ന്യൂഡൽഹി : മോഡി സർക്കാരിന്‍റെ നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി വിധി. നോട്ടുകള്‍ പിൻ വലിച്ച നടപടിയെ തെറ്റിദ്ധരിക്കുവാന്‍ കഴിയില്ല എന്ന് ജസ്റ്റിസ് ബി. ആർ. ഗവായ് വിധി പ്രസ്താവത്തിൽ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടു വെച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. എന്നാല്‍ നോട്ടു നിരോധനത്തിന്‍റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണ് എന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.
കേന്ദ്ര സർക്കാർ 2016 നവംബർ എട്ടിന് പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്യുന്ന 58 ഹരജികളി ലാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാരും കേന്ദ്ര സർക്കാരിന് അനുകൂല വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് നാഗ രത്‌ന ഭിന്നവിധി പുറപ്പെടുവിച്ചു.
നോട്ടുകള്‍ പിൻവലിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല എന്ന് നാഗരത്‌നയുടെ വിധിയില്‍ പറയുന്നു. ഇത്തരം നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ്വ് ബാങ്കിനു മാത്രമേ ഉള്ളൂ എന്നും ജസ്റ്റിസ് നാഗ രത്‌ന യുടെ വിധിയില്‍ പറയുന്നു.