മുംബൈ: ട്രെയിന്‍ ദുരന്തങ്ങള്‍ ആവര്‍ത്തനങ്ങളാകുന്നു. മുംബൈയില്‍ 17 വയസ്സുകാരനെ ട്രെയിനില്‍ നിന്നും അപരിചിതന്‍ നിഷ്‌കരുണം ചവിട്ടി പുറത്തേക്കിട്ടു കൊലപ്പെടുത്തു. മാട്ടുങ്ക റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇന്നെലയായിരുന്നു 17 വയസുള്ള സല്‍മാന്‍ ഖാന്‍ എന്ന വിദ്യാര്‍ഥിയെ അപരിചിതന്‍ ട്രെയിനില്‍നിന്നു പുറത്തേക്കു ചവിട്ടിയിട്ടത്. സല്‍മാനും മറ്റു രണ്ടു സുഹൃത്തുക്കളും കോളജിലേക്കു പോകവേ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന അപരിചിതന്‍ വിദ്യാര്‍ഥിയെ ട്രെയിനില്‍നിന്നു പുറന്തള്ളി കൊലപ്പെടുത്തുകയായിരുന്നു.
ട്രെയിന്‍ മാട്ടുങ്ക സേ്‌റ്റഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ് ഫോമിലേക്കു വെള്ളം കുടിക്കാനായി ഇറങ്ങുകയായിരുന്നെന്നും എന്നാല്‍, ട്രെയിനില്‍ കയറാന്‍ സാധിച്ചില്ലെന്നുമാണ് സല്‍മാനൊപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും പോലീസിനോട് പറഞ്ഞത്. അടുത്ത ട്രെയിനിനായി പ്ലാറ്റ് ഫോമില്‍ കാത്തുനില്‍ക്കുമ്പോള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു സല്‍മാന്‍ പുറത്തേക്കു തെറിച്ചുവീഴുന്നത് കാണുകയും ഓടിയെത്തി ചോരയില്‍ കുളിച്ചു കിടക്കുന്ന സല്‍മാനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നെന്നാണ് സുഹൃത്തുക്കളുടെ ഭാഷ്യം.
ആശുപത്രിയിലെത്തിച്ചെങ്കിലും സല്‍മാന്‍ മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാനായി ചമച്ച കഥയാണോ ഇതെന്നും പോലീസ് അനേ്വഷിച്ചുവരികയാണ്.