ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ജനാധിപത്യ വിരുദ്ധം: കോടിയേരി

May 14th, 2017

kodiyeri

തിരുവനന്തപുരം : രാമന്തളി കൊലപാതകത്തിന്റെ മറവില്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തി സംസ്ഥാനത്ത് കേന്ദ്രഭരണ ഇടപെടല്‍ നടത്താനുള്ള ബി.ജെ.പി യുടെ ശ്രമം ജനാധിപത്യ വിരുദ്ധമെന്ന് കോടിയേരി.

കണ്ണൂരില്‍ സമാധാനം നിലനിര്‍ത്തുന്നതിനാണ് സി.പി.എം ശ്രമിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടു നടത്തിയ സമാധാന യോഗത്തിലും സി,പി.എം , ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ ചേര്‍ന്നു നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും സമാധാനം സംരക്ഷിക്കാനുള്ള തീരുമാനമാണെടുത്തത്. അഫ്സ്പ പോലുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള സൈനിക നിയമങ്ങള്‍ കണ്ണൂരിലും നടപ്പിലാക്കണമെന്നുള്ള ബി.ജെ.പിയുടെ ആവശ്യം ആരും മുഖവിലയ്ക്കെടുക്കില്ലെന്നും കോടിയേരി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗജന്യ എ. ടി. എം. സേവനം എസ്. ബി. ഐ. അവ സാനി പ്പിക്കുന്നു

May 11th, 2017

logo-state-bank-of-india-sbi-ePathram
കൊച്ചി : സൗജന്യ എ. ടി. എം. സേവനങ്ങള്‍ എസ്. ബി. ഐ. അവ സാനി പ്പിക്കുന്നു. ജൂണ്‍ ഒന്ന് മുതല്‍ ഓരോ പണമിടപാടിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും എന്നും എസ്. ബി. ഐ. വെബ്‌ സൈറ്റില്‍ പ്രസിദ്ധീ കരിച്ച സര്‍ക്കുല റില്‍ പറയുന്നു.

sbi-revision-in-service-charges-ePathram

ബേസിക്ക് സേവിംഗ്സ് അക്കൗണ്ടില്‍ നിന്നു നാലു തവണ മാത്രം സൗജന്യമായി പണം പിന്‍വലിക്കാം. 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയും 20 ലീഫുള്ള ബുക്കിന് 75 രൂപയും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. മുഷിഞ്ഞ നോട്ട് മാറുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും പണം ഈടാക്കും.

20 മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ 5000 രൂപ വരെ മാത്രമേ സൗജന്യ മായി മാറി എടുക്കാ നാവു കയുള്ളൂ. ഇതിനു മുകളി ലുള്ള ഇട പാടു കള്‍ക്ക്, ഒരു നോട്ടിന് രണ്ടു രൂപ അല്ലെങ്കില്‍ 5000 രൂപക്ക് അഞ്ചു രൂപ എന്ന നിരക്കി ലാണ് ചാര്‍ജ്ജ് ഈടാക്കുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജേക്കബ് തോമസ് തുടങ്ങിവെച്ച നല്ല കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും : ലോക്നാഥ് ബെഹ്റ

May 8th, 2017

loknath behera

തിരുവനന്തപുരം : ജേക്കബ് തോമസ് തുടങ്ങിവെച്ച നല്ലകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ. വിജിലന്‍സ് ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജിലന്‍സിനുള്ളില്‍ ഇന്റലിജന്‍സ് വിഭാഗം ആരംഭിക്കുമെന്നും അതുവഴി ജനങ്ങളെ നേരിട്ടു ബാധിക്കുന്ന അഴിമതി തടയുമെന്നും അദ്ദേഹം പറഞ്ഞു.ഉദ്ദ്യോഗസ്ഥരുടെ പരിശീലനം മെച്ചപ്പെടുത്താനുള്ള നടപടികളെടുക്കുമെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്. എസ്. എൽ. സി. ഫലം പ്രഖ്യാപിച്ചു : വിജയ ശതമാനം 95.98

May 5th, 2017

medical-entrance-kerala-epathram
തിരുവനന്തപുരം : എസ്. എസ്. എൽ. സി. പരീക്ഷാ ഫലം പുറത്തു വന്നു. 4,37,156 പേര്‍ ഉന്നത വിദ്യാ ഭ്യാസ ത്തിന് യോഗ്യത നേടി. 95.98 ശതമാനം വിജയം.

20,967 വിദ്യാർത്ഥികൾ മു‍ഴുവന്‍ വിഷയ ത്തിനും’എ പ്ലസ്’ നേടി. 405 സർ ക്കാർ സ്കൂളുകൾ നൂറു മേനി വിജയം നേടി.

പത്തനം തിട്ട ജില്ല യിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. ഏറ്റവും പിന്നില്‍ വയനാട് ജില്ല. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂൾ മലപ്പുറം ടി. കെ. എം. എച്ച്. എസ്. 1174 സ്കൂളു കള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം.കെ മുനീര്‍ മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ്

April 22nd, 2017

munir

മലപ്പുറം : ലീഗ് നിയമസഭാകക്ഷി നേതാവായി എം.കെ മുനീറിനെ തെരെഞ്ഞെടുത്തു. ഇതോടെ പ്രതിപക്ഷ ഉപനേതാവ് പദവിയും മുനീറിന് ലഭിക്കും. പി.കെ കുഞ്ഞാലിക്കുട്ടിയെ ലോകസഭയിലേക്ക് തെരെഞ്ഞെടുത്തതിനെ തുടര്‍ന്നാണ് മുനീര്‍ മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവായത്.

പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് പാര്‍ട്ടിയുടേതാണ് തീരുമാനം. സെക്രട്ടറിയായി ടി.എ അഹമ്മദ് കബീറിനെയും തെരെഞ്ഞെടുത്തു. ഈ മാസം 27ന് നിയമസഭാമന്ദിരത്തില്‍ നടക്കുന്ന ചരിത്ര സമ്മേളനത്തിന് ശേഷം കുഞ്ഞാലിക്കുട്ടി രാജിവെക്കും.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലപ്പുറത്ത് പി. കെ. കുഞ്ഞാലി ക്കുട്ടിക്ക് ജയം
Next »Next Page » എസ്. എസ്. എൽ. സി. ഫലം പ്രഖ്യാപിച്ചു : വിജയ ശതമാനം 95.98 »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine