അമേരിക്ക സന്ദര്‍ശിക്കുവാന്‍ നരേന്ദ്രമോഡിക്ക് ക്ഷണം

March 30th, 2013

ഗാന്ധിനഗര്‍: അമേരിക്ക സന്ദര്‍ശിക്കുവാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് യു.എസ്.കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന്റെ ക്ഷണം.
അമേരിക്കയില്‍ നിന്നുള്ള വ്യവസായികളോടൊപ്പം ഗുജറാത്തില്‍ സന്ദര്‍ശനം നടത്തിയ 18 അംഗ സംഘമാണ് മോഡിയെ ക്ഷണിച്ചത്. ഇല്യനോയ്സില്‍
നിന്നുമുള്ള റിപ്പബ്ലിക്കന്‍ അംഗം ആരോണ്‍ ഷോക്കിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം മോഡിയുടെ ഔദ്യോഗിക വസതില്‍ വച്ചായിരുന്നു ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയത്. താന്‍ കൊണ്ടുവന്ന വികസനങ്ങളെ കുറിച്ച് മോഡി സംഘത്തോട് വിശദീകരിച്ചു. ഇവരുടെ ക്ഷണം മോഡി സ്വീകരിച്ചതായാണ് സൂചന.

ഗുജറാത്തില്‍ നരേന്ദ്ര മോഡി കൊണ്ടു വന്ന വികസനങ്ങള്‍ തങ്ങളെ ഏറെ ആകര്‍ഷിച്ചതായി സംഘം മാധ്യമങ്ങളൊട് പറഞ്ഞു. ഗുജറാത്തിലെ നിക്ഷേപ സൌഹൃദ അന്തരീക്ഷത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ അമേരിക്കന്‍ ജനതയ്ക്ക് താല്പര്യമുണ്ടെന്നും സംഘം ചൂണ്ടിക്കാട്ടി. 2002 ലെ കലാപത്തെ തുടര്‍ന്ന് മോഡിക്ക് അമേരിക്ക വിസ നല്‍കുവാന്‍ തയ്യാറായിരിന്നില്ല. മോഡിക്ക് വിസ ലഭിക്കുന്നതിനായി സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.തുടര്‍ച്ചയായി മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോഡി വലിയ തോതില്‍ ഉള്ള വികസനമാണ് ഗുജറാത്തില്‍ കൊണ്ടു വന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെയും അമേരിയിലേയും നല്ലൊരു വിഭാഗം വ്യവസായികള്‍ മോഡിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറോം ശര്‍മിളയുടെ സഹനസമരം അവസാനിപ്പിക്കാന്‍ ആന്റണി ഇടപെടണം : വി. എസ്.

March 7th, 2013

vs-achuthanandan

തിരുവനന്തപുരം: ഇറോം ശര്‍മിളയുടെ സഹന സമരം അവസാനിപ്പിക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണിക്ക് കത്തയച്ചു. പ്രത്യേകാധികാര നിയമം ജനാധിപത്യപരമായി പൊളിച്ചെഴുതാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും വി. എസ്. ആന്റണിക്കയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

ഒരു കിരാത നിയമം പൊളിച്ചെഴുതണം എന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധിയുടെ പാത പിന്തുടര്‍ന്ന് നിരാഹാര സമരം ആരംഭിച്ച ഇറോം ശര്‍മ്മിളക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന നിയമം തിരുത്തപ്പെടേണ്ടതാണ് എന്നും, നിയമ വ്യവസ്ഥകള്‍ക്ക് പുറത്ത് കാട്ട് നീതി നടപ്പാക്കാനുള്ള നിയമത്തെയും ബഹുമാനിക്കേണ്ടി വരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും വി. എസ്. പറഞ്ഞു.

ഇംഫാല്‍ താഴ്‌വരയില്‍ ബസ്സു കാത്തു നിന്ന പത്ത് ഗ്രാമീണരെ ഒരു പ്രകോപനവുമില്ലാതെ വെടി വെച്ചിടാന്‍ ആസാം റൈഫിൾസിലെ ജവാന്‍മാര്‍ക്ക് തുണയായ 1958 ലെ സായുധ സേനാ പ്രത്യേകാധികാര നിയമമാണത്. ഈ നിയമം ദുരുപയോഗപ്പെടുത്തി മണിപ്പൂരില്‍ നിരവധി വ്യാജ ഏറ്റുമുട്ടലുകളും അതിക്രമങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അവഗണിക്കപ്പെടുകയാണ്. അതുകൊണ്ട് തന്നെ ആന്റണി അടിയന്തിരമായി ഇടപെട്ട് ഈ വിഷയത്തില്‍ ഇനിയെങ്കിലും ഒരു തീരുമാനം കൈക്കൊള്ളണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ. കുര്യന്‍ പീഡിപ്പിച്ചെന്ന് ധര്‍മ്മരാജന്‍

February 11th, 2013

കൊച്ചി: സൂര്യനെല്ലി പെണ്‍കുട്ടിയെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പീഡിപ്പിച്ചെന്ന് കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍. കുര്യനെ തന്റെ അംബാസഡര്‍ കാറിലാണ് കുമളി ഗസ്റ്റ് ഹൌസില്‍ എത്തിച്ചതെന്നും അരമണിക്കൂര്‍ കുര്യന്‍ പെണ്‍കുട്ടിക്കൊപ്പം ചിലവഴിച്ചെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ്സ് നേതാവ് ജേക്കബ് സ്റ്റീഫന്‍ വഴിയാണ് കുര്യനുമായി ബന്ധപ്പെട്ടതെന്ന് ധര്‍മ്മരാജന്‍ വ്യക്തമാക്കുന്നു. ഉണ്ണി, ജമാല്‍ എന്നിവരും കൂടെ ഉണ്ടായിരുന്നതായും ബാജി എന്നത് മറ്റൊരു വ്യക്തിയാണെന്നും ഇയാള്‍ പറയുന്നു.

