചിലവിന്റെ 20 ശതമാനം മാത്രമാണ് സര്‍ക്കാര്‍ വഹിക്കുന്നത്.

കൂടുതല്‍ നികുതികള്‍ ചുമത്തുന്നതിന് പകരം താങ്ങാവുന്ന നിരക്കില്‍ ചികില്‍സ ലഭ്യമാക്കുക എന്നതാണ് സര്‍കാരിന്റെ ധര്‍മ്മം. എന്നാല്‍ ഏറ്റവും ദരിദ്രരായവരില്‍ നിന്ന് പോലും ആരോഗ്യ ഇന്‍ഷൂറന്സിനു 10 ശതമാനം സേവന നികുതി ഈടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ഒരു ഹൃദയ ശസ്ത്രക്രിയ ചെയ്യുവാന്‍ ഇനി മുതല്‍ 5000 മുതല്‍ 10000 രൂപ വരെ അധികമായി നല്‍കേണ്ടി വരും. നിങ്ങള്‍ ഒരു ക്യാന്‍സര്‍ രോഗിയാണെങ്കില്‍ അധികമായി 20000 രൂപയിലധികം നല്‍കേണ്ടി വരുമെന്ന് തീര്‍ച്ച.

ഇന്ത്യയില്‍ ജനസംഖ്യയുടെ 10 ശതമാനത്തിനു പോലും ഒരു ഹൃദയ ശസ്ത്രക്രിയയുടെ ചെലവ് സ്വന്തമായി  താങ്ങാനാവുന്നില്ല. ഈ കാരണത്താല്‍ ഏറ്റവും അധികം യുവതികള്‍ വിധവകളാകുന്ന രാജ്യമായിരിക്കാം ഇന്ത്യ എന്ന് നാരായണ ഹൃദയാലയ ആശുപത്രി ചെയര്‍മാന്‍ ഡോ. ദേവി പ്രസാദ്‌ ഷെട്ടി ചൂണ്ടിക്കാട്ടി. ഏറ്റവും അധികം കട ബാദ്ധ്യത വരുന്നതും ചികില്‍സാ ചിലവുകള്‍ മൂലമാണ് എന്നും അദ്ദേഹം പറയുന്നു.

സ്വന്തം മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ കിടപ്പാടം വിറ്റ്‌ ചികില്‍സ നടത്തുന്ന മാതാ പിതാക്കള്‍ ആശുപത്രികളില്‍ നിത്യ കാഴ്ചയാണ്. ഇവരോട് 10000 രൂപ കൂടുതല്‍ ചോദിക്കാന്‍ തങ്ങളുടെ മനസ്സ്‌ അനുവദിക്കുന്നില്ല എന്ന് ഡോ. ഷെട്ടി പറഞ്ഞു.

ഇതിനെതിരെ പ്രതികരിക്കാന്‍ സംഘടിപ്പിക്കുന്ന “ദുരിത ദിന” ആചരണത്തില്‍ എല്ലാവരും പങ്കെടുക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മാര്‍ച്ച് 12 ന് രാവിലെ 11 മണിക്ക് അതാത് സംസ്ഥാനത്തിലെ ഗവര്‍ണറുടെ വസതിക്ക് മുന്‍പില്‍ എല്ലാവരും എത്തി ചേര്‍ന്നു ഈ “ദുരിത നികുതി” പിന്‍വലിക്കാനുള്ള നിവേദനം നല്‍കണം. സേവന നികുതികള്‍ പിന്‍വലിച്ച് സാമ്പത്തിക ശേഷിക്കനുസരിച്ചുള്ള ചികില്‍സ എന്ന ദുരവസ്ഥയില്‍ നിന്നും ഇന്ത്യയെ മുക്തമാക്കി എല്ലാ പൌരന്മാര്‍ക്കും മികച്ച ചികില്‍സ ലഭ്യമാക്കണം. “ഓരോ തുള്ളി കണ്ണുനീരും തുടച്ചു നീക്കുക” എന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുകയാവും ഇത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിസേയുടെ കണ്ണുകളില്‍ ഇനി വെളിച്ചം

