തിരുവനന്തപുരം : ഇടതു മുന്നണിയുടെ പുതിയ കണ്‍വീനര്‍ ആയി സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗം ഇ. പി. ജയരാജനെ തീരുമാനിച്ചു. നിലവിലെ എൽ. ഡി. എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ പി. ബി. അംഗം ആയതിനെ തുടര്‍ന്നാണ് ഇ. പി. ജയരാജനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
ഒന്നാം പിണറായി സർക്കാറിൽ വ്യവസായ മന്ത്രിയായി രുന്നു ഇ. പി. ജയരാജൻ. ബന്ധു നിയമന വിവാദത്തെ തുടർന്ന് രാജി വെച്ചു എങ്കിലും തിരിച്ചെത്തി. പിന്നീട് തെരഞ്ഞെടുപ്പു മല്‍സര രംഗത്തു നിന്നും മാറി നിന്നു പാര്‍ട്ടിയില്‍ സജീവമായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, ബഹുമതി