ന്യൂഡെല്‍ഹി: എസ്. എഫ്. ഐ. സംസ്ഥാന സമ്മേളനത്തിനു വി. എസ്. അച്യുതാനന്ദനെ ക്ഷണിക്കാതിരുന്നത് മഹാകാര്യമല്ലെന്നും എല്ലാ സമ്മേളനത്തിനും എല്ലാവരെയും ക്ഷണിക്കാറില്ലെന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളുടെ പണിയാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.
ജൂലൈ 26 മുതല്‍ 29 വരെ പാലക്കാട്ട് വച്ചു നടക്കുന്ന എസ്. എഫ്. ഐ. സംസ്ഥാന സമ്മേളനത്തിലേക്ക് പ്രമുഖ സി. പി. എം. നേതാക്കളേയും ജില്ലയില്‍ നിന്നുള്ള എം. എല്‍. എ. മാരെയും ക്ഷണിച്ചിട്ടുണ്ട്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പിണറായി വിജയന്‍ ആണ്. എന്നാല്‍ ചടങ്ങിലേക്ക് വി. എസ്. അച്യുതാനന്ദനെ ക്ഷണിക്കാത്തത് ഇതിനോടകം വിവാദമായിട്ടുണ്ട്. നേരത്തെ എസ്. എഫ്. ഐ. യുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിലേക്ക് പ്രാസംഗികനായി വി. എസിനെ ക്ഷണിക്കുകയും പിന്നീട് അവസാന നിമിഷം പരിപാടി റദ്ദാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം
ഇതെല്ലാം ചെറിയ കര്യങ്ങള്‍. ഇതൊരു പ്രശ്നമാക്കേണ്ടതില്ല.
പിണറായി എന്തൊക്കെ ചെയ്താലും വി എസ്സിന്റെ പ്രാധാന്യം കുറയുകയില്ല തന്മൂലം ഒരിക്കലും പിണറായിക്ക് വി എസ്സിനെ തോൽപ്പിക്കാൻ കഴിയില്ല.