ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെക്കുറിച്ചു കൂടുതല്‍ തെളിവെടുപ്പിനായി പ്രത്യേക പാനലിനെ അയയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഹെഡ് ലിയുടെ ഭാര്യയെയും മറ്റു പ്രതികളെയും കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കെ. പിള്ളയാണ് ഇക്കാര്യമറിയിച്ചത്.
പ്രത്യേക പാനലിനെ അയയ്ക്കുന്നതു സംബന്ധിച്ചു യുഎസ് അധികൃതരുമായി ചര്‍ച്ച ചെയ്യും. മുംബൈ ഭീകരാക്രമണ കേസില്‍ ഹെഡ് ലിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി തീരുമാനിച്ചിട്ടുണ്ടെന്നും പിള്ള പറഞ്ഞു.
ഹെഡ് ലിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎയുടെ പ്രത്യേക സംഘം യുഎസ് സന്ദര്‍ശിച്ചിരുന്നു





തൃശൂര്‍ : മലയാളി ശാസ്ത്രജ്ഞനായ നിക്സണ്‍ എം. അബ്രഹാം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നടത്തുന്ന ഗവേഷണം അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി. “ന്യൂറോണ്‍” എന്ന ശാസ്ത്ര ജേണലില്‍ വന്ന ഇദ്ദേഹത്തിന്റെ ഗവേഷണ ഫലമാണ് ഇദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും പുതിയ കണ്ടുപിടുത്തങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ട് വന്നത്. തലച്ചോറിന് ഗന്ധങ്ങളെ തിരിച്ചറിയാനുള്ള ശേഷിയെ പറ്റിയാണ് ഇദ്ദേഹം നടത്തിയ ഗവേഷണം. എലിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള മസ്തിഷ്കത്തിന്റെ വേഗതയെ നിയന്ത്രിക്കുന്ന സംവിധാനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുകയായിരുന്നു. സങ്കീര്‍ണ്ണമായ ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ ലളിതമായ ഗന്ധങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയം വേണ്ടി വരുന്നു എന്ന ഇദ്ദേഹത്തിന്റെ ഗവേഷണത്തിനു രണ്ടു വര്‍ഷം മുന്‍പ് ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്ന് പുരസ്കാരം ലഭിച്ചിരുന്നു.
ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. കെ. എന്‍. രാജ് (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട് മൂന്നു മണിയോടെ ആയിരുന്നു അന്ത്യം. പഞ്ചവല്‍സര പദ്ധതിയുടെ മുഖ്യ സൂത്രധാരകരില്‍ ഒരാള്‍, നെഹൃ മുതല്‍ ഡോ. മന്‍മോഹന്‍ സിങ്ങ് വരെയുള്ള പ്രധാനമന്ത്രി മാരുടെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാള്‍ തുടങ്ങി ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ക്രിയാത്മകമായ പല മാറ്റങ്ങള്‍ക്കും വഴിയൊരു ക്കുന്നതില്‍ ഇദ്ദേഹം നിര്‍ണ്ണായ കമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ദില്ലി സ്കൂള്‍ ഓഫ് എക്കണോ മിക്സിന്റെ സ്ഥാപകരില്‍ ഒരാള്‍, തിരുവനന്ത പുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മന്റ് സ്റ്റഡീസിന്റെ സ്ഥപകന്‍ കൂടിയായിരുന്നു ഇദ്ദേഹം. സാമ്പത്തിക രംഗത്ത് നല്‍കിയ സംഭാവനകള്‍ മാനിച്ച് രാജ്യം 2000-ല്‍ പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.
























