ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു

March 25th, 2025

a-haven-of-nature-and-knowledge-in-veliyancode-book-of-faisal-bava-ePathram

വെളിയങ്കോട് : എം. ടി. എം. കോളേജിനു വേണ്ടി, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഇ-പത്രം കോളമിസ്റ്റും കൂടിയായ ഫൈസൽ ബാവ തയ്യാറാക്കി, എം. ടി. എം. പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട് (A Haven of Nature &  Knowledge in Veliyancode) എന്ന പുസ്തകത്തിൻ്റെ പ്രകാശനം വെളിയങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സെയ്ദ് പുഴക്കര നിർവ്വഹിച്ചു.

പ്രകൃതിയെ അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് ഇതൊരു മികച്ച റഫറൻസ് ഗ്രന്ഥമാണ് എന്ന് പുസ്‍തകം പ്രകാശിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. നാടക പ്രവർത്തകനും അഭിനേതാവുമായ ബേബി രാജ് ചെറായി പുസ്തകം ഏറ്റു വാങ്ങി.

എം. ടി. എം. ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ ഹവ്വാ ഉമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. വെളിയങ്കോടിൻ്റെ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇവിടെ എത്തുന്ന ദേശാടന പക്ഷികൾ, മരങ്ങൾ, ഔഷധ ചെടികൾ, വംശ നാശം നേരിടുന്ന ചെറു ശുദ്ധ ജല മൽസ്യങ്ങൾ, രക്തശാലി നെല്ലിൻ്റെ വിളവെടുപ്പ് തുടങ്ങിയവയെ കുറിച്ച് വിശദമായി വിവരിക്കുന്ന പ്രകൃതിയെ ആഴത്തിൽ തൊട്ടറിഞ്ഞ മികച്ച ഒരു പുസ്തകം ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പ്രിൻസിപ്പൽ ജോൺ ജോസഫ് അദ്ധ്യക്ഷനായിരുന്നു. വിവിധ വിഭാഗം മേധാവികളായ മായ സി., ഫൗഷിബ. പി. കെ. എം., നന്ദകുമാർ സി. പി.  തുടങ്ങിയവർ  സംസാരിച്ചു.

എൻ. എസ്. എസ്. യുണിറ്റ് സെക്രട്ടറി റഹീഷ സ്വാഗതം പറഞ്ഞു. ഗ്രന്ഥകാരൻ ഫൈസൽ ബാവ മറുപടി പ്രസംഗവും നടത്തി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു

March 24th, 2025

film-maker-jc-daniel-father-of-malayalam-cinema-ePathram
തിരുവനന്തപുരം : കേരള സമൂഹത്തെ ആധുനിക സമൂഹമായി നവീകരിക്കുന്നതിൽ മലയാള സിനിമയും ജെ. സി. ഡാനിയലും പങ്കു വഹിച്ചിട്ടുണ്ട് എന്ന് സാംസ്‌കാരിക, യുവ ജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. ജെ. സി. ഡാനിയലിൻ്റെ വെങ്കല പ്രതിമയുടെ നിർമ്മാണ ഉദ്ഘാടനം ശ്രീ തിയേറ്ററിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അമ്പതാം വാർഷികം ആഘോഷിക്കുന്ന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ ചിത്രാഞ്ജലി സ്റ്റുഡിയോ ക്യാമ്പസിൽ ജെ. സി. ഡാനിയലിൻ്റെ പൂർണ്ണ കായ വെങ്കല പ്രതിമ സ്ഥാപിക്കുന്നത് മലയാള സിനിമയുടെ ചരിത്ര മുഹൂർത്തം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തുടനീളം മലയാള സിനിമ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് മലയാള സിനിമയുടെ പിതാവായ ജെ. സി. ഡാനിയലിന് ആദരവ് നൽക്കേണ്ടത് അനിവാര്യമായ ഉത്തരവാദിത്വമാണ്.

യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്നും എതിർപ്പുകളെ അവഗണിച്ച് സിനിമ നിർമ്മിക്കാനായി ഇറങ്ങി പ്പുറപ്പെട്ട ജെ. സി. ഡാനിയലും അദ്ദേഹത്തിൻ്റെ ‘വിഗത കുമാരൻ’ എന്ന സിനിമയിലെ നായിക പി. കെ. റോസിയും അന്നത്തെ സമൂഹത്തിൽ നിന്ന് കടുത്ത വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്.

ജെ. സി. ഡാനിയലിൻ്റെ പ്രവർത്തനങ്ങളെ ചരിത്ര ത്തിൽ രേഖപ്പെടുത്തുന്നതിലൂടെ ആ കാലത്തെ സാമൂഹിക അന്തരീക്ഷം ഇന്നത്തെ തലമുറയെ പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത് എന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആധുനിക സമൂഹത്തോടൊപ്പം ആധുനിക രീതിയിലേക്ക് സിനിമയും മാറുകയാണ്. മറ്റു കലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമ. അതു കൊണ്ടു തന്നെ സിനിമ മേഖലയെ സമൂലമായ പരിവർത്തനം ചെയ്യേണ്ട ഉത്തരവാദിത്വം സർക്കാരിനുമുണ്ട്. നമ്മുടെ സമൂഹത്തിലെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ട് സിനിമ മേഖല രൂപപ്പെടുത്തുകയും വേണം. വർത്തമാന കാല പ്രശ്‌നങ്ങളെ സിനിമ സംബോധന ചെയ്യണം എന്നും മന്ത്രി പറഞ്ഞു.

മലയാള സിനിമക്കു നൽകാവുന്ന ഏറ്റവും കരുത്തുറ്റ ഓർമ്മപ്പെടുത്തലാണ് ജെ.സി. ഡാനിയലിൻ്റെ പ്രതിമ എന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. കലക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയും വിപ്ലവ ശബ്ദം ഉയർത്തുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം എന്നും ഡോ. ദിവ്യ അനുസ്മരിച്ചു.

ജെ. സി. ഡാനിയലിൻ്റെ മകൻ ഹാരിസ് ഡാനിയൽ, ശിൽപ്പി കുന്നുവിള എം. മുരളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ. എസ്. എഫ്. ഡി. സി. ചെയർമാൻ ഷാജി എൻ. കരുൺ, കേരള ചലച്ചിത്ര അക്കാദമി ചെയർ മാൻ പ്രേം കുമാർ, കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. മധു പാൽ, കെ. എസ്. എഫ്. ഡി. സി. മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി. എസ്., ഭരണ സമിതി അംഗ ങ്ങളായ ഷാജി കൈലാസ്, പി. സുകുമാർ, ജിത്തു കോളയാട്, ഇർഷാദ് അലി, ഷെറിൻ ഗോവിന്ദൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു. TAG : ePathram, P R D

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ

March 24th, 2025

bjp-in-kerala-epathram
തിരുവനന്തപുരം : മുന്‍ കേന്ദ്ര മന്ത്രിയും ഏഷ്യാനെറ്റ് വാർത്താ ചാനലിൻ്റെ ഉടമയുമായ വ്യവസായി രാജീവ് ചന്ദ്ര ശേഖറിനെ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ ആയി ഔദ്യോഗിക പ്രഖ്യാപനവുമായി കേന്ദ്രം.

വരണാധികാരിയായ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി യാണ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ദേശീയ നേതാവ് പ്രകാശ് ജാവഡേക്കര്‍ കേന്ദ്ര നേതൃത്വ ത്തിൻ്റെ നോമിനി രാജീവ് ചന്ദ്രശേഖര്‍ ആണെന്ന് അറിയിച്ചത്.

തുടര്‍ന്ന് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്ര ശേഖർ നാമ നിര്‍ദേശ പത്രിക സമർപ്പിച്ചു. പ്രധാന നേതാക്കൾ എല്ലാവരും പിന്തുണച്ച് ഒപ്പിട്ട പത്രിക യാണ് രാജീവ് സമര്‍പ്പിച്ചത്.

അഞ്ച് വര്‍ഷം അദ്ധ്യക്ഷ പദവി പൂര്‍ത്തിയാക്കിയ കെ. സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്ര ശേഖറിനെ തെരഞ്ഞെടുത്തത്. BJP

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു

March 24th, 2025

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : അതി കഠിനമായ വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ പെയ്തു. വരും ദിവസങ്ങളിലും തുടരുന്ന മഴക്ക് ഒപ്പം പരമാവധി 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാദ്ധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ചൂടിൻ്റെ കാഠിന്യം കുറഞ്ഞു എങ്കിലും അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഉയര്‍ന്ന നിലയിലാണ് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, മൂന്നാര്‍, കൊല്ലം, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിൽ യു-വി ഇന്‍ഡക്‌സ് ഇപ്പോഴും ഉയര്‍ന്ന തോതിലാണ്. അതിനാല്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കരുത് എന്നും മുന്നറിയിപ്പുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

March 19th, 2025

writer-pk-ashita-passed-away-ePathram

തൃശൂർ: അന്തരിച്ച എഴുത്തുകാരി അഷിതയുടെ സ്മരണാർത്ഥം നൽകി വരുന്ന അഷിതാ സ്മാരക പുരസ്കാരങ്ങൾക്ക് പ്രവാസികളായ അക്ബർ ആലിക്കര, അഭിഷേക് പള്ളത്തേരി എന്നിവർ അർഹരായി. അക്ബർ ആലിക്കരയുടെ ‘ഗോസായിച്ചോറ്’ എന്ന കഥാ സമാഹാരത്തിനും അഭിഷേക് പള്ളത്തേരിയുടെ ‘കയ്യാലയും കടത്തിണ്ണയും’ എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരത്തിനുമാണ് പുരസ്കാരങ്ങൾ.

റോസ്മേരി, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദ്ദീൻ പൊയ്ത്തും കടവ്‌ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്‌.

മറ്റു പുരസ്കാരങ്ങൾ
യാത്രാവിവരണം : കെ. ആർ. അജയൻ (സൂക്കോ കടന്ന് വടക്ക് കിഴക്ക്). നോവൽ : ഡോ. ആനന്ദൻ കെ. ആർ. (ചെമന്ന ചിറകറ്റ പക്ഷി). ബാല സാഹിത്യം : റെജി മലയാലപ്പുഴ (കുഞ്ഞികഥകളുടെ പാൽക്കിണ്ണം). ആത്മകഥ : സുജ പാറു (മിഴി നനയാതെ). കവിത : പ്രദീഷ്‌ ‌(ഒരാൾ). യുവ സാഹിത്യ പ്രതിഭ പുരസ്കാരം : റീത്താ രാജി (ചിരി നോവുകൾ).

അഷിതയുടെ ഓർമ്മ ദിനമായ മാർച്ച് 27 ന് അഷിത സ്മാരക സമിതി കോഴിക്കോട്  സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
Next »Next Page » ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു »



  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine