ന്യൂഡൽഹി : ജീവന് ഭീഷണി ഉള്ളതിനാല്‍ പോലീസ് സംരക്ഷണം വേണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് കനക ദുര്‍ഗ്ഗ യും ബിന്ദുവും സുപ്രീം കോട തി യില്‍ ഹര്‍ജി നല്‍കി.
ഈ വര്‍ഷം ജനുവരി രണ്ടാം തിയ്യതിശബരി മല യില്‍ ദര്‍ശനം നട ത്തിയ തിനെ തുടര്‍ന്ന് വധ ഭീഷണി ഉള്ള തിനാല്‍ മുഴു വന്‍ സമയ സുരക്ഷ ആവശ്യ പ്പെട്ടാണ് ഇവർ ഹര്‍ജി നല്‍കി യത്.
പ്രായ ഭേദ മന്യേ സ്ത്രീ കള്‍ക്ക് ശബരി മല യില്‍ പ്രവേ ശിക്കാം എന്നുള്ള സുപ്രീം കോടതി വിധി യെ തുടര്‍ ന്നാണ് മലപ്പുറം സ്വദേശി കനക ദുര്‍ഗ്ഗ, കോഴി ക്കോട് സ്വദേശി ബിന്ദു എന്നീ യുവതികള്‍ ശബരിമല യില്‍ ദര്‍ശനം നടത്തിയത്.
ഹര്‍ജി വെള്ളി യാഴ്ച പരിഗ ണിക്കാം എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ന്യൂഡല്‍ഹി : പ്രായ ഭേദ മന്യേ സ്ത്രീകള്‍ക്ക് ശബരി മലയില്‍ പ്രവേശിക്കാം എന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യ ക്ഷനായ ഭരണ ഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയില്‍ പ്രായ മുള്ള സ്ത്രീ കള്‍ക്കും ശബ രി മല യില്‍ പ്രവേശനം അനു വദി ക്കണം എന്ന് ആവശ്യപ്പെട്ട് ‘ഇന്ത്യന്‍ യംഗ് ലോയേ ഴ്‌സ് അസ്സോസ്സി യേഷന്‍’ സമര്‍പ്പിച്ച ഹര്‍ജി യി ലാണ് സുപ്രീം കോടതി യുടെ വിധി.
#SabarimalaVerdict: SC lifts prohibition of women between ages 10 and 50; Constitution bench by majority of 4:1 upholds right of women to worship Lord Ayyappa pic.twitter.com/lp01HVdaIC
വിശ്വാസ ത്തിന്റെ കാര്യ ത്തിൽ സ്ത്രീ കളോട് വിവേ ചനം പാടില്ല. ദൈവ വു മായുള്ള ബന്ധം വില യിരു ത്തേ ണ്ടത് ശാരീരി കവും ജൈവിക വുമായ നില കൾ കണക്കാക്കി ആകരുത് എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
ന്യൂഡൽഹി : മുത്തലാഖ് നിയമ വിരുദ്ധമാക്കി ക്കൊണ്ട് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറ ത്തി റക്കി. ഇസ്ലാം മത ത്തിലെ വിവാഹ മോചന രീതി യായ ‘മുത്തലാഖ്’ ക്രിമിനല്‍ കുറ്റം ആയി വ്യവസ്ഥ ചെയ്യുന്ന താണ് ഈ ഓര്‍ഡിനന്‍സ്.
മൂന്നു തവണ തലാഖ് ചൊല്ലിവിവാഹ ബന്ധം വേര്‍പ്പെ ടു ത്തുന്ന പുരുഷന് മൂന്നു വർഷം വരെ ജയിൽ ശിക്ഷ നൽകണം എന്നാണ് ഓർഡി നൻ സിലെ വ്യവസ്ഥ.
വാക്കുകളാല്‍, അല്ലെങ്കില്‍ ടെലിഫോൺ കോൾ വഴി, എഴുത്തു വഴിയോ, മെസ്സേജു കളിലൂടെ യോ (എസ്. എം. എസ്.) മറ്റു സാമൂഹിക മാധ്യമ ങ്ങള്‍ എന്നിവ യിലൂടെ തലാഖ് ചൊല്ലി യാലും അതു നിയമ വിധേയം അല്ല എന്നും ബില്ലിൽ പറയുന്നു.
2017 ആഗസ്റ്റ് 22 ന് പ്രഖ്യാപിച്ച വിധി യിലൂടെ സുപ്രീം കോടതി, മുത്തലാഖ് നിരോധിച്ചിരുന്നു. മാറ്റം ആവശ്യ മാണ് എങ്കില്‍ ആറു മാസത്തി നകം നിയമ നിർമ്മാണം നടത്തണം എന്നും സുപ്രീം കോടതി വിധിച്ചിരുന്നു.
തുടര്‍ന്നാണ് ബില്‍ ലോക്‌സഭ യില്‍ അവ തരി പ്പിച്ചത്. ലോക് സഭ യിൽ മുത്തലാഖ് ബില്‍ പാസ്സാ ക്കി യിരുന്നു എങ്കിലും രാജ്യ സഭ യില്‍ ഇതു പാസ്സാ ക്കു വാന്‍ ആയി രുന്നില്ല. ഇതേ ത്തുടര്‍ ന്നാണ് സര്‍ ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി യത്.
അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോഡി അവി വാഹിതന്‍ എന്നുള്ള മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ പ്രസ്താവനക്ക് എതിരെ നരേന്ദ്ര മോഡി യുമായി അകന്നു ജീവിക്കുന്ന ഭാര്യ യശോദ ബെന്‍ രംഗത്ത്. വിദ്യാ ഭ്യാസവും ലോക വിവര വും ഉള്ള ഗവര്‍ണ്ണര്‍ ആനന്ദി ബെന്നിനെ പ്പോലെ യുള്ള ഒരു സ്ത്രീ യില്‍ നിന്നും ഇത്തര ത്തിലുള്ള പ്രസ്താവന ഉണ്ടാ യത് തന്നെ ഞെട്ടിച്ചു എന്നാണ് യശോദ ബെന്‍ മാധ്യമ ങ്ങളോട് പറഞ്ഞത്.
First Lady Jashoda ben Narendra Modi criticised Madhya Pradesh Governor Anandi ben Patel for insulting PM by calling him unmarried. Jashoda ben referred to PM Modi’s affidavit & nomination paper and said it doesn’t behove w Governor of a state making such a derogatory statement. pic.twitter.com/Gcy56DdH4u
കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു പരി പാടി യില്‍ വെച്ചാണ് ഗവര്‍ണ്ണറുടെ വിവാദ പരാ മര്‍ശം ഉണ്ടാ യത്. ‘നരേന്ദ്ര ഭായി വിവാഹം ചെയ്തിട്ടില്ല. എന്നിട്ടും സ്ത്രീ കളുും കുട്ടി കളും അഭി മുഖീ കരി ക്കുന്ന നിരവധി പ്രശ്ന ങ്ങള്‍ മനസ്സി ലാ ക്കുവാന്‍ അദ്ദേഹത്തിന് കഴി യുന്നു’ ഹര്‍ദ ജില്ല യിലെ തിമാരി യില്‍ അംഗന്‍ വാടി കളു മായി ബന്ധപ്പെട്ട് നടന്ന പരി പാടി യിലെ ഗവര്‍ ണ്ണറുടെ പ്രസംഗ ത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ യില്‍ പ്രചരിക്കുകയും ചെയ്തു.
‘ആനന്ദി ബെന്‍ അങ്ങനെ പറഞ്ഞു എന്ന് ആദ്യം എനിക്കു വിശ്വസി ക്കു വാന്‍ സാധിച്ചില്ല. പിന്നീട് വീഡിയോ കണ്ട പ്പോള്‍ ബോദ്ധ്യപ്പെട്ടു.
2004 ലെ ലോക്സഭാ തെര ഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യ വാങ്മൂല ത്തില്‍ വിവാഹ ക്കാര്യം മോഡി പറ ഞ്ഞി ട്ടു ള്ളതു മാണ്. ആനന്ദി ബെനിന്റെ പരാമര്‍ശം മോഡി യെ ഇകഴ്ത്തു ന്നതാണ്. അദ്ദേഹം എനിക്ക് ബഹു മാന്യ നാണ്, അദ്ദേഹം എന്റെ ശ്രീരാമ നാണ്’ യശോദാ ബെന്‍ പറഞ്ഞു.
2004ൽ മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പത്രിക യിൽ ഭാര്യ യുടെ പേരിന്റെ സ്ഥാനത്ത് തന്റെ പേര്‍ ചേര്‍ത്തിരുന്നു.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദി ബെൻ ഇത്രയും നിരുത്തര വാദ പരമായ പ്രസ്താവന നടത്താൻ പാടില്ലായി രുന്നു എന്നും യശോദാ ബെന്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നൈ : കൃത്രിമ ഗര്‍ഭ ധാരണ ത്തിലൂടെ ജനിച്ച കുഞ്ഞി ന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നും അച്ഛന്റെ പേര് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈ ക്കോടതി ഉത്തരവ്. ട്രിച്ചി സ്വദേശി യായ മധുമിത രമേശ് ഗര്‍ഭം ധരിച്ചത് ബീജ ദാതാ വിന്റെ സഹായ ത്തോടെ കൃത്രിമ ബീജ നിക്ഷേപ ചികിത്സ (ഇന്‍ട്രാ യൂട്ട റൈന്‍ ഫെര്‍ട്ടിലിറ്റി) യിലൂ ടെ യാണ്.
ഇങ്ങിനെ ജനിച്ച മകൾ തവിഷി പെരേര യുടെ സര്‍ട്ടി ഫിക്ക റ്റില്‍ ഇനി മുതൽ അച്ഛന്റെ പേര് ചേർ ക്കു വാ നുള്ള കോളം ഒഴിഞ്ഞു കിടക്കും. ഏറെക്കാലം നീണ്ടു നിന്ന നിയമ പ്പോരാട്ട ത്തി നൊടു വി ലാണ് മധുമിത രമേശിന് അനു കൂല മായ വിധി കിട്ടിയത്.
മധുമിതയും ഭർത്താവ് ചരൺ രാജും പരസ്പര സമ്മത പ്രകാരം വിവാഹ മോചനം നേടിയ ശേഷം കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ ഗർഭം ധരിക്കുക യായി രുന്നു.
എന്നാൽ ബീജ ദാതാ വായ മനീഷ് മദൻ പാൽ മീണ എന്ന യാളുടെ പേര് കുഞ്ഞിന്റെ പിതാ വിന്റെ സ്ഥാന ത്തു ചേര്‍ത്തു കൊണ്ട് ട്രിച്ചി നഗര സഭ ജനന സര്‍ട്ടിഫിക്കറ്റു നല്‍കി. സുഹൃത്തായ മീണ, കുട്ടി യുടെ അച്ഛനല്ലാ ത്ത തി നാല്‍ അച്ഛന്റെ പേര് നീക്കണം എന്നും മധുമിത നഗര സഭ യോട് ആവശ്യ പ്പെട്ടു എങ്കിലും അച്ഛന്റെ പേരിലെ അക്ഷര പ്പിശകു മാറ്റി പേര് തിരുത്തുവാന്‍ മാത്രമേ കഴി യു കയുള്ളൂ എന്നും പേര്‍ നീക്കം ചെയ്യാ നാവില്ല എന്നു മായിരുന്നു മറുപടി. തുടര്‍ന്നാണ് മധുമിത കോടതിയെ സമീപിക്കുന്നത്.
മനീഷ് മദൻപാൽ മീണ യുടെ പേര് പിതാ വിന്റെ കോള ത്തിൽ തെറ്റായി എഴുതി ചേർ ക്കുക യായി രുന്നു എന്ന് അഭി ഭാഷകൻ കോടതി യിൽ വാദിച്ചു.
മാത്രമല്ല ബീജ ദാതാവ് മദൻപാൽ മീണ യും മധുമിത യുടെ മുന്‍ ഭർത്താവ്ചരൺ രാജും കുട്ടി യുടെ പിതാവല്ല എന്നു കാണിച്ച് കോടതി യിൽ സത്യവാങ്മൂലം നൽകി. കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ യാണ് ഗർഭം ധരിച്ച തെന്ന് കോടതിക്കു വ്യക്തമായതോടെ ജനന സർട്ടി ഫിക്കറ്റിൽ നിന്നും പിതാവിന്റെ കോളത്തിൽ നിന്ന് മദൻ പാൽ മീണ യുടെ പേര് ഒഴിവാ ക്കുവാനും കോളം ഒഴിച്ചി ടാനും ഉത്തരവ് ഇറക്കു കയായി രുന്നു.