തിരുവനന്തപുരം : പോലീസ് സേനയില് 533 ക്രിമിനലുകള്‍ ഉണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ക്രിമിനലുകളെ വച്ചുപൊറുപ്പിക്കുമെന്ന് ആരും കരുതേണ്ട എന്നും, നിയമം കൈയിലെടുക്കാന്‍ ആര് ശ്രമിച്ചാലും ഒരുതരത്തിലും പിന്തുണ നല്‍കാന്‍ പറ്റില്ലെന്നും അദ്ദേഹം പത്രലേഖകരോട് പറഞ്ഞു. പോലീസ് സേനയിലെ 13 പേരെ ഗുരുതരമായ കുറ്റം ചെയ്‌തു എന്ന് തെളിഞ്ഞതിനാല്‍ പിരിച്ചുവിട്ടു. 226 പേരെ ഡി.ജി.പി. തലത്തില്‍ സസ്‌പെന്‍ഡ് ചെയ്‌തു. 123 പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഴുവന്‍ പേരും ക്രിമിനലുകളല്ല. വാഹനം ഓടിച്ച് അപകടമുണ്ടായവര്‍, വീട്ടുതര്‍ക്കം, അയല്‍പക്കക്കാര്‍ തമ്മിലുള്ള തര്‍ക്കം തുടങ്ങി ക്രിമിനല്‍ സ്വഭാവമുള്ള കേസില്‍പ്പെട്ടവരും ഇക്കൂട്ടത്തില്‍ പെടും. അതിനാല്‍ എല്ലാവരും കുഴപ്പക്കാരന് എന്ന വിലയിരുത്തല്‍ ശരിയല്ല. വീടുകളില്‍ മുളകുപൊടി കലക്കിവയ്‌ക്കണമെന്ന് ആരെങ്കിലും പറഞ്ഞതുകൊണ്ട് പോലീസിന്റെ ആത്മവിശ്വാസം നശിക്കില്ല. ഇത്തരക്കാരെ ജനങ്ങള്‍ തിരിച്ചറിയണം. പോലീസ് പോലീസിന്റെ വഴിക്കുപോകും. തെറ്റായ ഒരു നടപടിയും സ്വീകരിക്കില്ല. അദേഹം കൂട്ടിച്ചേര്‍ത്തു
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ്, പോലീസ് അതിക്രമം, വിവാദം