ന്യൂഡല്‍ഹി : മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന രേഖകള്‍ പുതുക്കു വാനുള്ള കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടി എന്ന് കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി.
ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന ങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശ ങ്ങള്‍ ക്കും അയച്ചു കഴിഞ്ഞു എന്ന് കേന്ദ്ര റോഡ് – ഗതാഗത, ദേശീയ പാത മന്ത്രാലയം വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.
കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന ഡ്രൈവിംഗ് ലൈസന്‍സു കള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ യുള്ള രേഖ കളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് 2020 മാര്‍ച്ച് 30 ന് മന്ത്രാലയം സംസ്ഥാന ങ്ങള്‍ക്ക് മാർഗ്ഗ നിർദ്ദേശം നൽകിയിരുന്നു.
ലോക്ക് ഡൗണ്‍ കാലയളവ് വീണ്ടും ദീര്‍ഘിപ്പിച്ച സാഹ ചര്യത്തിലാണ് കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി എന്നുള്ള പുതിയ അറിയിപ്പു വന്നത്.