ചോദ്യപ്പേപ്പര്‍ ചോര്‍ച്ച : വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാത്തതെന്തെന്ന് രമേഷ് ചെന്നിത്തല

March 27th, 2017

ramesh-chennithala-epathram

തിരുവനന്തപുരം : എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനു പിന്നാലെ പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപ്പേപ്പറും ചോര്‍ന്നിട്ടും വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാത്തതെന്തെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കണക്ക് പരീക്ഷ പേപ്പര്‍ ചോര്‍ന്നപ്പോള്‍ തന്നെ വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഒന്നിനു പിറകെ ഒന്നായി പരീക്ഷകള്‍ കുഴപ്പത്തിലാകുന്നത്. ഇതു അനേകം കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വകുപ്പില്‍ എന്തു നടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് അറിയില്ല. ഇത്രയും പരിതാപകരമായ അവസ്ഥ ഇതിനു മുമ്പ് ഇവിടെ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ നിയന്ത്രണം

March 24th, 2017

kerala-legislative-assembly-epathram
തിരുവനന്തപുരം : സര്‍ക്കാര്‍ നയങ്ങ ളെയും നടപടി കളെയും ഉദ്യോഗ സ്ഥര്‍ സോഷ്യല്‍ മീഡിയകളി ലൂടെ വിമര്‍ശി ക്കരുത് എന്ന് ഉദ്യോ ഗസ്ഥ ഭരണ പരിഷ്‌ കാര വകുപ്പ് സര്‍ക്കുലര്‍ ഇറക്കി.

സാമൂഹ്യ മാധ്യമ ങ്ങളില്‍ സര്‍ക്കാര്‍ നയ ങ്ങളെയും നടപടി കളെയും ഉദ്യോഗ സ്ഥര്‍ വിമര്‍ശി ക്കരുത് എന്നു മാത്രമല്ല അവ യെ ക്കുറിച്ച് അഭിപ്രായ പ്രകട നവും പാടില്ല. ഇത്തരം നടപടികള്‍ ശ്രദ്ധ യില്‍ പ്പെ ട്ടാല്‍ മേലുദ്യോഗസ്ഥര്‍ കര്‍ശന നട പടി എടുക്കുകയും ചെയ്യും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇടതു പക്ഷ സ്ഥാനാര്‍ത്ഥി എം. ബി. ഫൈസൽ പത്രിക സമർപ്പിച്ചു

March 21st, 2017

mb-faisal-malapuram-by-election-ldf-candidate-ePathram
മലപ്പുറം : ലോക്സഭാ ഉപ തെരഞ്ഞെടു പ്പിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാ നാ ര്‍ത്ഥി യായി എം. ബി. ഫൈസൽ നാമ നിർദ്ദേ ശ പത്രിക സമർപ്പിച്ചു.

സി. പി. എം. ജില്ലാ ഒാഫീസിൽ നിന്ന് പ്രകടന മായി എത്തിയ ഫൈസൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണി യോടെ വരണാധി കാരി യും മല പ്പുറം ജില്ലാ കലക്ടറുമായ അമിത് മീണക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.

തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ. ടി. ജലീൽ, സി. പി. എം. നേതാ ക്കളായ പാലോളി മുഹമ്മദ്കുട്ടി, പി. പി. വാസു ദേവൻ, പി. പി. സുനീർ എന്നിവർ ഫൈസലിനോടൊപ്പം എത്തിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. കെ. കുഞ്ഞാലി ക്കുട്ടി മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ത്ഥി

March 15th, 2017

kunjalikutty1-epathram
മലപ്പുറം : ലോക്സഭാ ഉപ തെരഞ്ഞെ ടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി യായി പി. കെ. കുഞ്ഞാലി ക്കുട്ടി മല്‍സരിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി യില്‍ ചേര്‍ന്ന യു. ഡി. എഫ്. നേതൃ യോഗ മാണ് പി. കെ. കുഞ്ഞാലി ക്കുട്ടിയെ സ്ഥാനാര്‍ത്ഥി യായി പ്രഖ്യാപിച്ചത്.

മലപ്പുറം എം. പി. യായി രുന്ന ഇ. അഹ മ്മദിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിട ക്കുന്ന മലപ്പുറം ലോക് സഭാ മണ്ഡല ത്തില്‍ കുഞ്ഞാലി ക്കുട്ടി മല്‍സരി ക്കുന്ന തോടെ അദ്ദേഹ ത്തിന്റെ നിയമ സഭാ മണ്ഡല മായ വേങ്ങര യില്‍ ഉപ തെരഞ്ഞെ ടുപ്പ് നടത്തേണ്ടി വരും. ഈ വിഷയം യു. ഡി. എഫ്. യോഗ ത്തിൽ ഉന്നയിച്ചു എങ്കിലും ചർച്ച ഉണ്ടായില്ല എന്നറിയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാം : ഹൈക്കോടതി

March 14th, 2017

suni

എറണാകുളം : നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനി രണ്ടാമത് വക്കാലത്ത് നല്‍കിയ അഭിഭാഷകനായ അഡ്വ. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനുള്ള അനുമതി ഹൈക്കോടതി പോലീസിനു നല്‍കി. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ നോട്ടീസിനെതിരായ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കിയത്.

അഭിഭാഷകനും കക്ഷിയുമായുള്ള ഇടപാടുകള്‍ പോലീസിനു ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്ന് പ്രതീഷ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ചില കാര്യങ്ങളുടെ വ്യക്തതയ്ക്ക് പ്രതീഷിന്റെ മൊഴി അനിവാര്യമാണെന്ന് പോലീസ് പറഞ്ഞത് കോടതി ശരിവെച്ചു. നടിയെ തട്ടിക്കൊണ്ടുപോയതിന്റെ ചിത്രങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡും സിം കാര്‍ഡും അഭിഭാഷകനെ ഏല്‍പ്പിച്ചിട്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി നേരത്തെ കോടതിയില്‍ മൊഴി കൊടുത്തിരുന്നു. ഇത്തരം കാര്യങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് അഭിഭാഷകനെ ചോദ്യം ചെയ്യണമെന്ന് പോലീസ് തീരുമാനിച്ചത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മിഷേലിന്റെ മരണം : ക്രൈംബ്രാഞ്ച് അന്വേഷിക്കും
Next »Next Page » പി. കെ. കുഞ്ഞാലി ക്കുട്ടി മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ത്ഥി »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine