കോഴിക്കോട്: റവല്യൂഷണറി മാര്സ്കിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു പിന്നില്‍ സി. പി. ഐ. എമ്മാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല എന്ന് സൈമണ്‍ ബ്രിട്ടോ. വിശ്വാസം അങ്ങനെ തന്നെ ആവട്ടെ എന്നാണ് ആഗ്രഹം, മറിച്ചാണെങ്കില്‍ തിരുത്തും വരെ കാക്കുമെന്നും അല്ലങ്കില്‍ പ്രസ്ഥാനവുമായി പിരിയുമെന്നും സൈമണ്‍ ബ്രിട്ടോ പറഞ്ഞു. അതാണ് മുന്നിലുള്ള ഒരേയൊരു മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി. ടി. പി. ചന്ദ്രശേഖരനെ കുറിച്ച് നല്ലതേ പറയാനുള്ളൂ. അദ്ദേഹം സ്വന്തം നിലപാടില്‍ ഉറച്ച് നിന്ന ധീരനായ കമ്മ്യൂണിസ്റ്റ്കാരനാണ്. ടി.പി. പോലുള്ള ധീരരായ സഖാക്കളെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് കൊല്ലാന്‍ കഴിയില്ല. ടി.പി. യെ കുലംകുത്തിയെന്ന് പിണറായി വിളിച്ചതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. ചന്ദ്രശേഖരനെ കൊന്നത് ആരായാലും അത് ഏതു പാര്‍ട്ടിയായാലും ന്യായീകരിക്കാനാവില്ല.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