തൃശൂര്‍ : കഴിഞ്ഞ ദിവസം രാത്രി പെയ്ത അതിശക്ത മഴ യിൽ, ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താൽക്കാലികമായി അടച്ചിടും എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഞായറാഴ്ച രാത്രി നാലു മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്ത സാഹചര്യത്തിലാണ് തീരുമാനം. മലക്കപ്പാറ റൂട്ടില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അടുത്ത നാലു ദിവസം കൂടി ശക്തമായ മഴ തുടരും എന്നാണു മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കൻ തമിഴ്നാടിന് മുകളിലായി രൂപം കൊണ്ട ചക്രവാതച്ചുഴി നില നിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് അതി തീവ്ര മഴ പെയ്യുന്നത് എന്നാണു കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: tourism, കാലാവസ്ഥ, ഗതാഗതം, പരിസ്ഥിതി, മഴ, വിനോദം, വിനോദ സഞ്ചാരം, വിനോദയാത്ര