പാലക്കാട്: നാട്ടില്‍ ഇറങ്ങി ആളുകളെ ആക്രമിക്കുവാന്‍ ശ്രമിക്കുന്ന തിനിടയില്‍ കിണറ്റില്‍ വീണ കരടിയെ മയക്കു വെടി വെച്ച് രക്ഷപ്പെടുത്തി. പാലക്കാട് കരിമ്പ പഞ്ചായത്തില്‍ തൈപ്ലാവില്‍ ജോസഫിന്റെ പുരയിടത്തിലെ കിണറ്റില്‍ തിങ്കളാഴ്ച രാവിലെയാണ് 12 വയസ്സ് പ്രായമുള്ള ഒരു പെണ്‍ കരടി വീണത്.
തൊട്ടടുത്തുള്ള റമ്പര്‍ തോട്ടത്തില്‍ ടാപ്പിങ്ങ് നടത്തുകയായിരുന്ന തൊഴിലാളികള്‍ ആണ് ആദ്യം കരടിയെ കണ്ടത്. പരിഭ്രാന്തരായ അവര്‍ ബഹളം വച്ചു. കരടിയെ കണ്ട് ഭയന്നോടിയ ഇവരെ പിന്തുടര്‍ന്നോടിയ കരടി അപ്രതീക്ഷിതമായി ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ വീണ കരടി വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കെ അതിനെ രക്ഷിക്കുവാനായി വാഴപ്പിണ്ടിയും തടിക്കഷ്ണങ്ങളും ആളുകള്‍ ഇട്ടു കൊടുത്തു. കിണറ്റില്‍ കോണിയോ മറ്റൊ ഇറക്കി കരടിയെ രക്ഷപ്പെടുത്തുവാന്‍ ഉള്ള ശ്രമത്തെ അപകട സാദ്ധ്യത മുന്‍ നിര്‍ത്തി നാട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് ഡോ. അരുണ്‍ സഖറിയ, ഡോ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ കരടിയെ മയക്കുവെടി വെച്ച് വലയും വടവും ഉപയോഗിച്ച് പുറത്തെത്തിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വന്യജീവി