കേസന്വേഷിച്ച സിബി മാത്യൂസ് കുര്യന്റെ പേരു പറയരുതെന്ന് ആവശ്യപ്പെട്ടതായും അന്വേഷണ സംഘം തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തുന്നു.കുര്യന്റെ പേരു പറയണമെന്ന് അന്വേഷണ സംഘത്തിലെ കെ.കെ. ജോഷ്വ ആവശ്യപ്പെട്ടു.കുര്യനു മാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ലെന്നും ജി.സുകുമാരന്‍ നായര്‍ നല്‍കിയത് കള്ളമൊഴിയാണെന്നും ധര്‍മ്മ രാജന്‍ പറയുന്നുണ്ട്.
സൂര്യനെല്ലി കെസില്‍ ജയില്‍ ശിക്ഷയനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് ധര്‍മ്മരാജന്‍. ഇയാള്‍ കര്‍ണ്ണാടകത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

കേസില്‍ താന്‍ ഒഴികെ മറ്റുള്ളവരെല്ലാം രക്ഷപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തി കീഴടങ്ങുമെന്ന് ധര്‍മ്മരാജന്‍ പറയുന്നു. പുതിയ വെളിപ്പെടുത്തലുമായി ചാനല്‍ അഭിമുഖം പുറത്തു വന്നതോടെ സൂര്യനെല്ലി കേസിലെ കുര്യന്റെ പങ്ക് സംബന്ധിച്ചുള്ള വിവാദങ്ങള്‍ വീണ്ടും കൊഴുക്കുകയാണ്. സി.പി.എം നേതൃത്വം കുര്യനെതിരെ ദേശീയ തലത്തില്‍ തന്നെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി കുര്യന്‍ വിഷയത്തില്‍ രണ്ടു തട്ടിലാണ്. ബി.ജെ.പി കേരള ഘടകം കുര്യനെതിരെ ശക്തമായി വാദിക്കുമ്പോല്‍ ദേശീയ നേതൃത്വം അനുകൂലമായ സമീപനമാണ് സീകരിക്കുന്നത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തന്‍ നിയമ സഭയില്‍ ആവശ്യപ്പെട്ടു. നിയമസഭ ഇന്നും സൂര്യനെല്ലി വിഷയത്തില്‍ പ്രക്ഷുബ്ദമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

February 6th, 2013

ന്യൂഡെല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാ‍നമന്ത്രി മന്‍‌മോഹന്‍സിങ്ങുമായി കൂടിക്കാഴ്ചനടത്തി. ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഗുജറാത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സഹായം വാഗ്ദാനം ചെയ്തതായതായും സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പ്രധനമന്ത്രി ഇടപെടമെന്ന് അഭ്യര്‍ഥിച്ചതായും മോഡി മാധ്യമങ്ങളോട് പറഞ്ഞു. സ്പില്‍‌വേ നിര്‍മ്മാണം, ഡാം സൈറ്റില്‍ പാലം കമാനം എന്നിവ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുത്തി ഒരു നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുമായി മോഡി കൂടിക്കാഴ്ച നടത്തിയത്. ശ്രീരാം കോളേജ് ഓഫ് കോമേഴ്സില്‍ നടക്കുന്ന ഒരു സെമിനാറില്‍ ആഗോളതലത്തില്‍ ഉയര്‍ന്നു വരുന്ന ബിസിനസ്സ് സംരംഭങ്ങള്‍ എന്ന വിഷയത്തില്‍ നരേന്ദ്ര മോഡി സംസാരിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കർഷകർക്ക് ഭൂമി തിരികെ നൽകും : മമത

February 3rd, 2013

mamata-banerjee-epathram

കൊൽക്കത്ത : ടാറ്റയുടെ നാനോ കാർ ഫാക്ടറിക്കായി ഏറ്റടുത്ത 400 ഏക്കർ ഭൂമി കർഷകർക്ക് തിരികെ നൽകുക തന്നെ ചെയ്യും എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കർഷകരെ ആശ്വസിപ്പിച്ചു.

“വാക്ക് പാലിക്കാത്തത് കുറ്റമാണ് എന്നാണ് എന്റെ വിശ്വാസം. നിങ്ങൾക്ക് ഭൂമി തിരികെ നൽകും എന്ന് ഞാൻ വാക്ക് നൽകിയതാണ്. വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാലാണ് അത് വൈകുന്നത്. എന്നാൽ നിങ്ങളുടെ ഭൂമി നിങ്ങൾക്ക് തിരികെ ലഭിക്കുക തന്നെ ചെയ്യും” – ഒരു റാലിയെ അഭിസംബോധന ചെയ്ത് മമത വ്യക്തമാക്കി.

ടാറ്റയ്ക്ക് കാർ നിർമ്മാണശാല സ്ഥാപിക്കാനായി ഇടതു പക്ഷ സർക്കാർ ഒഴിപ്പിച്ചെടുത്ത സ്ഥലത്തിൽ 400 ഏക്കർ തിരികെ കർഷകർക്ക് നൽകും എന്നായിരുന്നു മമതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. മമതയുടെ നേതൃത്വത്തിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് ടാറ്റ തങ്ങളുടെ ഫാക്ടറി ഗുജറാത്തിൽ സ്ഥാപിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഡൽഹി കോടതി
Next »Next Page » നരേന്ദ്ര മോഡി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി »



  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine