ന്യൂ ദല്‍ഹി : ഇന്ത്യന്‍ മുസ്ലിം ങ്ങളുടെ രാജ്യ സ്‌നേഹ ത്തില്‍ ആര്‍ക്കും സംശയം വേണ്ട എന്ന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യിലെ മുസ്ലിംങ്ങള്‍ രാജ്യ സ്‌നേഹി കളാണ്. അവര്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ്. ജിഹാദിന് അവരെ പ്രേരിപ്പിക്കാം എന്നത് അല്‍ഖയ്ദയുടെ മിഥ്യാ ധാരണ യാണെന്നും മോദി പറഞ്ഞു. അല്‍ഖയ്ദ യുടെ ജിഹാദിനുള്ള ആഹ്വാനം ഇന്ത്യന്‍ മുസ്ലിങ്ങള്‍ തള്ളി ക്കളയുമെന്ന് ഉറപ്പുണ്ടെന്നും അമേരിക്കന്‍ സന്ദര്‍ശന ത്തിന് മുന്നോടിയായി സി. എന്‍. എന്‍. ചാനലിന് നല്‍കിയ അഭിമുഖ ത്തിലാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.
അല്‍ഖ്വയ്ദ യ്ക്ക് ഇന്ത്യന്‍ മണ്ണില്‍ പിന്തുണ കിട്ടില്ല. രാജ്യത്തെ മുസ്ലീംങ്ങ ളോട് അല്‍ഖ്വദ ചെയ്യുന്നത് നീതി കേടാണ്. ഇന്ത്യയിലെ മുസ്ലീംങ്ങളെ തങ്ങളുടെ താള ത്തിനൊത്ത് തുള്ളിക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ വഞ്ചിതരാകുമെന്നും മോദി പറഞ്ഞു.