സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. കൊലപാതകം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ ബലാത്സംഗത്തിനു മാത്രമാണ് ഗോവിന്ദച്ചാമിക്ക് ശിക്ഷ വിധിച്ചത്. അതോടെ ഏഴുവർഷം തടവു മാത്രമായി ശിക്ഷ കുറഞ്ഞു.
2011 ഫെബ്രുവരി 6 നാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സൗമ്യ ട്രെയിനിൽ വെച്ച് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത്. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനിൽ നിന്നും ചാടി എന്നാണ് സാക്ഷി മൊഴികളെന്നും കോടതി പറഞ്ഞു. ഗോവിന്ദച്ചാമിക്കായി അഡ്വ. ആളൂരാണ് സുപ്രീം കോടതിയിൽ ഹാജരായത്.