അരുണാചല്‍ പ്രദേശില്‍ പ്രധാന മന്ത്രി മന്മോഹന് സിംഗ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സന്ദര്‍ശനത്തെ അപലപിച്ച ചൈനക്ക് സംസ്ഥാനത്തെ ജനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും കരുത്തുറ്റ ആയുധമായ വോട്ടിലൂടെ ശക്തമായ തിരിച്ചടി നല്കി. 72 ശതമാനം ആയിരുന്നു അരുണാചല്‍ പ്രദേശിലെ പോളിംഗ് നിരക്ക്.
പ്രധാന മന്ത്രി യുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ നിരാശ രേഖപ്പെടുത്തിയ ചൈനയുടെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചൈനീസ് അംബാസിഡറെ വിളിച്ചു വരുത്തി ഇന്ത്യ ഔദ്യോഗികമായി തങ്ങളുടെ നിലപാട് വ്യക്തമാക്കി. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഈ കാര്യത്തില്‍ തര്‍ക്കമില്ല എന്ന് വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.
പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ച ചൈന, അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് എന്ന് ആരോപിച്ചിരുന്നു.