കൊച്ചി : വീണ്ടും കുതിച്ചുയർന്നു സ്വർണ്ണ വില. 2025 ഒക്ടോബർ 8 ബുധനാഴ്ച മാത്രം 840 രൂപ വർദ്ധിച്ച് പവൻ വില 90,320 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണ്ണത്തിനു 105 രൂപ വര്‍ദ്ധിച്ച് 11,290 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണ വില 4000 ഡോളർ കടന്നു.
രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,020 ഡോളറായി. ഈ വര്‍ഷം ആദ്യം 2,500 ഡോളർ ആയിരുന്നു. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് സ്വർണ്ണ വില കുതിച്ചുയരാൻ കാരണം എന്ന് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: gold-price, സാമൂഹികം, സാമ്പത്തികം, സ്ത്രീ