ജയ്പൂര്‍: കോണ്‍ഗ്രസ്സിന്റെ ദേശീയ ഉപാധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ നിയമിച്ചു. ജയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിനു ശേഷം നടന്ന പ്രവര്‍ത്തക സമിതിയോഗം ഏകകണ്ഠമായിട്ടാണ് രാഹുലിനെ ഉപാധ്യക്ഷനാക്കുവാനുള്ള തീരുമാനം എടുത്തത്. ഞായറാഴ്ച നടക്കുന്ന എ.ഐ.സി.സി സമ്മേളനത്തില്‍ ഔപചാരികമായ അംഗീകാരം നല്‍കും.
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണിയായിരുന്നു ഇതു സംബന്ധിച്ച നിര്‍ദ്ദേശം അവതരിപ്പിച്ചത്. രാഹുലിനെ നേതൃപദവിയിലേക്ക് കൊണ്ടുവരണമെന്ന് നാളുകളായി കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വരുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ രാഹുല്‍ കോണ്‍ഗ്രസ്സിനെ നയിക്കണമെന്നും അദ്ദേഹത്തെ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥനാര്‍ഥിയാകണമെന്നും ശിബിരത്തില്‍ പങ്കെടുത്ത ചില നേതാക്ക്നമാര്‍ ആവശ്യം ഉയര്‍ത്തി.