March 8th, 2011

sisays eye-epathram

മുംബൈ : തനിക്ക് ഒരിക്കലും ഈ സുന്ദരമായ ഭൂമി കാണുവാന്‍ സാധിക്കുമെന്ന് ജന്മനാ അന്ധയായ സിസേയ്‌ അനിഗാവ്ച്ദെസ്സ്ടവ് പ്രതീക്ഷിച്ചിരുന്നില്ല. വളരെ അപൂര്‍വ്വമായ ഒരു നേത്ര വൈകല്യവുമായി പിറന്നു വീണ ഈ എത്യോപ്യകാരിയുടെ ലോകത്ത്‌ കഴിഞ്ഞ മാസം വരെ അന്ധകാരം മാത്രമായിരുന്നു. എന്നാല്‍ വെളിച്ചം തേടി എത്യോപ്യയില്‍ നിന്നും ഇന്ത്യയില്‍ എത്തിയ സിസേയ്ക്ക്  നിരാശയായി മടങ്ങേണ്ടി വന്നില്ല. ഡോക്ടര്‍ നിഷികാന്ത് ബോര്‍സിന്റെ നേതൃത്വത്തില്‍ ദാദറിലെ ഒരു ക്ലിനിക്കില്‍ നടത്തിയ സൌജന്യ ശസ്ത്രക്രിയയിലൂടെ സിസേയ്ക് കാഴ്ച ലഭിച്ചു. സിസേയുടെ കണ്ണിന്റെ  ലെന്‍സും സ്ഫടിക ദ്രവവും അതര്യമായതു മൂലം ഉണ്ടായ ഒരു തരം തിമിരം കാരണമാണ് അവര്‍ക്ക് കാഴ്ച ഇല്ലാതിരുന്നത്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ലെന്‍സും ദ്രവവും മാറ്റി വച്ചതോടെ സിസയ്ക് കാഴ്ച കിട്ടി.

കഴിഞ്ഞ നവംബറില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഏതാനും നേത്ര രോഗ വിദഗ്ധര്‍ എത്യോപ്യയില്‍ ഒരു സൌജന്യ നേത്ര ചികിത്സ ക്യാമ്പ്‌ സംഘടിപ്പി ക്കുകയുണ്ടായി.ആ ക്യാമ്പ്‌ സന്ദര്‍ശിച്ച സിസേയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അവളോട്‌ ഇന്ത്യയില്‍ വന്നു ശസ്ത്രക്രിയക്ക് വിധേയയകാന്‍ നിര്‍ദേശിച്ചു. നൂതന സൗകര്യങ്ങള്‍ അനേകം വേണ്ട ഒരു ശസ്ത്രക്രിയ ആയതിനാല്‍, അവയൊന്നും അവിടെ ലഭ്യമായിരുന്നില്ല. ഇതേ തുടര്‍ന്ന് സിസേയ്‌ ഫെബ്രുവരി 24 നു മുംബൈയില്‍ എത്തി. വിശദമായ പരിശോധനകള്‍ക്ക് ശേഷം ബോര്‍സിന്റെ ആശുപത്രിയില്‍ ലെന്‍സെക്ടോമിക്ക് വിധേയയായി കാഴ്ച ലഭിക്കുകയും ചെയ്തു. മാര്‍ച്ച്‌ 4 നു സ്വദേശത്തേക്ക് തിരിച്ചു പറന്ന സിസയുടെ വലിയ ആഗ്രഹം തുടര്‍ന്ന് പഠിക്കുവാനാണ്. പക്ഷെ കാണണം എന്ന് ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി, ഈ ക്യാമ്പിലേക്ക് തന്നേ കൂട്ടിക്കൊണ്ടു പോയി തനിക്ക്‌ ജീവിതം തന്ന തന്റെ ആന്റി ആണ് എന്ന് സിസേയ്‌ കൃതാര്‍ത്ഥയായി പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദയാവധം ആവാം; പക്ഷെ അരുണയ്ക്ക് ദയ ലഭിയ്ക്കില്ല

March 8th, 2011

aruna-shanbhag-epathram

ന്യൂഡല്‍ഹി : ദയാ വധം ചില നിബന്ധനകളോടെ ആവാം എന്ന് സമ്മതിച്ച സുപ്രീം കോടതി പക്ഷെ അരുണ ഷാന്ബാഗിന്റെ കാര്യത്തില്‍ ദയ കാണിച്ചില്ല. മുംബൈ കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് മസ്തിഷ്കം ഭാഗികമായി നശിക്കുകയും, കാഴ്ച ശക്തി നഷ്ടപ്പെടുകയും, നട്ടെല്ലിന് ക്ഷതമേല്ക്കുകയും ചെയ്ത അരുണ കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്.

mercy-killing-epathram

ദയാവധം (യുത്തനേഷ്യ) സംബന്ധിച്ച് നിയമ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി പാസിവ്‌ യുത്തനേഷ്യ മാത്രമേ ആകാവൂ എന്നും നിഷ്കര്‍ഷിച്ചു. കൃത്രിമമായി ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം തികച്ചും സാങ്കേതികമായി മാത്രം ജീവിക്കുന്ന ഒരാളെ ഈ ഉപകരണങ്ങളുടെ സഹായം ഒഴിവാക്കി അയാളെ മരിക്കുവാന്‍ അനുവദിക്കു ന്നതിനെയാണ് പാസിവ്‌ യുത്തനേഷ്യ എന്ന് പറയുന്നത്.

എന്നാല്‍ അരുണയെ പോലെ ഒരു രോഗിയെ മാരകമായ വിഷം കുത്തി വെച്ച് വധിക്കുന്നത് പോലെയാവും ദയാ വധം അനുവദിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ഇത് അനുവദിക്കാന്‍ ആവില്ല.

പാസിവ്‌ യുത്തനേഷ്യ അനുവദിക്കണമെങ്കില്‍ രോഗിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷിക്കണം. രോഗിയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും ഈ തീരുമാനം കൈക്കൊള്ളാം. എന്നാല്‍ ഈ തീരുമാനം രോഗിയുടെ മികച്ച താല്പര്യത്തിനായിരിക്കണം.

അരുണയുടെ കാര്യത്തില്‍ ഈ തീരുമാനം സ്വീകരിക്കേണ്ടത് അവരെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രിയിലെ ജീവനക്കാരാണ് എന്നും കേസ്‌ നല്‍കിയ പിങ്കി വീരാണി അല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ആശുപത്രി ജീവനക്കാര്‍ സമ്മതിക്കാത്ത നിലയ്ക്ക് അരുണയുടെ ദയാ വധത്തിനുള്ള അപേക്ഷ തള്ളുകയാണ് എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അരുണാ ഷാന്‍ബാഗിന്റെ ദയാവധം : കോടതി വിധി നീട്ടി വെച്ചു

March 3rd, 2011

mercy-killing-epathram

മുംബൈ : 63 കാരിയായ അരുണ ഷാന്‍ബാഗ് കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്. കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന്‍ ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്നാണ് അരുണ അബോധാവസ്ഥയില്‍ ആയത്. എന്നാല്‍ ഈ കാര്യം ആശുപത്രി അധികൃതര്‍ മൂടി വെക്കുകയായിരുന്നു. മോഷണ ശ്രമത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു എന്നായിരുന്നു പോലീസ്‌ കേസ്‌. ഒരു ഡോക്ടറുമായി നിശ്ചയിച്ചിരുന്ന അരുണയുടെ വിവാഹത്തിന് തടസം വരാതിരിക്കാനാണ് ബലാല്‍സംഗം ആശുപത്രി അധികൃതര്‍ മറച്ചു വെച്ചത് എന്നായിരുന്നു വിശദീകരണം.

aruna-shanbhag-epathram

ആക്രമണത്തില്‍ മഷ്തിഷ്കം ഭാഗികമായി നശിക്കുകയും ഇവരുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ഉണ്ടായി. നട്ടെല്ലിനും ക്ഷതമേറ്റ അരുണ പിന്നീട് ഇത്രയും നാള്‍ ജീവച്ഛവമായി ആശുപത്രി ജീവനക്കാരുടെ പരിചരണത്തില്‍ കഴിയുകയാണ്.

ഈ അവസ്ഥയിലാണ് എഴുത്തുകാരി പിങ്കി വിരാണി ഇവരെ മരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി ഒരു സുഹൃത്ത്‌ എന്ന നിലയില്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. വേദനാ ജനകമായ ഒരു അവസ്ഥയില്‍ നിന്നും ഇവരെ മോചിപ്പിക്കുവാന്‍ ദയാ വധം അനുവദിക്കണം എന്നായിരുന്നു ഹരജി.

എന്നാല്‍ ഒരു പാട് നിയമ ധാര്‍മ്മിക സമസ്യകളാണ് കോടതിക്ക്‌ മുന്‍പില്‍ ഉയര്‍ന്നു വന്നത്.

ജീവിതത്തിന്റെ വിശേഷണം എന്താണ് എന്ന ചോദ്യമാണ് തങ്ങള്‍ കോടതി സമക്ഷം ഉന്നയിക്കുന്നത് എന്ന് പിങ്കിയുടെ അഭിഭാഷക അറിയിച്ചു. ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ കഴിഞ്ഞ 37 വര്ഷം ജീവിക്കുന്നത് മാന്യമായി ജീവിക്കാനുള്ള അവകാശമായി കാണാന്‍ ആവുമോ എന്നതാണ് ഇവിടത്തെ പ്രശ്നം.

എന്നാല്‍ അരുണയ്ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ തന്റെ ജീവിതം തുടരാനുള്ള അവകാശമുണ്ട് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇത് നിഷേധിക്കുന്നത് ക്രൂരവും മനുഷ്യത്വ രഹിത നടപടിയും ആണ് എന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ ബോധിപ്പിച്ചു.

അരുണയുടെ അവസ്ഥയെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഒരു വിദഗ്ദ്ധ വൈദ്യ സംഘത്തെ കഴിഞ്ഞ മാസം നിയോഗിച്ചിരുന്നു. അരുണയുടെ അവസ്ഥ ലോകത്തില്‍ തന്നെ അപൂര്‍വമായതാണ് എന്നാണ് സംഘം വിലയിരുത്തിയത്. ഈ ഒരു അവസ്ഥയില്‍ ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്ന വ്യക്തി ഇവരാവാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തീര്‍ച്ചയായും ഇത് ഒരു പ്രത്യേക കേസായി പരിഗണിക്കാവുന്നതാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

അരുണയെ ഇത്രയും നാള്‍ പരിചരിച്ച ആശുപത്രി ഇനിയും അത് എത്ര കാലം വരെയും തുടരാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 37 വര്‍ഷമായി അരുണയെ പരിചരിക്കുന്ന ആശുപത്രിയിലെ ജീവനക്കാരെക്കാള്‍ ഈ കാര്യത്തില്‍ ആശങ്കപ്പെടാന്‍ പരാതിക്കാരിക്കുള്ള അവകാശത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. രാജ്യത്തെ ആരോഗ്യ രംഗത്ത്‌ ധാര്‍മ്മിക മൂല്യങ്ങള്‍ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞ കോടതി ദയാ വധം പോലുള്ള കാര്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി. ഒരാളെ വക വരുത്താന്‍ അയാളുടെ ബന്ധുക്കളും ധന മോഹിയായ ഒരു ഡോക്ടറും വിചാരിച്ചാല്‍ സാദ്ധ്യമാവുന്ന ദുരവസ്ഥ സംജാതമാവും എന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും എന്ന് പ്രതീക്ഷിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലിനമായ ഗ്ലുകോസ് ഡ്രിപ്പ് : 12 ഗര്‍ഭിണികള്‍ മരിച്ചു

February 26th, 2011

IV Drip-epathram
ജോധ്പൂര്‍: ജോധ്പൂര്‍ ഉമൈദ്‌ ഹോസ്പിറ്റലില്‍ അധികൃതരുടെ അനാസ്ഥ മൂലം അണുബാധയുള്ള ഐ.വി.ഡ്രിപ്പ്  കുത്തിവച്ചതിനെ തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ചു.  കഴിഞ്ഞ ഒരാഴ്ചയില്‍ ഈ ഹോസ്പിറ്റലില്‍ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച സ്ത്രീകള്‍ക്കാണ്, ഏവരെയും ഞെട്ടിച്ച ഈ ദുര്‍വിധി നേരിട്ടത്. തുടര്‍ന്ന് വിശദമായ പരിശോധനയില്‍ അണുബാധയുള്ള ഐ.വി.ഡ്രിപ്പ്  കുത്തിവച്ചതാണ് മരണ കാരണം എന്ന് തെളിവായി എന്ന് ഹോസ്പിടല്‍ അധികാരി ഡോക്ടര്‍ നരേന്ദ്ര ചന്ഗാനി പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായതിനാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഈ കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യക്തമായ അന്വേഷണ റിപ്പോര്‍ട്ട്‌ അനുസരിച്ച് ഇങ്ങനെ ഒരു ദുരന്തത്തിന് വഴി തെളിച്ചവര്‍ക്ക്  മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹലോട്ട് അറിയിച്ചു.

ഇതേസമയം ഹോസ്പിറ്റലിലെ ഓപറേഷന്‍ തിയറ്ററില്‍ അണുബാധ ഉണ്ടെന്നു വിദഗ്ധര്‍ സംശയിക്കുന്നുണ്ട്. ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികളെ ബാധിക്കുന്ന ഒരുതരം ബാക്ടീരിയയായ ‘സൂപ്പര്‍ ബഗ് ‘ ഇവിടെ  കടന്നു കൂടിയിട്ടുണ്ടാവാം എന്നും ഇവര്‍ അഭിപ്പ്രായപ്പെടുന്നു.

തല്ക്കാലം ഇവിടുത്തെ 5 ഓപറേഷന്‍ തിയറ്ററുകളില്‍ 4 എണ്ണം അടച്ചു. വിദഗ്ദ്ധ സമിതി ഓപറേഷന്‍ തിയറ്ററുകളില്‍ നിന്നും തെളിവെടുപ്പുകള്‍ നടത്തികൊണ്ടിരിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മകരവിളക്ക് നിരോധിക്കണമെന്ന ഇടമറുകിന്റെ ഹര്‍ജി തള്ളി
Next »Next Page » ലിബിയയില്‍ നിന്നും ഇന്ത്യക്കാര്‍ നാട്ടിലെത്തി തുടങ്ങി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine