മുംബൈ: ഇറ്റലിക്കാരിയായ സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനെ എതിര്‍ത്തില്ലെന്ന് പറഞ്ഞ മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ശിവസേന തലവന്‍ ബാല്‍ താക്കറെ രംഗത്ത് വന്നു . കലാം തികഞ്ഞ കാപട്യക്കാരനെന്ന രൂക്ഷ വിമര്‍ശനമാണ് താക്കറെ നടത്തിയത്. ‘ടേണിംഗ് പോയിന്റ്സ്’ എന്ന തന്റെ പുതിയ പുസ്തകത്തിൽ 2004-ലെ തെരഞ്ഞെടുപ്പിന് ശേഷം സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനോട് തനിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല എന്ന് ആ കാലയളവില്‍ രാഷ്ട്രപതി ആയിരുന്ന കലാം നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് താക്കറെയുടെ രൂക്ഷ വിമര്‍ശനം. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ വെളിപ്പെടുത്തല്‍ കലാമിനെ ഒരു പരിഹാസ കഥാപാത്രമാക്കി മാറ്റിയെന്നു താക്കറെ പറഞ്ഞു. ഇറ്റലിക്കാരിയായ സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനെ എതിര്‍ത്തില്ല എന്നത് അപമാനമാണെന്നും താക്കറെ കുറ്റപ്പെടുത്തി