
തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വ കലാ ശാല യുടെ 2019 അദ്ധ്യ യന വർഷത്തെ ബിരു ദാനന്തര ബിരുദ കോഴ്സുകളിലേക്ക് മേയ് 15 വരെ അപേ ക്ഷിക്കാം. സർവ്വ കലാ ശാല യുടെ വെബ് സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും.

തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വ കലാ ശാല യുടെ 2019 അദ്ധ്യ യന വർഷത്തെ ബിരു ദാനന്തര ബിരുദ കോഴ്സുകളിലേക്ക് മേയ് 15 വരെ അപേ ക്ഷിക്കാം. സർവ്വ കലാ ശാല യുടെ വെബ് സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും.
- pma
വായിക്കുക: kerala-government-, വിദ്യാഭ്യാസം, സാമൂഹികം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ SSLC പരീക്ഷയിൽ 100 ശതമാനം വിജയം നേടിയത് 599 സർക്കാർ സ്കൂളുകൾ. കഴിഞ്ഞ വർഷത്തേതിനേക്കാൾ 82 സർക്കാർ സ്കൂളുകൾ ഇത്തവണ 100 ശതമാനം വിജയം നേടിയതിൽ ഉൾപ്പെടുന്നു. കഴിഞ്ഞവർഷം 517 സ്കൂളുകൾക്ക് ആയിരുന്നു 100 ശതമാനം വിജയം നേടാനായത്.
ഇത്തവണ, ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ റവന്യൂജില്ല പത്തനംതിട്ടയാണ് – 99.33 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം നേടിയ റവന്യൂജില്ല വയനാട് – 93.22 ശതമാനം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസജില്ല കുട്ടനാടാണ് – 99. 9 ശതമാനം. വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് – 93.22 ശതമാനം.
ഏറ്റവും കൂടുതൽ വിദ്യർഥികൾ പരീക്ഷയെഴുതിയ സ്കൂൾ പികെഎം എച്ച് എസ് എസ് എടരിക്കോടാണ് – കുട്ടികളുടെ എണ്ണം 24019.
രണ്ട് കുട്ടികൾ പരീക്ഷയെഴുതിയ പത്തനംതിട്ട ജില്ലയിലെ ഗവ. ഗേൾസ് എച്ച് എസ് എസ്, പെരിങ്ങരയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത്.
- അവ്നി

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അങ്കമാലിയില്‍ ഒരാള്‍ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി അനിൽകുമാർ (30)ആണ് മരിച്ചത്. അങ്കമാലിയില്‍ നിന്ന് രാമക്കൽ മേട്ടിൽ വിനോദയാത്ര പോയ സംഘത്തിലെ ഒരാളാണ് മരിച്ചത്.
30 അംഗ സംഘം അങ്കമാലിയിൽ നിന്ന് ഇന്നലെയാണ് യാത്രി തിരിച്ചത്. സംഘത്തിലെ മൂന്ന് പേർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യാത്രാ സംഘം സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുകയായിരുന്നു. അനില്‍ കുമാറിന്‍റെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം സംസ്കരിക്കും
- അവ്നി
വായിക്കുക: അപകടം, ആരോഗ്യം, മാധ്യമങ്ങള്‍, വിനോദയാത്ര

കോഴിക്കോട് : കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലി യാരുടെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജം എന്ന് സമസ്ത കേരള ജം ഇയ്യ ത്തുല്‍ ഉലമ.
കഴിഞ്ഞ വര്‍ഷം അന്തരിച്ച ഗ്രാന്‍ഡ് മുഫ്തി അഖ്തര്‍ റാസാ ഖാന്റെ ഔദ്യോ ഗിക പിന്‍ ഗാമി യായി നിയമി ച്ചിരി ക്കുന്നത് അദ്ദേഹ ത്തിന്റെ മകന്‍ മുഫ്തി അസ്ജദ് റാസാ ഖാനെ യാണ്.

ഇക്കാര്യം ബറേല്‍വി പണ്ഡിത നേതൃത്വം രേഖാമൂലം അറി യിച്ചു എന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലി ക്കുട്ടി മുസ്ലി യാര്‍, ഡോ. ബഹാ വു ദ്ദീന്‍ മുഹമ്മദ് നദ്വി എന്നി വര്‍ പ്രസ്താവിച്ചു.
അസ്ജദ് റസാഖാനെ ഗ്രാന്‍ഡ് മുഫ്തി യായി നിയമിച്ച തിന്റെ ഔദ്യോ ഗിക രേഖ കളും സമസ്ത നേതാക്കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ വെച്ച് മാധ്യമങ്ങ ള്‍ക്ക് നല്‍കി. ഏപ്രില്‍ ഒന്നാം തീയ്യ തി മാത്ര മാണ് നിയമനം സംബ ന്ധിച്ച് ഔദ്യോ ഗിക തീരു മാനം കൈ ക്കൊണ്ടത്.
എന്നാല്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി യായി കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്ലി യാരെ നിയമി ച്ചതായി കഴിഞ്ഞ മാസം മുത ലാണ് എ. പി. വിഭാഗം സുന്നി കള്‍ അവ കാശ പ്പെട്ടു തുട ങ്ങിയത്. വിദേശ രാജ്യങ്ങളില്‍ അടക്കം വിവിധ കേന്ദ്ര ങ്ങളില്‍ സ്വീകരണ ചടങ്ങു കളും ഇതി ന്റെ പേരില്‍ സംഘടിപ്പി ച്ചിരുന്നു.
ലോകമെമ്പാടും പോയി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി എന്ന രീതി യിലാണ് അബൂ ബക്കര്‍ മുസ്ലിയാര്‍ തന്നെ പരി ചയ പ്പെടുത്തു കയും ചെയ്യുന്നത്. ഇത് വിശ്വാ സികള്‍ തിരി ച്ചറി യണം എന്നും സമസ്ത കേരള ജം ഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രറി കെ. ആലി ക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു.
- pma
വായിക്കുക: അഴിമതി, തട്ടിപ്പ്, മതം, വിവാദം, സാമൂഹികം, സാമ്പത്തികം

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു. ചൊവ്വാഴ്ച്ചയോടെ ഫാനി ചുഴലിക്കാറ്റ് ശക്തിപ്പെടുമെന്നും ആന്ധ്ര, തമിഴ്‌നാട് തീരത്തേക്കടുക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് തമിഴ്‌നാട്-ആന്ധ്ര തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച്ച രാത്രിയോടെ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈയില്‍ നിന്ന് 1250 കിലോമീറ്റരും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്താണ് ചുഴലിക്കാറ്റ് രൂപംകൊണ്ടത്. 170 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഫാനി വീശാന്‍ സാധ്യതയുള്ളതായാണ് അറിയിച്ചിരിക്കുന്നത്.
ഇന്ന് മുതല്‍ കേരളത്തിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെയും മറ്റന്നാളും തീരപ്രദേശത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 29,30 തീയതികളില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ഏപ്രില്‍ 30ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതല്‍ 50 കിലോമീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനുള്ള സാധ്യതയാണ് കാണുന്നത്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭം ഉണ്ടായിരുന്നു. തീരപ്രദേശത്തെ അനേകം വീടുകള്‍ കടല്‍ കയറി പൂര്‍ണമായും നശിച്ചു. പലയിടത്തും തീരത്ത് നിന്ന് 10 മീറ്ററോളം കടല്‍ കരയിലേക്ക് കയറി. ഇതോടെ പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചു.
- അവ്നി
വായിക്കുക: അപകടം, ചുഴലിക്കാറ്റ്, പരിസ്ഥിതി