ന്യൂഡെല്‍ഹി: മുതിര്‍ന്ന ബി. ജെ. പി. നേതാവും മുന്‍ വിദേശ കാര്യ മന്ത്രിയുമായ ജസ്വന്ത് സിങ്ങിനെ എൻ. ഡി. എ. യുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇന്നു രാവിലെ മുതിര്‍ന്ന ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനിയുടെ വസതിയില്‍ ചേര്‍ന്ന എൻ. ഡി. എ. യുടെ നേതൃയോഗത്തിലാണ് തീരുമാനമായത്. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് യു. പി. എ. യുടെ സ്ഥാനാര്‍ഥി. ആഗസ്റ്റ് ഏഴിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി യു. പി. എ. യിലെ പ്രമുഖ ഘടക കക്ഷി നേതാവായ മമത ബാനര്‍ജി ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും ഹമീദ് അന്‍സാരിയെ ഉപരാഷ്ട്രപതിയായി മത്സരിപ്പിക്കുന്നതില്‍ അനുകൂല നിലപാടാണ് അവര്‍ക്ക് ഉള്ളത്.