മന്ത്രി ഡൽഹിയിലെ ബസിൽ

January 18th, 2013

rpn-singh-dtc-bus-epathram

ന്യൂഡൽഹി : ഓടുന്ന ബസിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഡൽഹിയിലെ ബസുകളിൽ യാത്രക്കാരുടെ സുരക്ഷിതത്വം നേരിട്ട് മനസ്സിലാക്കാൻ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ആർ. പി. എൻ. സിങ്ങ് ബുധനാഴ്ച്ച രാത്രി ബസ് യാത്ര നടത്തി. ശിവാജി സ്റ്റേഡിയത്തിൽ നിന്നും ബസിൽ കയറിയ മന്ത്രി പഞ്ചാബി ബാഗ് വരെയാണ് ബസിൽ സഞ്ചരിച്ചത്. വനിതാ യാത്രക്കാരുടെ ബസുകളിലെ സുരക്ഷിതത്വം നേരിൽ കണ്ട് മനസ്സിലാക്കുകയായിരുന്നു മന്ത്രിയുടെ യാത്രയുടെ ഉദ്ദേശം. സഹ യാത്രികരോട് മന്ത്രി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. സുരക്ഷ വർദ്ധിപ്പിക്കാൻ എന്തൊക്കെ ചെയ്യാനാവും എന്ന് പല യാത്രക്കാരും മന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രതിഷേധം: പാക്ക് പ്രതിനിധികളെ നരേന്ദ്ര മോഡി മടക്കിവിട്ടു

January 15th, 2013

പ്രതിഷേധം: പാക്ക് പ്രതിനിധികളെ നരേന്ദ്ര മോഡി മടക്കിവിട്ടു
വൈബ്രന്റ് ഗുജറാത്ത് ബിസിനസ്സ് സമ്മേളനത്തിനെത്തിയ പാക്കിസ്ഥാന്‍ പ്രതിനിധികളെ ഗുജറാത്ത് മുഖ്യമന്ത്രി മടക്കിയയച്ചു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയതിലും അവരുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിലും പ്രതിഷേധിച്ചാണ് പാക്കിസ്ഥാന്‍ പ്രതിനിധി സംഘത്തോട് മടങ്ങിപ്പോകുവാന്‍ മോഡി ആവശ്യപ്പെട്ടത്. കറാച്ചി ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയെ പ്രതിനിധീകരിച്ച് 22 പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്ത്യയില്‍ എത്തിയത്. വെള്ളിയാഴ്ച ആരംഭിച്ച ബിസിനസ്സ് സമ്മേളനത്തില്‍ നിന്നും ഇവരെ മാറ്റി നിര്‍ത്തിയിരുന്നു. അതിര്‍ത്തിയില്‍ ഉണ്ടായ സംഭവ വികാസങ്ങളില്‍ മോഡി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മുമ്പ് നടത്തി വന്നിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിലാണ് മോഡി ശ്രദ്ധ ചെലുത്തുന്നത്. ഗുജറത്തില്‍ വലിയ തോതില്‍ ഉള്ള വ്യവസായ നിക്ഷേപങ്ങള്‍ കൊണ്ടു വരുവാനാണ് വൈബ്രന്റ് ഗുജറത്ത് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. വലിയ തോതില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിച്ചും വിവിധ തരത്തില്‍ ഉള്ള ആനുകൂല്യങ്ങള്‍ നല്‍കിയും സംസ്ഥനത്തേക്ക് വ്യവസായങ്ങളെ ആകര്‍ഷിക്കുവാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട് അദ്ദേഹം .

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭീകരവാദത്തിന് പരിഹാരം ആദ്ധ്യാത്മികത എന്ന് നരേന്ദ്ര മോഡി

January 8th, 2013

modi-epathram

അഹമ്മദാബാദ് : ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളായ ഭീകരവാദം ആഗോള താപനം മുതലായവയ്ക്കുള്ള പരിഹാരം ഭാരതീയ അദ്ധ്യാത്മികതയിൽ ഉണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഇതിന്റെ മുഴുവൻ സാദ്ധ്യതകളും ലോകം മനസ്സിലാക്കിയിട്ടില്ല. ഐ.ടി. മേഖലയിൽ ഇന്ത്യൻ യുവത്വത്തിന്റെ ശക്തി ലോകം മനസ്സിലാക്കി. എന്നാൽ ഇന്ത്യയിലെ ആദ്ധ്യാത്മികതയുടെ ശക്തി ഇനിയും പുറംലോകത്തിന് അജ്ഞാതമാണ്. അഗോള താപനം പോലുള്ള ആഗോള പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഭാരതീയ ഋഷി വര്യന്മാർ കാണിച്ചു തന്ന ആദ്ധ്യാത്മികയുടെ പാത. പ്രകൃതിയെ അമ്മയായി കണ്ട് ആദരിക്കുന്ന രാജ്യമാണ് ഇന്ത്യ.

അഗോള താപനം ഉയർത്തുന്ന പാരിസ്ഥിതിക പ്രതിസന്ധിക്ക് പരിഹാരം കാണാനായി ലോകം നെട്ടോട്ടം ഓടുകയാണ്. എന്നാൽ നമ്മുടെ മുനിമാരും ആദ്ധ്യാത്മിക നേതാക്കളും നൽകിയ സന്ദേശം മനസ്സിലാക്കിയാൽ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാവും. വസുദേവ കുടുംബകം എന്ന ഭാരതീയ സങ്കൽപ്പം ഭീകരവാദത്തിനുള്ള മറുപടിയാണ് എന്നും മോഡി പറഞ്ഞു. സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഒരു മത സ്ഥാപനത്തിന്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഡി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാവാട നിരോധനം ആവശ്യപ്പെട്ട ബി.ജെ.പി നേതാവിനു പാവാട നല്‍കി പ്രതിഷേധം

December 31st, 2012

ജയ്പൂര്‍: സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പാവാട നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി എം.എല്‍.എയ്ക്ക് പാവാട നല്‍കിക്കൊണ്ട് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചു. രാജസ്ഥാനിലെ അല്‍‌വാര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആയ ബന്‍‌വാരിലാല്‍ സിംഘാലിനാണ് പാവാട നിരോധനത്തെ ചൊല്ലി പ്രതിഷേധം ഏറ്റു വാങ്ങേണ്ടി വന്നത്. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പാവാട നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍പ്രതിഷേധിച്ചത്. സ്ത്രീകള്‍ക്കെതിരെ ഉള്ള ലൈംഗിക അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ സ്കൂളുകളില്‍ യൂണിഫോം ആയി പാവാട ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടത്. പെണ്‍കുട്ടികള്‍ സല്‍‌വാര്‍ കമ്മീസോ, ട്രൌസേഴ്സോ ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതിന് ബന്‍‌വാരിലാല്‍ സിംഘാല്‍ പെണ്‍കുട്ടികളോട് മാപ്പു പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

ഗുജറാത്തില്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

December 26th, 2012

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണ്ണര്‍ കലാ ബെനി വാള്‍ ആണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. മോഡിയ്ക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൌഡമായ ചടങ്ങില്‍ എല്‍.കെ.അദ്വാനി, നിധിന്‍ ഗഡ്കരി, സുഷമാ സ്വരാജ്, അരുണ്‍ ഷൂരി, മുക്താര്‍ അബ്ബാസ് നഖ്വി, തമിഴ്‌നാട് മുഖ്യമന്ത്രി കുമാര്‍ജി ജയലളിത നിരവധി സംസ്ഥാന മുഖ്യമന്ത്രിമാര്‍, നടന്‍ വിവേക് ഒബ്രോയ്, ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി, ആര്‍.എസ്.എസ്-വി.എച്ച്.പി നേതാക്കള്‍ ഉള്‍പ്പെടെ രാഷ്ടീയ, സിനിമ, വ്യവസായ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ എന്‍.ഡി.എ അംഗമായ ഭീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നത് ശ്രദ്ധെയമായി.

നാലാം തവണയാണ് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ ആണ് നരേന്ദ്ര മോഡി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. തുടര്‍ന്ന് നടന്ന മൂന്ന് നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് മോഡിയാണ്. ഇന്ത്യയ്ക്കകത്തും പുറത്ത് മോഡിക്കെതിരെ ശക്തമായ പ്രചാരണങ്ങളും എതിര്‍പ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ ദുര്‍ബലമായ പ്രതിപക്ഷത്തിനു അവസരം മുതലാക്കുവാന്‍ സാധിച്ചില്ല. എങ്കിലും ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടു സീറ്റ് കുറവുണ്ടായി. ഇത്തവണ 182 അംഗ നിയമ സഭയില്‍ 115 സീറ്റുകളാണ് അവര്‍ നേടിയത്. മോഡി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിരോധനാജ്ഞ മറികടന്നും ന്യൂഡെല്‍ഹിയില്‍ പ്രതിഷേധം പടരുന്നു
Next »Next Page » പെൺകുട്ടി മരിച്ചു »



  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine