തൃശ്ശൂര്‍: ആനകളെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് ഏകീകരിച്ച ചട്ടങ്ങള്‍ ഉടന്‍ കൊണ്ടു വരുമെന്ന് മന്ത്രി കെ.ബി ഗണേശ് കുമാര്‍. പല കാലത്തിറങ്ങിയ ചട്ടങ്ങളിലെ അപാകതകള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അടുത്ത ഉത്സവ സീസണു മുമ്പായി ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് നിര്‍ദ്ദേശങ്ങള്‍ വനം വകുപ്പ് തയ്യാറാക്കുകയാണെന്നും. ഇത് ആനയുടമകള്‍ക്കും ദേവസ്വങ്ങള്‍ക്കും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങില്‍ നടന്‍ ദിലീപ് പങ്കെടുത്ത ചടങ്ങില്‍ പ്രമുഖ ആന ചികിത്സകരായ ഡോ. ടി. എസ്. രാജീവ്, ഡോ. യു. ഗിരീഷ് എന്നിവര്‍ക്ക് പാലകാപ്യ പുരസ്കാരം നല്‍കി ആദരിച്ചു. ഏറ്റവും നല്ല പാപ്പാനുള്ള ഗജമിത്ര പുരസ്കാരം പാറശ്ശേരി ചാമിക്ക് നല്‍കി. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജൂപിഡി പ്രസാദ്, ഡി. എഫ്. ഓ ശശികുമാര്‍. പ്രമുഖ വ്യവസായിയും ആനയുടമയുമായ കെ.ആര്‍.സി മേനോന്‍, പ്രൊഫ. അന്നം ജോണ്‍, അഡ്വ. കെ. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എം. മധു (പ്രസി.), പി. ശശികുമാര്‍ (ജ. സെക്രട്ടറി), മംഗലാംകുന്ന് പരമേശ്വരന്‍, നാകേരി വാസുദേവന്‍ നമ്പൂതിരി, പി. എസ്. ജയഗോപാല്‍, ചന്ദ്രചൂഡന്‍ (വൈ. പ്രസി.) ബാലകൃഷ്ണ ഷേണായ് (ട്രഷറര്‍)
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, തൃശ്ശൂര്‍ പൂരം
ആദ്യം മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നു പിടിച ആന കൊംബു കേസില്‍ നടപടി എടുക്കെടാ