നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം

January 13th, 2023

neelakurinji-epathram
മൂന്നാർ : പന്ത്രണ്ടു വർഷത്തില്‍ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. സ്വന്തമായി നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും ചെടികളും പൂക്കളും കൈവശം വെക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം ജാമ്യം ഇല്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും.

മൂന്നു വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ഏഴു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. പശ്ചിമഘട്ടത്തിൽ മൂന്നാർ, തമിഴ്നാട്, കർണ്ണാടക, ഗോവ എന്നിവിടങ്ങളിൽ മാത്രം കണ്ടു വരുന്നവയാണ് നീലക്കുറിഞ്ഞി.

ഒന്നു മുതൽ 12 വർഷം വരെയുള്ള ഇടവേളകളിൽ പൂക്കുന്ന 64 ഇനം നീലക്കുറിഞ്ഞികളാണു പശ്ചിമ ഘട്ടത്തില്‍ ഉള്ളത്. ഇതിൽ 47 എണ്ണം മൂന്നാറിലുണ്ട്.

ഇവ യുടെ ശാസ്ത്രീയ നാമം സ്ട്രോബിലാന്തസ് കുന്തിയാന എന്നാണ്. രാജ്യത്ത് 6 സസ്യങ്ങൾ മാത്രമാണ് ഇതുവരെ സംരക്ഷിത വിഭാഗ ത്തിൽ ഉണ്ടായിരുന്നത്. പുതിയ പ്രഖ്യാപനത്തിൽ 19 ഇനം സസ്യങ്ങളെക്കൂടി ഉൾപ്പെടുത്തി. ഇതിൽ ഒന്നാം സ്ഥാനത്ത് നീലക്കുറിഞ്ഞിയാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നാൽപ്പതു കൊല്ലങ്ങൾക്കു ശേഷമുള്ള സംഗമം ശ്രദ്ധേയമായി

January 10th, 2023

manathala-ghs-1982-sslc-batch-old-students-meet-ePathram

ചാവക്കാട് ; മണത്തല ഗവണ്മെന്‍റ് ഹൈ സ്കൂളിലെ 1982 എസ്. എസ്. എൽ. സി. ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൾ അദ്ധ്യാപകർക്ക് ഒപ്പം സുഹൃദ് സംഗമം എന്ന പേരിൽ നാൽപ്പതു വർഷങ്ങൾക്കു ശേഷം സ്കൂൾ അങ്കണത്തിൽ ഒത്തു ചേർന്നു.

അദ്ധ്യാപകരായ പി. എൽ. തോമസ്, പി. എസ്. ശ്രീനിവാസൻ, കെ. സതീ ദേവി, എസ്. സരോജ പ്രഭ, സി. പി. മേരിക്കുട്ടി, പി. കെ. സുബൈദ, പി. കെ. മേരി, ടി. എം. ഭവാനി, പി. വി. സുഹറ, എം. രാധ, പി. കെ. കാർത്യായനി, വി. എം. ദേവൂട്ടി എന്നിവരെ ആദരിച്ചു.

manathala-sslc-1982-students-meet-after-40-years-ePathram

വിദ്യാർത്ഥികളിൽ പലരും മൂന്നു പതിറ്റാണ്ടിനു ശേഷമാണ് കണ്ടു മുട്ടിയത്. പഠന കാലത്തിനു ശേഷം ജോലിയും ബിസിനസ്സുമായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ചേക്കേറിയവരും നാട്ടിൽ തന്നെ സ്ഥിരമായവരും ആണെങ്കിലും നാല്പതു വർഷത്തിന് ശേഷം തങ്ങളുടെ സ്‌കൂൾ അങ്കണത്തിൽ വീണ്ടും എത്തിപ്പെട്ടത് 2023 ൽ ആയിരുന്നു.

manathala-govt-high-shool-1982-sslc-batch-ePathram

ഇതിനു കാരണം ആയത് 1982 എസ്. എസ്. എൽ. സി. ബാച്ചിന്‍റെ ഗ്രൂപ്പ് ഫോട്ടോ സൂക്ഷിച്ചു വെച്ച് വീഡിയോ രൂപത്തിൽ YouTube ൽ അപ്‌ലോഡ് ചെയ്തതിലൂടെ ആയിരുന്നു. ഗൃഹാതുര സ്മരണകളോടെ സുഹൃദ് സംഗമത്തിൽ ഈ വീഡിയോ പ്രദർശിപ്പിച്ചതിലൂടെ എല്ലാവരും സ്കൂൾ കാലത്തേക്ക് തിരിച്ചു നടന്നു.

പി. ഐ. കുഞ്ഞു മുഹമ്മദ്, കെ. വി. ബാബു രാജൻ, കെ. ബി. രാധാകൃഷ്ണൻ, പി. ടി. എ. പ്രസിഡണ്ട് പി. കെ. അബ്ദുൽ കലാം എന്നിവർ പ്രസംഗിച്ചു.

ലിയാക്കത്ത്, തിലകൻ, ഇല്യാസ്, മനോജ്, മുഹസ്സിന്‍, രമേഷ്, അര്‍ജുന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും e  പത്രം പ്രതിനിധി യുമായ പി. എം. അബ്ദുൽ റഹിമാന്‍റെ YouTube പേജിൽ ഈ വീഡിയോ കാണാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിക്ഷേപകർ കാർഡിൽ രേഖപ്പെടുത്തണം

January 10th, 2023

post-office-national-saving-certificate-ePathram
തൃശ്ശൂര്‍ : പോസ്റ്റ് ഓഫീസ് ആര്‍. ഡി. ലഘു സമ്പാദ്യ പദ്ധതി യിൽ ഏജന്‍റ് വശം തുക ഏല്‍പ്പിക്കുമ്പോള്‍ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്‍റിന്‍റെ കൈയ്യൊപ്പ് വാങ്ങേണ്ടതാണ് എന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റ് ഓഫീസില്‍ അടച്ചതിന്‍റെ ആധികാരിക രേഖ, പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വെച്ച് നല്‍കുന്ന പസ്സ് ബുക്ക് മാത്രമാണ്.

ഇത്തരം രേഖപ്പെടുത്തലുകള്‍ യഥാസമയം നടത്തുന്നു എന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോദ്ധ്യപ്പെടണം എന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. PRD

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

January 10th, 2023

one-time-use-plastic-carry-bag-banned-in-kerala-ePathram
കൊച്ചി : പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിയമ പരമായി അധികാരം ഇല്ല. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌ മെന്‍റ് ചട്ടം അനുസരിച്ച് കേന്ദ്ര സര്‍ക്കാറിലാണ് ഇതിനുള്ള അധികാരം നില നില്‍ക്കുന്നത് എന്നും ഹൈക്കോടതി.

അതു കൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമ പരമായി നില നില്‍ക്കില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല പരിസ്ഥിതി സംരക്ഷണ നിയമവും കേന്ദ്ര ത്തിന്‍റെ അധികാര പരിധിയിലാണ് എന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനത്തിന്‍റെ ഭാഗമായിട്ട് ആയിരുന്നു 60 ജി. എസ്. എമ്മിന് താഴെ ഘനമുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കേണ്ടത് നിയമപരമായ ബാദ്ധ്യത

January 9th, 2023

mandatory-to-pay-user-fees-to-panchayath-haritha-sena-ePathram
തൃശ്സൂര്‍ : വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനക്ക് യൂസർ ഫീ നൽകണം എന്ന് ജില്ലാ ശുചിത്വ മിഷൻ. ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നൽകേണ്ടതില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴിയും പത്ര മാധ്യമങ്ങള്‍ വഴിയും പ്രചരണങ്ങള്‍ നടന്നിരുന്നു.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മ സേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന തിനും യൂസര്‍ഫീ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരം ഉണ്ട്.

ഭാരത സര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്‍റ് ചട്ടങ്ങളിലെ ചട്ടം 8(3) പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളും സ്ഥാപനങ്ങളും നൽകാന്‍ ബാദ്ധ്യസ്ഥരാണ്.

ഈ ചട്ടങ്ങള്‍ പ്രകാരമുള്ള ബൈലോ, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും അംഗീകരിച്ച് പ്രസിദ്ധീ കരിച്ചിട്ടുള്ളതാണ്. അതിന്‍റെ ഭാഗമായി ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനവും പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌ മെന്‍റ് ബൈലോ അംഗീകരിച്ച് നടപ്പാക്കി വരുന്നു.

ബൈലോ പ്രകാരം വീടുകളില്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്കുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിയോഗി ച്ചിട്ടുള്ള ഹരിത കര്‍മ്മ സേനക്ക് നല്‍കേണ്ടതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള യൂസര്‍ഫീ കൊടുക്കേണ്ടതുമാണ്. യൂസർ ഫീ നൽകാത്തവർക്ക് സേവനം നിഷേധിക്കാനുള്ള അധികാരവും അധികൃതർക്കുണ്ട്.

പഞ്ചായത്തിലേക്കോ മുനിസിപ്പിലാറ്റിയിലേക്കോ നൽകേണ്ട ഏതെങ്കിലും തുക നൽകാതിരുന്നാൽ, അത് നൽകിയ ശേഷം മാത്രമേ ലൈസൻസ് പോലുള്ള സേവനം ലഭ്യമാവുകയുള്ളു.

യൂസർ ഫീ നൽകാൻ മടിച്ച് പ്ലാസ്റ്റിക് മാലിന്യം കൈമാറാതെ ഇരുന്നാലും പിഴ അടക്കണം. ഹരിത കർമ്മ സേനക്ക് പ്ലാസ്റ്റിക് മാലിന്യം നല്‍കാതെ അലക്ഷ്യമായി വലിച്ചെറിയുക, അല്ലെങ്കില്‍ കത്തിക്കുകയും ചെയ്താൽ 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ.

വസ്തുതകള്‍ ഇതായിരിക്കെ പത്ര മാധ്യമങ്ങള്‍ വഴിയും നവ മാധ്യമങ്ങള്‍ വഴിയും തെറ്റായ പ്രചരണങ്ങള്‍ നൽകുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് നിയമ വിദഗ്ധരോടും സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടും ചര്‍ച്ചചെയ്ത് തീരുമാനിക്കും എന്നും തൃശൂർ ജില്ലാ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു. PRD

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പശ്ചിമ ഘട്ടം സംക്ഷിക്കണം : കുറിപ്പെഴുതി പരിസ്ഥിതി പ്രവര്‍ത്തകന്‍റെ ആത്മഹത്യ
Next »Next Page » പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine