Saturday, August 18th, 2012

ടി. പി. ചന്ദ്രശേഖരന്‍ കുടുംബസഹായം: കൂടുതല്‍ അംഗങ്ങള്‍ക്കെതിരെ സി.പി.എം നടപടി

tp-chandrashekharan-epathram
കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍. എം. പി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ കുടുംബ സഹായ നിധിയുമായി സഹകരിക്കുകയും ടി. പി. അനുസ്മരണത്തില്‍ പങ്കെടുക്കുകയും ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെ സി. പി. എം. ആരംഭിച്ച അച്ചടക്ക നടപടി തുടരുന്നു. ടി. പി.യുടെ ഭാര്യ രമയുടെ പിതാവും ബാലുശ്ശേരി ഏരിയാ കമ്മറ്റി അംഗവുമായ കെ.കെ.മാധവനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ടി.പി അനുസ്മരണ സമിതിയുമായി സഹകരിച്ചവരെ കണ്ടെത്തി ഉചിതമായ നടപടിയെടുക്കുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാകമ്മറ്റി യോഗം കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് കെ.മുഹമ്മദ് സലിം, കെ.പി.ചന്ദ്രന്‍, സാദിഖ് തുടങ്ങിയവരെ പുറത്താക്കുവാന്‍ വിവിധ ഘടകങ്ങള്‍ തീരുമാനിച്ചു. മുന്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഉ‌ള്ളിയേരി ലോക്കല്‍  കമ്മറ്റി അംഗവുമായ സി.ലാല്‍ കിഷോര്‍ ഉള്‍പ്പെടെ പത്തിലധികം അംഗങ്ങള്‍ക്കെതിരെ നടപടിക്ക് നീക്കവുമുണ്ട്.

ആഗസ്റ്റ് അഞ്ചിന് ടി.പിയുടെ ഒഞ്ചിയത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു ടി.പി അനുസ്മരണവും കുടുംബ സഹായ നിധി കൈമാറിയത്. പത്തൊമ്പത് ലക്ഷത്തോളം രൂപയാണ് കുടുമ്പ സഹായ നിധിയിലേക്ക് ടി. പിയെ സ്നേഹിക്കുന്നവര്‍ നല്‍കിയത്. ടി.പി.വധവുമായി ബന്ധപ്പെട്ട് പ്രതികളാകുകയും തുടര്‍ന്ന് അറസ്റ്റിലാകുകയും ചെയ്ത സി.പി.എം നേതാക്കള്‍ക്ക് നിയമ സഹായം നല്‍കുന്നതിനായി ഒഞ്ചിയം ഫണ്ട് പിരിക്കുമ്പോളാണ് ടി.പിയുടെ കുടുംബസഹായ നിധിയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം സി.പി.എം  നേതാക്കന്മാര്‍ തന്നെ സഹകരിച്ചത്.ടി.പി.ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ പാര്‍ട്ടിക്ക് ഇത് കൂടുതല്‍ ക്ഷീണം ഉണ്ടാക്കി.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine