റെയിൽ വകുപ്പിൽ അഴിമതി സാർവത്രികമെന്ന് സംഘടനകൾ

May 9th, 2013

RAJDHANI EXP TRAIN-epathram

ന്യൂഡൽഹി : റെയിൽ മന്ത്രിയുടെ അഴിമതി കഥകളിൽ തങ്ങൾക്ക് വലിയ അദ്ഭുതമൊന്നും ഇല്ലെന്ന് റെയിൽവേ തൊഴിൽ സംഘടനാ നേതാക്കൾ ക്യാബിനറ്റ് സെക്രട്ടറിക്ക് അയച്ച എഴുത്തിൽ വ്യക്തമാക്കി. ഇതിന് മുൻപും പല തവണ ഉന്നത ഉദ്യോഗസ്ഥന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ വളച്ചൊടിക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിയമനങ്ങളുടേയും ഉദ്യോഗ കയറ്റത്തിന്റേയും കാര്യത്തിൽ വകുപ്പിലെ പല നടപടികളും സുതാര്യമല്ല എന്ന് ഇവർ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുന്‍ കേന്ദ്ര മന്ത്രി അന്‍പുമണി രാംദോസ് അറസ്റ്റിൽ

May 3rd, 2013

ചെന്നൈ: മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും പിഎംകെ നേതാവുമായ അന്‍പുമണി രാംദോസിനെ സാമുദായിക വിദ്വേഷം പടര്‍ത്തുന്ന വിധത്തില്‍ പ്രസംഗിച്ചുവെന്ന കേസിൽ അറസ്റ്റ് ചെയ്തു. രാവിലെ അൻപുമണിയുടെ വീട്ടില് എത്തിയ കാഞ്ചീപുരം പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചു എന്ന കേസും ചുമത്തിയിട്ടുണ്ട്. അന്‍പുമണിയെ കാഞ്ചീപുരം ജില്ലയിലെ തിരുകഴുകുണ്‍ട്രം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ തന്നോട് രാഷ്ട്രീയ വൈരാഗ്യം തീര്ക്കാൻ ജയലളിത നടത്തിയ കളികളാണ് ഈ അറസ്റ്റിനു പിന്നിലെന്ന് അന്‍പുമണി ആരോപിച്ചു. പോലീസ് നിര്‍ദേശം മറികടന്ന് വില്ലുപുരത്ത് പ്രതിഷേധ റാലി നടത്തിയതിന് അന്‍പുമണിയുടെ പിതാവും പിഎംകെ സ്ഥാപനുമായ രാംദോസിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി സരബ്ജിത് സിങ്ങ് യാത്രയായി

May 3rd, 2013

ഭികിവിണ്ടി: പാക്കിസ്ഥാന്‍ ജയിലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സരബ്ജിത് സിങ്ങിനു അന്തിമോപചാരം അര്‍പ്പിക്കുവാന്‍ പഞ്ചാബിലെ ഭികിവിണ്ടി ഗ്രാമത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. അദ്ദേഹത്തോടുള്ള ആദര സൂചകമായി മൂന്ന് ദിവസത്തേക്ക് പഞ്ചാബ് സര്‍ക്കാര്‍ ദു:ഖാചരണം പ്രഖ്യാപിച്ചു. സരബിന്റെ കുടുമ്പത്തിനു ഒരുകോടിയുടെ സഹായധനം പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയീല്‍ ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സരബ്ജിത്തിന്റെ മൃതദേഹം വിട്ടു നല്‍കിയതെന്ന് ഇന്ത്യയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അമൃത് സറില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍‌നോട്ടത്തിലായിരുന്നു മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. ശരീരത്തില്‍ പലയിടത്തും പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ട്.സരബ്ജിത്തിന്റെ കൊലപാതകത്തെ പാക്കിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍ പോലെ ആക്കുമെന്ന് പറഞ്ഞ മന്ത്രിയെ പുറത്താക്കി

April 14th, 2013

ലഖ്‌നൌ: ഹേമ മാലിനിയുടേയും മാധുരി ദീക്ഷിതിന്റേയും കവിളുകള്‍ പോലെയുള്ള റോഡുകള്‍ നിര്‍മ്മിക്കും എന്ന ഉപമ നടത്തിയതിനു ഉത്തര്‍പ്രദേശ് ഖാദി-ഗ്രാമോദ്യോഗ് വകുപ്പ് മന്ത്രിയെ പുറത്താക്കി. റോഡ് വികസനത്തെ കുറിച്ച് പ്രതാപ് ഖഡിലെ ഒരു പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രിരാജാറാം പാണ്ഡെ ബോളിവുഡ്ഡ് നടിമാരുടെ കവിളുകളെ കുറിച്ച് പരാമര്‍ശിച്ചത്. മന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദത്തിനു വഴിവച്ചു. പ്രതിഷേധം ശക്തമായതോടെ ഗവര്‍ണര്‍ ബി.എല്‍ ജോഷിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും രാജാറാം പാണ്ഡെയെ പുറത്താക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു.

പാണ്ഡെയുടെ പ്രസ്ഥാവനയ്ക്കെതിരെ സ്ത്രീ സംഘടനകളും ബി.ജെ.പി ഉള്‍പ്പെടെ നിരവധി രാഷ്ടീയ കക്ഷികളും രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കുവാന്‍ ആകില്ലെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു. നേരത്തെയും സ്ത്രീകളുടെ ശരീരവുമായി ബന്ധപ്പെടുത്തി ചില രാജാറാം പാണ്ഡെ പരാമര്‍ശങ്ങള്‍ നടത്തിയത് വിവാദമായിരുന്നു. സുന്ദരിയായ ജില്ലാകളക്ടര്‍ ഉണ്ടായിരുന്നത് തന്റെ ഭാഗ്യമാണെന്ന് ഇദ്ദേഹം പറഞ്ഞത് വന്‍ വിവാദമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ദിരാ ഗാന്ധി പാക്കിസ്ഥാന് ആണവ രഹസ്യം കൈമാറാൻ തയ്യാറായെന്ന് വിക്കിലീക്ക്സ്

April 10th, 2013

indira-gandhi-epathram

ന്യൂഡൽഹി : 1974ൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയ ഉടൻ ഈ സാങ്കേതിക വിദ്യ പാക്കിസ്ഥാന് കൈമാറാൻ തയ്യാറാണ് എന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പാക്കിസ്ഥാൻ പ്രധാനമന്ത്രി സുല്ഫിക്കർ അലി ഭൂട്ടോയോട് പറഞ്ഞതായി വിക്കി ലീക്ക്സ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് ഇന്ദിര ഭൂട്ടോയ്ക്ക് കത്തെഴുതുകയാണ് ചെയ്തത്. സമാധാന പരമായ ആവശ്യങ്ങൾക്കാണ് ആണവ പരീക്ഷണങ്ങൾ നടത്തിയത് എന്ന് വ്യക്തമാക്കിയ ഇന്ദിര ഈ സാങ്കേതിക വിദ്യ മറ്റ് രാഷ്ട്രങ്ങളുമായി എന്ന പോലെ പാക്കിസ്ഥാനുമായും പങ്കു വെയ്ക്കാൻ ഇന്ത്യ സന്നദ്ധമാണ് എന്ന് അറിയിച്ചു. എന്നാൽ ഇതിന് വ്യക്തമായ ധാരണകളും ഉറപ്പും വേണം എന്നും ഇവർ വ്യക്തമാക്കി.

എന്നാൽ ഇന്ദിരയുടെ വാഗ്ദാനം പാക്കിസ്ഥാൻ തള്ളി. മുൻപ് പല തവണ ഇന്ത്യ ഇത് പോലെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ പാക്കിസ്ഥാൻ ആണവ പരീക്ഷണവും ആണവ ആയുധ പരീക്ഷണവും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല എന്ന നിലപാട് സ്വീകരിച്ചു.

ആണവ പരീക്ഷണങ്ങൾ നടത്തുന്നതോടെ ആഗോള ആണവ ക്ലബ്ബിൽ അംഗമാകാം എന്നും ഇന്ത്യക്ക് ഒരു ആണവ സാങ്കേതിക ദാതാവാകാം എന്നുമുള്ള ഇന്ദിരാ ഗാന്ധിയുടെ കണക്കുകൂട്ടലുകൾ പാളി. ശക്തമായി പ്രതികരിച്ച ആണവ സമൂഹം ഇന്ത്യയ്ക്കെതിരെ കനത്ത സാങ്കേതിക ഉപരോധം ഏർപ്പെടുത്തി. 2008ൽ അമേരിക്കയുമായി ഒരു ആണവ് ഉടമ്പടി തന്നെ ഇന്ത്യക്ക് വേണ്ടി വന്നു ഈ ഉപരോധങ്ങൾ മറി കടക്കാൻ.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമരമുറ ഇങ്ങനെയും : എം. എൽ. എ. മൊബൈല്‍ ടവറിന് മുകളില്‍
Next »Next Page » സോഷ്യല്‍ മീഡിയകള്‍ 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്ന് പഠന റിപ്പോര്‍ട്ട് »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine