കേന്ദ്ര സര്‍ക്കാര്‍ ജീവന ക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

October 9th, 2019

logo-government-of-india-ePathram
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവന ക്കാരുടെ ക്ഷാമ ബത്ത അഞ്ചു ശത മാനം വര്‍ദ്ധി പ്പിച്ചു. ഇന്നു രാവിലെ പ്രധാന മന്ത്രി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് ക്ഷാമ ബത്ത കൂട്ടാന്‍ തീരുമാനി ച്ചത്‌. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാര മാണ് കേന്ദ്ര സർക്കാർ ജീവക്കാർക്ക് ഡി. എ. അഞ്ചു ശതമാനം വർദ്ധനവ് അനു വദിച്ചത്. ജൂലായ് മുതൽ മുൻ കാല പ്രാബല്യം ഉണ്ടാവും.

ജീവനക്കാർക്കു സർക്കാർ നൽകുന്ന ദീപാവലി സമ്മാനം എന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ വിശേഷി പ്പിച്ചത്.

അമ്പതു ലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇതി ന്റെ പ്രയോ ജനം ലഭിക്കും. എന്നാല്‍ പതിനാറാ യിരം കോടി രൂപ യുടെ അധിക ബാദ്ധ്യത ഉണ്ടാകും. ഇതോടെ 12 ശതമാന ത്തിൽ നിന്ന് ക്ഷാമ ബത്ത 17 ശത മാന മായി ഉയരും. പെന്‍ഷന്‍കാര്‍ക്കുള്ള ഡി. എ. അഞ്ച് ശതമാനം വര്‍ദ്ധി പ്പിച്ചു. 62 ലക്ഷത്തോളം പെൻഷൻ കാർക്ക് ഇത് പ്രയോ ജനപ്പെടും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജവാന്മാരുടെ കുടുംബ ങ്ങള്‍ക്കുള്ള നഷ്ട പരിഹാരം വര്‍ദ്ധിപ്പിച്ചു

October 6th, 2019

indian-army-epathram
ന്യൂഡല്‍ഹി : വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബ ങ്ങള്‍ക്ക് നല്‍കി വന്നിരുന്ന നഷ്ട പരിഹാരത്തുക നാലിരട്ടി ആക്കി വര്‍ദ്ധിപ്പിച്ചു. രണ്ടു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയിലേ ക്കാണ് തുക ഉയര്‍ത്തിയത്. കുടുംബ പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് എന്നവക്കു പുറമെ യാണ് ഈ സഹായം.

indian-army-epathram

ആര്‍മി ബാറ്റില്‍ ക്യാഷ്വാലിറ്റിസ് വെല്‍ഫയര്‍ ഫണ്ടില്‍ നിന്നായിരിക്കും പണം നല്‍കുക. ഇത് സംബന്ധിച്ച ഉത്തര വില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഒപ്പു വെച്ചു. സൈനിക രുടെ ദീര്‍ഘ കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാവുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടിക്‌ടോക് ചിത്രീകരണം : യുവാക്കൾ തീവണ്ടി തട്ടി മരിച്ചു

September 29th, 2019

chinese-app-tiktok-banned-in-india-ePathram
ബെംഗളൂരു : റെയില്‍ വേ ലൈനിലൂടെ നടന്നു കൊണ്ട് ‘ടിക്‌ ടോക്’ വീഡിയോ ചിത്രീ കരി ക്കു മ്പോള്‍ പിന്നില്‍ നിന്നും വന്ന തീവണ്ടി തട്ടി രണ്ടു യുവാക്കള്‍ മരിച്ചു. ബെംഗളൂരു ഹെഗ്‌ഡെ നഗർ സ്വദേശി കളായ അബ്‌സാദ് (19), മുഹമ്മദ് മട്ടി (22) എന്നി വരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം ഹെഗ്‌ഡെ നഗർ റെയിൽ വേ ഗേറ്റിനു സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. ഇവ രുടെ കൂട്ടു കാരനായ സലീബുള്ള (22) യെ പരിക്കു കളോടെ ആശുപത്രി യിൽ പ്രവേശി പ്പിച്ചു.

എല്ലാ പ്രായക്കാരേയും എറെ ആകര്‍ഷിച്ച ടിക് ടോക് വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയ യില്‍ താര മായി മാറിക്കഴി ഞ്ഞിരുന്നു. ഒരു വിനോദ മാധ്യമം എന്നതിലുപരി ഇതിലെ വീഡിയോ കളില്‍ അശ്ലീല രംഗ ങ്ങള്‍  അധി കരി ക്കുന്നു എന്നതു കൊണ്ടും ചിത്രീകരണ ങ്ങള്‍ ക്കിട യില്‍ നിര വധി അപ കടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതി നാലും ടിക്‌ ടോക് ആപ്പ് നിരോധിക്കണം എന്ന് വിവിധ കോണു കളിൽ നിന്നും ആവശ്യം ഉയർ ന്നിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അമിതാഭ് ബച്ചന് ദാദാ സാഹബ് ഫാല്‍ക്കെ അവാര്‍ഡ്

September 24th, 2019

amitabh-bachchan-selected-for-dada-sahab-phalke-award-ePathram
ന്യൂഡല്‍ഹി : ചലച്ചിത്ര രംഗത്തെ പരമോന്നത ബഹു മതിയായ ദാദാ സാഹബ് ഫാല്‍ക്കെ അവാര്‍ഡ് അമി താഭ് ബച്ചന്. ഐക്യ കണ്ഠേനെയാണ് അമിതാബ് ബച്ചനെ അവാര്‍ഡിന് തെര ഞ്ഞെടു ത്തത് എന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

1969 ൽ ഖ്വാജ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത ‘സാഥ് ഹിന്ദുസ്ഥാനി’ എന്ന സിനിമ യി ലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ അമിതാബ് ബച്ചന്‍ 50 വര്‍ഷ ത്തിനിടെ ഇരു നൂറോളം സിനിമ കളിൽ അഭിനയിച്ചു.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നാലു തവണ ലഭിച്ച അമിതാബ് ബച്ചന്, പത്മശ്രീ (1984), പത്മ ഭൂഷണ്‍ (2001), പത്മ വിഭൂഷണ്‍ (2015) എന്നീ ബഹുമതി കള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദേശത്തായിരിക്കുമ്പോൾ പ്രധാനമന്ത്രി മോദിയെ വിമർശിക്കരുത്: ശശി തരൂർ എംപി

September 22nd, 2019

shashi-tharoor-epathram

പുണെ: വിദേശത്തായിരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ആ സമയത്ത് അദ്ദേഹം ബഹുമാനം അർഹിക്കുന്നുവെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. എന്നാൽ രാജ്യത്തിനകത്തായിരിക്കുമ്പോൾ ജനങ്ങൾക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാമെന്നും ശശി തരൂർ പറഞ്ഞു.

രാജ്യത്തിനൊരു പൊതുഭാഷ എന്ന വിഷയത്തിൽ തന്റെ നിലപാട് മൂന്ന് ഭാഷാ ഫോർമുലയ്ക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ പുണെയിൽ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിദേശത്തായിരിക്കുമ്പോൾ രാജ്യത്തിന്റെ പ്രതിനിധിയാണ് പ്രധാനമന്ത്രി, അദ്ദേഹം ബഹുമാനം അർഹിക്കുന്നു. പക്ഷെ ഇന്ത്യയിലായിരിക്കുമ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള അവകാശം നമുക്കുണ്ട്,” അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഹിന്ദി, ഹിന്ദുത്വം, ഹിന്ദുസ്ഥാൻ എന്ന നിലപാട് ഏറെ അപകടകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാബറി മസ്ജിദ് : കല്യാൺ സിംഗിനു സമൻസ്
Next »Next Page » അമിതാഭ് ബച്ചന് ദാദാ സാഹബ് ഫാല്‍ക്കെ അവാര്‍ഡ് »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine