കൊച്ചി : ഐസ്ക്രീം പാര്‍ളര്‍ പെണ്‍വാണിഭ ക്കേസില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനു കേസ് ഡയറി നല്‍കുന്നതിനെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാറിന് കോടതിയുടെ വിമര്‍ശനം. വി. എസിനു രേഖകള്‍ നല്‍കുന്നതിനെ എതിര്‍ക്കേണ്ടത് പ്രതികളാണ്. എന്നാല്‍ ഇവിടെ നിഷ്പക്ഷ നിലപാടെടുക്കേണ്ട സര്‍ക്കാറാണ് തടസ്സം ഉന്നയിക്കുന്നത്. ഈ കേസില്‍ സംസ്ഥാന സര്‍ക്കാറിനു പ്രത്യേക താല്പര്യം എന്തിനാണെന്ന് കോടതി ആരാഞ്ഞു. സർക്കാര്‍ കക്ഷിയല്ലല്ലോ എന്നും കോടതി ചോദിച്ചു. കേസില്‍ വി. എസ്. മൂന്നാം കക്ഷിയാണ്, അതിനാല്‍ രേഖകള്‍ നല്‍കേണ്ടതില്ല എന്ന് സര്‍ക്കാര്‍ വാദിച്ചു.
ഐസ്ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ റിപ്പോര്‍ട്ടും വേണമെന്ന് ആവശ്യപ്പെട്ട് വി. എസ്. കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനു രേഖകള്‍ നല്‍കുവാന്‍ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിയും പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജനുവരി 22 ലേക്ക് മാറ്റി വച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി, പീഡനം, സ്ത്രീ