കെ. എസ്. ഐ. ഡി. സി. പാര്‍ക്കിനു വേണ്ടി റോഡ് വികസന സര്‍വ്വേ നടത്തുവാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം ഉള്ള പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കുവാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു. തുടര്‍ന്ന് ഇവരെ പിരിച്ചു വിടുവാന്‍ പോലീസ് ലാത്തി ച്ചാര്‍ജ്ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധ ക്കാര്‍ പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ഉണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കു പറ്റി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് ലാത്തി ച്ചാര്‍ജ്ജില്‍ നിന്നും രക്ഷപ്പെ ടുവാനായി അടുത്തുള്ള വീടുകളില്‍ അഭയം പ്രാപിച്ച സ്ത്രീകള്‍ അടക്കം ഉള്ളവരെ പോലീസ് പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനെ സംഭവ സ്ഥലത്തു നിന്നും പിന്‍വലിക്കുവാനും സര്‍വ്വേ നടപടികള്‍ നിര്‍ത്തി വെക്കുവാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പോലീസ്, പോലീസ് അതിക്രമം, പ്രതിരോധം, രാഷ്ട്രീയ അക്രമം