കാശ്മീര്‍ പുകയുന്നു

August 1st, 2010

kashmir-violence-curfew-epathramശ്രീനഗര്‍ : കലാപ കലുഷിതമായ കാശ്മീര്‍ താഴ്വരയില്‍ ഇന്നലെ നടന്ന അക്രമത്തെ തുടര്‍ന്ന് നടന്ന പോലീസ്‌ വെടി വെപ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു. ഇതോടെ  കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടര്‍ന്ന് വരുന്ന അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 22 ആയി. നാല്പതോളം പേര്‍ പരിക്കേറ്റു ആശുപത്രിയിലാണ്. ഇതില്‍ മുപ്പത്‌ പോലീസുകാരുമുണ്ട്. ചിലരുടെ നില ഗുരുതരമാണ്. ഏതാനും ദിവസം മുന്‍പ്‌ നദിയില്‍ മുങ്ങി മരിച്ച ഒരു യുവാവിന്റെ മൃതദേഹവും വഹിച്ചു നീങ്ങുകയായിരുന്ന ഒരു ശവസംസ്‌കാര ജാഥ അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ്‌ ഇടപെടുകയും ജനക്കൂട്ടം പോലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു. അന്നത്തെ പോലീസ്‌ വെടി വെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് അസ്വസ്ഥമായ താഴ്വരയില്‍ പലയിടത്തായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

17 പേരുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള ഒരു റിട്ടയേഡ്‌ ജഡ്ജി നയിക്കുന്ന കമ്മീഷനെ നിയമിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“ഹിന്ദുത്വം” വില്‍പ്പനയ്ക്ക്

May 15th, 2010

pramod-muthalik-epathramഹിന്ദുത്വ മൂല്യങ്ങളുടെയും ഭാരതീയ പാരമ്പര്യത്തിന്റെയും മൊത്ത കച്ചവടക്കാരായി സ്വയം അവരോധിച്ച് രാജ്യത്ത് വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ ഇളക്കി വിടുകയും, അക്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ശ്രീരാമ സേന, കൂലിക്ക് തല്ലുന്ന വെറുമൊരു ഗുണ്ടാ സംഘം മാത്രമാണെന്ന് തങ്ങള്‍ കണ്ടെത്തിയതായി തെഹെല്ക ഡോട്ട് കോം അവകാശപ്പെട്ടു. ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്‍കി, വിവാദപരമായ പല കണ്ടെത്തലുകളും നടത്തിയ തെഹെല്ക ഡോട്ട് കോം തങ്ങളുടെ റിപ്പോര്‍ട്ടര്‍ മുഖാന്തിരം ശ്രീരാമ സേനയുടെ സ്ഥാപകനായ പ്രമോദ്‌ മുത്തലിക്കിനെ തന്നെ കണ്ടാണ് കൂലിക്ക് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ധാരണ ഉണ്ടാക്കിയത്.

ഒരു ഹിന്ദു ചിത്രകാരനായി വേഷമിട്ട തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ താന്‍ “ലവ് ജിഹാദ്‌” പ്രമേയമാക്കി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെക്കുമ്പോള്‍ അതിനെതിരെ ശ്രീരാമ സേന കലാപമുണ്ടാക്കണം എന്ന ആവശ്യം മുത്തലിക്കിന് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ ഒരല്‍പ്പം പോലും സങ്കോചമില്ലാതെ അഡ്വാന്‍സായി നല്‍കിയ പതിനായിരം രൂപ മുത്തലിക്ക്‌ വാങ്ങി തന്റെ കീശയിലിട്ടു എന്ന് തെഹെല്ക്ക അറിയിച്ചു. ചിത്ര പ്രദര്‍ശനത്തിനെതിരെ ശ്രീരാമ സേന രംഗത്ത്‌ വന്നാല്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും രാജ്യത്തിനകത്തും പുറത്തും തന്റെ ചിത്രങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്യും, ശ്രീരാമ സേനയ്ക്ക് പറഞ്ഞുറപ്പിക്കുന്ന തുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും – ഇതായിരുന്നു തെഹെല്ക്ക മുത്തലിക്കിന് നല്‍കിയ നിര്‍ദ്ദേശം.

രണ്ടാമതോന്നാലോചിക്കാതെ, ബാംഗലൂരിനു പുറമേ മംഗലാപുരത്തും തങ്ങള്‍ കലാപം ഉണ്ടാക്കാം എന്നായിരുന്നു തെഹെല്‍ക്കയ്ക്ക് ലഭിച്ച മറുപടി.

രണ്ടു നഗരങ്ങളിലും കലാപം ഉണ്ടാക്കാന്‍ 50 ലക്ഷം രൂപയായിരുന്നു തുക. എന്നാല്‍ പിന്നീട് മൈസൂര്‍ നഗരം കൂടി ഉള്‍പ്പെടുത്തി തുക 60 ലക്ഷം എന്ന് ഉറപ്പിച്ചു.

മുസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടം തെരഞ്ഞെടുത്തു അവിടെ പ്രദര്‍ശനം സംഘടിപ്പിക്കാം. പോലീസിനെ നേരത്തെ തങ്ങളുടെ പദ്ധതി അറിയിച്ചു “സെറ്റ്‌ അപ്പ്” ചെയ്യാം. പ്രദര്‍ശനത്തെ ആക്രമിക്കാനായി 200 പേരുള്ള സംഘം സ്ഥലത്ത് എത്താം. കലാപത്തിനിടയില്‍ കണ്ണില്‍ കാണുന്നവരെ എല്ലാം തല്ലി ചതയ്ക്കാം… ഇതെല്ലാമായിരുന്നു ഇവരുടെ വാഗ്ദാനം എന്നും തെഹെല്ക്ക വെളിപ്പെടുത്തി.

ശ്രീരാമ സേനയുടെ വിവിധ നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ തെഹെല്‍ക്കയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യക്ക്‌ അമേരിക്കന്‍ സഹായം

April 16th, 2010

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തന ങ്ങള്‍ക്കായി ഇന്ത്യക്ക്‌ 45 ലക്ഷം ഡോളര്‍ അമേരിക്ക നല്‍കും. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കാന്‍ സഹായി ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് 2010 – 11 സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും തുക ഇന്ത്യക്കു വേണ്ടി മാറ്റി വെക്കാന്‍ അമേരിക്ക തീരുമാനിച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജല തീവ്രവാദം – ലഷ്കര്‍ എ ത്വയ്യിബയുടെ പുതിയ ഭീഷണി

April 13th, 2010

water-terrorismജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് പാക്കിസ്ഥാനെ മരുഭൂമി ആക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ലഷ്കര്‍ എ ത്വയ്യിബ സ്ഥാപക നേതാവും ജമാഅത്തെ മുത്വവ്വ യുടെ നേതാവുമായ ഹാഫിസ്‌ സെയ്ദ്‌ പറഞ്ഞു. ജല തീവ്രവാദം എന്ന് സെയ്ദ്‌ വിശേഷിപ്പിച്ച ജല മോഷണം ഇന്ത്യ അവസാനി പ്പിച്ചില്ലെങ്കില്‍ യുദ്ധം തുടങ്ങുമെന്നും ഭീഷണി മുഴക്കി. ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് നദിയുടെ ഗതി തിരിച്ചു വിട്ടത്‌ മൂലം ഇരു രാജ്യങ്ങളും പങ്കിടേണ്ട ജലം തടഞ്ഞ ഇന്ത്യയുടെ നടപടി ക്കെതിരെ പാക്‌ ജനത ഒന്നിച്ച് നില്‍ക്കണമെന്നും സയ്ദ് ആവശ്യപ്പെട്ടു. ജമ്മുവിലെ അണക്കെട്ട് നിറക്കാനായി ഇന്ത്യ ചിനാബ്‌ നദിയുടെ ഗതി തിരിച്ചു വിട്ടു എന്നും ഇത് 1960ലെ സിന്ധു നദി കരാറിന്റെ ലംഘന മാണെന്നും സെയ്ദ്‌ പറഞ്ഞു.
 
ജല തര്‍ക്കത്തെ പുതിയ ജല തീവ്രവാദ മാക്കാനാണ് സെയ്ദിന്റെ ശ്രമം. വരും കാല യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയാകും എന്ന ഓര്‍മ്മ പ്പെടുത്തലിനു പുറമെ ജല തീവ്രവാദം എന്ന പുതിയ ഭീഷണിയും ഹാഫിസ്‌ സെയ്ദിന്റെ വാക്കുകളില്‍ ധ്വനിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൂനെ ബോംബ്‌ സ്ഫോടനത്തിന്റെ സൂത്രധാരനെ കണ്ടെത്തി

April 8th, 2010

german-bakeryമുംബൈ : പൂനെ കൊരെഗാവ്‌ ഓഷോ ആശ്രമത്തിനു സമീപമുള്ള ജെര്‍മ്മന്‍ ബേക്കറിയില്‍ സ്ഫോടനം നടത്തിയ സംഭവത്തിന്‌ പിന്നിലെ മുഖ്യ സൂത്രധാരനെ കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര ഭീകര വിരുദ്ധ സംഘം കണ്ടെത്തി. ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ റിയാസ്‌ ഭട്ട്ക്കലിന്റെ ബന്ധുവായ യാസിന്‍ ഭട്ട്ക്കലാണ് പതിനേഴു പേരുടെ മരണത്തില്‍ കലാശിച്ച ഈ സ്ഫോടനത്തിനു പുറകില്‍ എന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സംഘം സമര്‍പ്പി ച്ചിരിക്കുന്നത്. കര്‍ണ്ണാടക സംസ്ഥാനത്തെ ഭട്ട്കലില്‍ നിന്നുള്ള യാസിനാണ് ഇതിനു പുറകിലെ പ്രധാന സൂത്രധാരന്‍ എന്നും ഇയാളെ ഉടന്‍ തന്നെ അറസ്റ്റ്‌ ചെയ്യും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശുഹൈബ് മാലിക്കിനെ പോലീസ് ചോദ്യം ചെയ്തു
Next »Next Page » വിവാദ സ്വാമി നിത്യാനന്ദയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വന്നു »



  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine