ന്യൂഡെല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കൂടിക്കാഴ്ചനടത്തി. ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഗുജറാത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സഹായം വാഗ്ദാനം ചെയ്തതായതായും സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പ്രധനമന്ത്രി ഇടപെടമെന്ന് അഭ്യര്‍ഥിച്ചതായും മോഡി മാധ്യമങ്ങളോട് പറഞ്ഞു. സ്പില്‍വേ നിര്‍മ്മാണം, ഡാം സൈറ്റില്‍ പാലം കമാനം എന്നിവ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുത്തി ഒരു നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുമായി മോഡി കൂടിക്കാഴ്ച നടത്തിയത്. ശ്രീരാം കോളേജ് ഓഫ് കോമേഴ്സില്‍ നടക്കുന്ന ഒരു സെമിനാറില്‍ ആഗോളതലത്തില്‍ ഉയര്‍ന്നു വരുന്ന ബിസിനസ്സ് സംരംഭങ്ങള്‍ എന്ന വിഷയത്തില്‍ നരേന്ദ്ര മോഡി സംസാരിക്കും.