സൗമ്യ വധക്കേസ് : ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

September 15th, 2016

soumya-epathram

സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. കൊലപാതകം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ ബലാത്സംഗത്തിനു മാത്രമാണ് ഗോവിന്ദച്ചാമിക്ക് ശിക്ഷ വിധിച്ചത്. അതോടെ ഏഴുവർഷം തടവു മാത്രമായി ശിക്ഷ കുറഞ്ഞു.

2011 ഫെബ്രുവരി 6 നാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സൗമ്യ ട്രെയിനിൽ വെച്ച് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത്. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനിൽ നിന്നും ചാടി എന്നാണ് സാക്ഷി മൊഴികളെന്നും കോടതി പറഞ്ഞു. ഗോവിന്ദച്ചാമിക്കായി അഡ്വ. ആളൂരാണ് സുപ്രീം കോടതിയിൽ ഹാജരായത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം : കണ്ണൂരിൽ ഹർത്താൽ പൂർണ്ണം

September 4th, 2016

bjp-harthal-epathram

ഇരിട്ടി തില്ലങ്കേരിയിൽ ആർ.എസ്.എസ് പ്രവർത്തകനെ കൊല്ലപ്പെടുത്തിയതിന്റെ പേരിൽ കണ്ണൂർ ജില്ലയിൽ നടക്കുന്ന ഹർത്താൽ പൂർണ്ണം. ഇന്നലെ രാത്രി 9.45 ഓടെയാണ് മാവിലവീട്ടിൽ വിനീഷിനെ ഒരു സംഘം പേർ വാഹനത്തിലെത്തി ബോംബ് എറിയുകയും തുടർന്ന് വെട്ടി കൊലപ്പെടുത്തുകയും ചെയ്തത്.

കൊലപാതകത്തെ തുടർന്ന് തില്ലങ്കേരി, കുണ്ടേരിഞ്ഞാലിൽ തുടങ്ങിയ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇരിട്ടി ഡി.വൈ.എസ്.പി സ്ഥലം സന്ദർശിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വാശ്രയ മെഡിക്കൽ പ്രവേശനം : വിട്ടുവീഴ്ചക്ക് തയ്യാറാവാതെ സർക്കാറും മാനേജ്‌മെന്റും

August 29th, 2016

medical-epathram

ഏകീകൃത ഫീസ് അംഗീകരിക്കില്ലെന്ന് സർക്കാറും ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് മാനേജ്‌മെന്റുകളും പ്രഖ്യാപിച്ചതോടെ സ്വാശ്രയ മെഡിക്കൽ പ്രവേശനം വഴിമുട്ടി നിൽക്കുന്നു. 50 ശതമാനം സീറ്റുകൾ നേരത്തെയുള്ള ആനുകൂല്യത്തോടെ വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആവശ്യപ്പെട്ടു.

ഏകീകൃത ഫീസ് അനുവദിച്ചാൽ മാത്രമെ സീറ്റ് ആനുകൂല്യം അനുവദിക്കുകയുള്ളു എന്ന് മാനേജ്‌മെന്റുകൾ വ്യക്തമാക്കി. ഇതിനിടെ രണ്ട് മെഡിക്കൽ കോളേജുകൾ പ്രവേശനം നിർത്തിവെച്ചു. സർക്കാറും മാനേജ്‌മെന്റുകളും തമ്മിലുള്ള ചർച്ച ഇന്ന് വൈകുന്നേരം വീണ്ടും തുടരും.

- അവ്നി

വായിക്കുക:

അഭിപ്രായം എഴുതുക »

ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി അൽഫോൺസ് കണ്ണന്താനത്തിന് നിയമനം

August 17th, 2016

Alphons_epathram

ഐ.എ.എസ് പദവി രാജി വെച്ച് പൊതുപ്രവർത്തന രംഗത്തേക്ക് ചുവടു വെച്ച അൽഫോൺസ് കണ്ണന്താനത്തിന് 5 വർഷത്തിന് ശേഷം ദേശീയ നിർവാഹക സമിതി അംഗത്തിൽ നിന്നും ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി സ്ഥാനക്കയറ്റം. ഇന്ത്യ മാറ്റത്തിന്റെ മുഴക്കം എന്ന തന്റെ ആത്മകഥ പോലെ തനിക്ക് കിട്ടിയ സ്ഥാനം ഉപയോഗിച്ച് രാജ്യത്തെ അത്യുന്നതങ്ങളിൽ എത്തിക്കുക എന്നത് തന്നെയാണ് കണ്ണന്താനത്തിന്റെ ലക്ഷ്യം.

അഴിമതിക്കെതിരെ ശബ്ദമുയർത്തിയും തന്റെ തീരുമാനങ്ങൾ ആരെയും വക വെക്കാതെ നടപ്പാക്കിയും സമൂഹത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് അൽഫോൺസ് കണ്ണന്താനം. അദ്ദേഹത്തിന്റെ നിയമനം ഏറെ പ്രതീക്ഷയോടെയാണ് ചണ്ഡീഗഡ് നോക്കിക്കാണുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുന്നണി വിട്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം തുടരും-ചെന്നിത്തല

August 10th, 2016

ramesh-chennithala-epathram

തിരുവനന്തപുരം : മുന്നണി വിട്ടത് കേരളാ കോൺഗ്രസ്സിന്റെ സ്വന്തം തീരുമാനപ്രകാരമാണെന്നും തദ്ദേശ സ്ഥാപനങ്ങളിലും സഹകരണസംഘങ്ങളിലുമുള്ള ഐക്യം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.
മുന്നണിയിൽ എല്ലാ കക്ഷികൾക്കും തുല്യപരിഗണന ആണെന്നും അത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ഘടക കക്ഷികളുമായും ചർച്ച നടത്തുമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആഗസ്ത് 19 നു നടക്കുന്ന ആദ്യ ചർച്ചയിൽ മുസ്ലീം ലീഗും ജനതദൾ യുവും പങ്കെടുക്കും. 21,22 തീയ്യതികളിലായി സംസ്ഥാന വ്യാപകമായി യു.ഡി.എഫ് യോഗം നടത്തുമെന്നും എല്ലാ നേതാക്കന്മാരും പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നീലക്കുറിഞ്ഞി പൂത്തു
Next »Next Page » ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി അൽഫോൺസ് കണ്ണന്താനത്തിന് നിയമനം »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine