കൊവിഡ് -19 : സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ കേന്ദ്രം അനുവദിച്ചു

April 4th, 2020

logo-government-of-india-ePathram
ന്യൂഡല്‍ഹി : കൊവിഡ് -19 വൈറസ് പ്രതിരോധ പ്രവര്‍ ത്തന ങ്ങള്‍ക്ക് വേണ്ടി സംസ്ഥാന ങ്ങള്‍ക്ക് 11,092 കോടി രൂപ നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

കൊറോണ രോഗ നിര്‍ണ്ണയത്തിനും ചികിത്സക്കും വേണ്ടി ഫണ്ട് വിനിയോഗിക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്.

രോഗ പരിശോധനക്കുള്ള സാമ്പിള്‍ ശേഖരണം, തെര്‍മ്മല്‍ സ്‌കാനര്‍, വെന്റിലേറ്ററു കള്‍, എയര്‍ പ്യൂരി ഫയര്‍, ക്വാറന്റൈന്‍ സൗകര്യ ങ്ങള്‍ ഒരുക്കുക, അധിക പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുക, ആരോഗ്യ പ്രവര്‍ ത്തകര്‍ക്കും പോലീസ്, അഗ്നിശമന സേന അംഗ ങ്ങള്‍ക്കും വ്യക്തി സംരക്ഷണ ഉപകരണ ങ്ങള്‍, സര്‍ക്കാര്‍ ആശുപത്രി കളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവക്ക് ഈ തുക ഉപയോഗിക്കാം.

2020-21 കാലത്തെ സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌ മെന്റ് ഫണ്ടിന്റെ ആദ്യ ഗഡു ആയിട്ടാണ് സഹായം എന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്ന് വരുന്ന വര്‍ക്ക് 14 ദിവസം നിര്‍ബ്ബന്ധിത ക്വാറന്റയിന്‍ 

March 17th, 2020

covid-19-quarantine-in-india-for-passengers-from-gulf-ePathram
ന്യൂഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്ര ക്കാരും  നിര്‍ബ്ബന്ധ നിരീക്ഷണത്തില്‍ (ക്വാറന്റയിന്‍) ഇരിക്കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാ ലയ ത്തിന്റെ ഉത്തരവ്.

മാര്‍ച്ച് 18 ബുധനാഴ്ച മുതല്‍ നിര്‍ബ്ബന്ധിത ക്വാറന്റ യിന്‍ ഏര്‍പ്പെടുത്തുക. യു. എ. ഇ. , ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നി വിടങ്ങ ളില്‍ നിന്നും ഈ രാജ്യങ്ങളില്‍ ക്കൂടി വരു ന്നവര്‍ ക്കുമാണ് 14 ദിവസത്തെ നിര്‍ബ്ബന്ധിത നിരീ ക്ഷണം (ക്വാറന്റ യിന്‍) ഏര്‍പ്പെടു ത്തുവാന്‍ തീരു മാനി ച്ചിട്ടുള്ളത്.

സൗദി അറേബ്യ യില്‍ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും നിലവില്‍ നിറുത്തി വെച്ചി ട്ടുണ്ട് എന്നതിനാല്‍ ആയിരിക്കണം സൗദി അറേബ്യ യുടെ പേര് കേന്ദ്ര ആരോഗ്യ മന്ത്രാ ലയ ത്തിന്റെ ഉത്തര വില്‍ ഇല്ല. തുര്‍ക്കി, യൂറോപ്പ്, യു. കെ. എന്നിവിട ങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാര്‍ച്ച്18 മുതല്‍ 31 വരെ രാജ്യ ത്ത് പ്രവേശനം ഉണ്ടാവുകയില്ല.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കെ. സുരേന്ദ്രന്‍ ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട്

February 16th, 2020

kerala-bjp-president-k-surendran-ePathram
ന്യൂഡൽഹി : കെ. സുരേന്ദ്രന്‍ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷ പദവിയി ലേക്ക്. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറി യായ കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡണ്ട് ആയി നിയമിച്ചു കൊണ്ട് ഡല്‍ഹിയില്‍ വെച്ച് ബി. ജെ. പി. ദേശീയ അദ്ധ്യക്ഷന്‍ ജെ. പി. നഡ്ഡ യാണ് പ്രഖ്യാപനം നടത്തി യത്.

സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന പി. എസ്. ശ്രീധരൻ പിള്ള മിസ്സോറം ഗവർണ്ണര്‍ ആയ തോടെ വന്ന ഒഴിവി ലേക്കാണ്‌ കെ. സുരേന്ദ്രന്റെ നിയമനം. മൂന്നു മാസങ്ങ ളോളം സംസ്ഥാന ബി. ജെ. പി. യിൽ നില നിന്ന അനിശ്ചി തത്വം ഇതോടെ നീങ്ങി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശബരി മലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രം ആക്കാന്‍ ആവില്ല : കേന്ദ്ര സര്‍ക്കാര്‍

February 11th, 2020

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : ശബരി മലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രം ആക്കുവാന്‍ പദ്ധതി യില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. കൊടിക്കുന്നില്‍ സുരേഷ് എം. പി. ലോക് സഭ യില്‍ ഉന്നയിച്ച ചോദ്യ ത്തിന് മറുപടി യായി ടൂറിസം വകുപ്പു മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ആണ് ഇക്കാര്യം വ്യക്ത മാക്കി യത്. മാത്രമല്ല ഒരു ആരാധനാലയ ത്തേയും ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കില്ല എന്നും മന്ത്രി ലോക് സഭ യില്‍ പറഞ്ഞു.

എരുമേലി – പമ്പ – സന്നിധാനം തീര്‍ത്ഥാടക ഇടനാഴി, ശബരി മല തീര്‍ത്ഥാടക സര്‍ക്യൂട്ട് എന്നിങ്ങനെ രണ്ട് പദ്ധതികള്‍ സ്വദേശ് ദര്‍ശനു മായി ബന്ധപ്പെട്ട് ശബരി മലക്കു വേണ്ടി അനുവദിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല : കേന്ദ്ര സര്‍ക്കാര്‍

February 6th, 2020

love-jihad-case-not-reported-in-kerala-ePathram
ന്യൂഡല്‍ഹി : കേരളത്തിൽ നിന്ന്‌ ‘ലവ് ജിഹാദ്’ കേസു കള്‍ അന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിട്ടില്ല എന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ജി. കിഷൻ റെഡ്ഡി. ചാലക്കുടി എം. പി. യും കോണ്‍ ഗ്രസ്സ് നേതാവുമായ ബെന്നി ബെഹ്നാന്റെ ചോദ്യത്തിനു മറുപടി പറയുക യായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പു സഹ മന്ത്രി.

ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ രണ്ടു വർഷ ങ്ങൾക്ക് ഉള്ളിൽ ‘ലവ് ജിഹാദ്’ റിപ്പോർട്ടു ചെയ്തിട്ടുണ്ടോ എന്നായിരുന്നു ബെന്നി ബെഹ്നാന്‍ എം. പി. യുടെ ചോദ്യം.

ഇത്തരം കേസുകൾ റിപ്പോർട്ടു ചെയ്തിട്ടില്ല. എന്നാല്‍, കേരള ത്തിലെ രണ്ട്‌ മിശ്ര വിവാഹ ക്കേസുകൾ എൻ. ഐ. എ. അന്വേഷി ച്ചിരുന്നു എന്നും മന്ത്രി മറുപടി  പറഞ്ഞു.

love-jihad-case-not-reported-in-kerala-says-central-minister-in-parliament-ePathram

ലൗ ജിഹാദ് എന്ന പദ ത്തിന് നിലവിൽ നിയമത്തില്‍ വ്യാഖ്യാനങ്ങള്‍ ഇല്ല. പൊതു ക്രമ സമാ ധാന പാലനം, ധാർമ്മികത, ആരോഗ്യം എന്നിവക്കു വിധേയ മായി മത വിശ്വാസം പുലർത്തുവാനും പ്രചരിപ്പി ക്കു വാനും ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് സ്വാതന്ത്ര്യം ഉണ്ട് എന്നും ഇക്കാര്യം കേരള ഹൈക്കോടതി ഉൾപ്പെടെ വിവിധ കോടതി കൾ ശരി വെച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍
Next »Next Page » ഡല്‍ഹി: എക്സിറ്റ്പോള്‍ ഫലങ്ങള്‍ തള്ളി ബി.ജെ.പി »



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine