
ന്യൂഡൽഹി : സയന്‍സ് ഇതര വിഷയങ്ങളില്‍ പ്ലസ്സ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ബി. എസ്‌സി. നഴ്സിംഗ് കോഴ്സിനു ചേര്‍ന്നു പഠിക്കു വാന്‍ അവസരം ഒരുങ്ങുന്നു. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ പുറത്തിറക്കിയ ബി. എസ്‌സി. നഴ്‌സിം ഗിന്റെ പുതുക്കിയ സിലബസ്സ് കരട് ലിസ്റ്റി ലാണ് ഈ നിർദ്ദേശം ഉള്ളത്.
പ്ലസ്സ് ടു വിന് ജീവ ശാസ്ത്രം മുഖ്യ വിഷയം ആയി എടുത്ത് സയൻസ് ഗ്രൂപ്പ് പഠിച്ചവർക്കു മാത്രമാണ് നാലു വർഷത്തെ ബി. എസ്‌സി. നഴ്‌സിംഗിനു നില വിൽ പ്രവേശനം അനു വദി ച്ചിരുന്നത്.
2020-21 അധ്യയന വർഷ ത്തേക്കുള്ള പരിഷ്ക രിച്ച സിലബസ്സ് കരടിലെ നിർദ്ദേശം അനുസരിച്ച് സയൻസ് ഇതര വിഷയ ങ്ങളായ ആർട്‌സ്, ഹ്യുമാ നിറ്റീസ്, കൊമേഴ്സ് വിഷയ ങ്ങളിൽ പ്ലസ്സ് ടു പാസ്സായ വിദ്യാര്‍ത്ഥി കള്‍ക്കും ബി. എസ്‌സി. നഴ്സിംഗ് കോഴ്സിനു ചേരാം.
സി. ബി. എസ്. ഇ., ഐ. സി. എസ്. ഇ., എസ്. എസ്. സി. ഇ., എച്ച്. എസ്. സി. ഇ., എ. ഐ. എസ്. എസ്. സി. ഇ. എന്നിവ നടത്തുന്ന പ്ലസ്സ് ടു പരീക്ഷയിൽ ഇലക്ടീവ് വിഷയ ങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്ക് ഉള്ള വർക്ക് അപേക്ഷിക്കാം.
കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള നാഷണൽ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ എന്നിവര്‍ നടത്തുന്ന പ്ലസ്സ് ടു പരീക്ഷ യിൽ നിശ്ചിത യോഗ്യത ലഭിച്ചവർക്കും വൊക്കേഷണൽ എ. എൻ. എം. / ആർ. എ. എൻ. എം. വിദ്യാർത്ഥി കൾക്കും അപേക്ഷിക്കാം.
ഇംഗ്ലീസിനു പാസ്സ് മാര്‍ക്കും സംസ്ഥാന സർക്കാര്‍ – യൂണി വേഴ്സിറ്റി നടത്തുന്ന പ്രവേശന പരീക്ഷക്ക് 50 ശത മാനം മാർക്കും നേടിയിരി ക്കണം.
ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഈ മാസം 24 വരെ bscsyllabus @ gmail. com എന്ന ഇ – മെയിൽ വിലാസ ത്തിൽ അറിയിക്കാം.

































