കൊച്ചി: ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദൂര്‍ത്തടിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ. കേരളം മുഴുവന്‍ ഒടി നടന്ന് മുഖ്യമന്ത്രി നല്‍കുന്നത് ഇരുപത് കോടിയുടെ ആശ്വസ പദ്ധതിയാണെന്നും എന്നാല്‍ കാരുണ്യ ലോട്ടറിയിലൂടെ ധനകാര്യ മന്ത്രി കെ.എം.മാണി സെക്രട്ടേറിയേറ്റില്‍ ഇരുന്ന് കൊണ്ട് 200 കോടി ജനങ്ങളില്‍ എത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയും കെ.എം.മാണിയെ അനുകൂലിച്ച് അദ്ദേഹം നിലപാട് എടുത്തിരുന്നു.
സോളാര്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് പ്രഹസനമാണെന്നും സിറ്റിംഗ് ജഡ്ജിയെ ലഭിക്കാത്തത് അതുകൊണ്ടാണെന്നും പറഞ്ഞ കോടിയേരി അന്യസംസ്ഥാനത്തു നിന്നും ജഡ്ജിയുടെ സേവനം ലഭ്യമാക്കുവാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ച്ചയായി മാണിയെ പുകഴ്ത്തിക്കൊണ്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന പ്രസ്താവനകള്‍ രാഷ്ടീയ വൃത്തങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സി.പി.എം പത്രമായ ദേശാഭിമാനി എഡിറ്റോറിയലില്‍ ധകാര്യമന്ത്രി കെ.എം. മാണിയെ പുകഴ്ത്തിയിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി