മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല

September 18th, 2014

alcohol-abuse-epathram

തിരുവനന്തപുരം: സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കാൻ അബ്കാരി നിയമത്തിൽ വ്യവസ്ഥ ഇല്ലെന്ന് ബാർ ഉടമകൾ ഹൈക്കോടതിയെ ബോധിപ്പിച്ചു. സർക്കാർ സത്യവാങ്മൂലത്തിന് നൽകിയ മറുപടിയിലാണ് ബാർ ഉടമകൾ ഈ കാര്യം അറിയിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മദ്യം വിളമ്പാൻ സംസ്ഥാന സർക്കാരിന്റെ വിലക്കില്ലെങ്കിൽ ബാർ ലൈസൻസ് ആവശ്യമില്ല എന്ന് കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം നിലവിലുണ്ട്. എന്നിരിക്കെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് തങ്ങൾ ബാർ ലൈസൻസ് അനുവദിക്കുന്നത് വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കാൻ ആണെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുകയാണ്. മാത്രവുമല്ല, സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പൊള്ളുന്ന വില അപ്രാപ്യവുമാണ്. മദ്യത്തിന്റെ ലഭ്യത കുറ്യ്ക്കുക എന്ന സാമൂഹിക ലക്ഷ്യമാണ് സർക്കാരിന്റേത് എങ്കിൽ ആദ്യം ചെയ്യേണ്ടത് സർക്കാർ വക മദ്യ വിൽപ്പന ശാലകൾ അടച്ചു പൂട്ടുകയാണ് എന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓണാഘോഷങ്ങൾക്ക് പരിസമാപ്തി

September 11th, 2014

pulikkali-trichur-onam-epathram

തൃശ്ശൂർ: സാംസ്കാരിക തലസ്ഥാന നഗരമായ തൃശ്ശൂരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നു വരുന്ന വിപുലമായ ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തിയായി. ഇതിന്റെ ഭാഗമായി ഇന്നലെ നഗരത്തിൽ നടന്ന പുലിക്കളി നാടിനും നാട്ടുകാർക്കും മാത്രമല്ല, ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ വിനോദ സഞ്ചാരികൾക്കും ആവേശം പകർന്നു.

നൂറ് കണക്കിന് പുലികളാണ് ഇന്നലെ നഗരത്തിൽ ഇറങ്ങിയത്. വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയും പോലീസ് അസോസിയേഷനും സഹകരിച്ചാണ് ഇത്തവണ വിപുലമായ സജ്ജീകരണങ്ങളോടെ പുലിക്കളി ഒരുക്കിയത്. പുലിക്കളി പ്രമാണിച്ച് നഗരത്തിലെ ചില റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും എന്ന് നേരത്തേ അറിയിപ്പ് ഉണ്ടായിരുന്നതിനാൽ രാവിലെ മുതൽ ജനം പാതയോരങ്ങളിൽ കാത്തു നിന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറ് കണക്കിന് പുലി വേഷങ്ങൾ സ്വരാജ് ഗ്രൌണ്ടിലേക്ക് എത്തിയതോടെ നഗരം അവേശത്തിമിർപ്പിൽ ആറാടി. ആയിരക്കണക്കിന് ആളുകളാണ് പരിപാടി കാണാൻ തടിച്ച് കൂടിയത്.

- സ്വ.ലേ.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആര്‍. എസ്. എസ്. നേതാവ് മനോജിന്റെ കൊലപാതകം; കണ്ണൂര്‍ വീണ്ടും കൊലക്കളമാകുന്നു

September 2nd, 2014

crime-epathram

കണ്ണൂര്‍: കണ്ണൂരിനെ കൊലക്കളമാക്കിക്കൊണ്ട് വീണ്ടും കൊലപാതക പരമ്പര. ഒരാഴ്ചക്കിടെ രണ്ടാമത്തെ കൊലപാതകമാണ് ഇന്നലെ നടന്നത്. ഇന്നലെ ഉച്ചയോടെയാണ് ആര്‍. എസ്. എസ്. ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ മനോജിനെ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഡായമണ്ട് മുക്കിലെ വീട്ടില്‍ നിന്നും ഓം‌നി വാനില്‍ പുറപ്പെട്ട മനോജിന്റെ വാഹനത്തിനു നേരെ അക്രമികള്‍ ബോംബെറിഞ്ഞു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ അക്രമി സംഘം മനോജിനെ വെട്ടി കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ബി. ജെ. പി. പ്രവര്‍ത്തകന്‍ കൊളപ്രത്ത് പ്രമോദിനെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍. എസ്. എസ്. ജില്ലാ നേതാവായ മനോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആര്‍. എസ്. എസ്. നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. പലയിടങ്ങളിലും വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ബോംബേറും കല്ലേറും ഉണ്ടായി.

കണ്ണൂരിനെ കൊലക്കളമാക്കുവാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ എ. ഡി. ജി. പി. എസ്. അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അണികള്‍ സി. പി. എം. വിട്ട് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകുന്നതിന്റെ വിഭ്രാന്തിയാണ് സി. പി. എമ്മിനെന്നും സി. പി. എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് മനോജിന്റെ കൊലപാതകമെന്നും ആര്‍. എസ്. എസ്. നേതൃത്വം ആരോപിച്ചു. സമീപ കാലത്ത് ബി. ജെ. പി. വിട്ട് സി. പി. എമ്മില്‍ ചേര്‍ന്ന ഒ. കെ. വാസു അടക്കം ഉള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മനോജിന്റെ മൃതദേഹം ആര്‍. എസ്. എസ്., ബി. ജെ. പി. നേതാക്കന്മാര്‍ ഏറ്റുവാങ്ങി. വിലാപ യാത്രയായി കൊണ്ടു വന്ന് മനോജിന്റെ വീട്ടിലും ആര്‍. എസ്. എസ്. കാര്യാലയത്തിലും പൊതു ദര്‍ശനത്തിനു വെച്ച ശേഷം സംസ്കരിക്കും. ഡയമണ്ട് മുക്കില്‍ പരേതനായ ചാത്തുക്കുട്ടിയുടേയും രാധയുടേയും മകനാണ് കൊല്ലപ്പെട്ട മനോജ്. സുധി, മഹേഷ് ,സുനില്‍, ധന്യ എന്നിവര്‍ സഹോദരങ്ങളാണ്. നേരത്തെയും മനോജിനെ വക വരുത്തുവാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

August 30th, 2014

k-v-abdul-khader-gvr-mla-epathram
ന്യൂഡല്‍ഹി : ഗുരുവായൂര്‍ എം. എല്‍. എ. യും മാർക്സിസ്റ്റ്‌ പാർട്ടി നേതാവുമായ കെ. വി. അബ്ദുള്‍ ഖാദറിന്റെ  തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി യില്‍ ഹൈക്കോടതി വാദം കേള്‍ക്കണം എന്ന് സുപ്രീം കോടതി.

മതിയായ വിവര ങ്ങളില്ല എന്ന് ചൂണ്ടി ക്കാട്ടി ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്ക് എതിരെ മുസ്ലിംലീഗ് നേതാവ് അഷ്‌റഫ് കോക്കൂര്‍ നല്‍കിയ ഹര്‍ജിയി ലാണ് ഈ തീരുമാനം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂര്‍ മണ്ഡലത്തിൽ കെ. വി. അബ്ദുള്‍ ഖാദറിന്റെ എതിര്‍ സ്ഥാനാര്‍ഥി യായിരുന്നു അഷ്‌റഫ് കോക്കൂര്‍.

ഹൈക്കോടതി വിധി, ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കി. സാങ്കേതിക കാരണം പറഞ്ഞ് ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടി ശരിയായില്ല എന്നും ബെഞ്ച് നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കെ. വി. അബ്ദുള്‍ ഖാദര്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാൻ ആയിരുന്നു എന്നുള്ള അഷ്‌റഫ് കോക്കൂറിന്റെ വാദം ശരിയാണ്. എന്നാല്‍, ഇത് അയോഗ്യത യ്ക്ക് കാരണം ആയിട്ടുള്ള, പ്രതിഫലം പറ്റുന്ന പദവി യാണോ എന്ന് ഹൈക്കോടതി തീരുമാനിക്കണം എന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , , , ,

Comments Off on ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം

ടൈറ്റാനിയം കേസ് : ആരും രാജി വെയ്‌ക്കേണ്ടതില്ല എന്ന് വി. എം. സുധീരന്‍

August 30th, 2014

vm-sudheeran-epathram
കോട്ടയം : ടൈറ്റാനിയം അഴിമതി സംബന്ധിച്ച് അന്വേഷണം വേണം എന്ന കോടതി വിധി മാനിക്കുന്നു. എന്നാൽ കേസ്സെടുക്കാന്‍ കോടതി ഉത്തരവിട്ടു എന്നതു കൊണ്ടു മാത്രം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി മാരായ രമേശ് ചെന്നിത്തലയും വി. കെ. ഇബ്രാഹിം കുഞ്ഞും രാജി വയ്‌ക്കേണ്ടതില്ല എന്ന് കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരന്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. കുറ്റകൃത്യം നടന്ന തായി കോടതി പറഞ്ഞിട്ടില്ല. അന്വേഷണം നടത്തണം എന്നേ ഉത്തരവിലുള്ളൂ. കേസ് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആലോചിക്കും.

- pma

വായിക്കുക: , , , ,

Comments Off on ടൈറ്റാനിയം കേസ് : ആരും രാജി വെയ്‌ക്കേണ്ടതില്ല എന്ന് വി. എം. സുധീരന്‍


« Previous Page« Previous « ബേഡകത്ത് കരുത്ത് തെളിയിച്ച് സി.പി.എം വിമതര്‍
Next »Next Page » ഗുരുവായൂര്‍ എം. എല്‍. എ. ക്കെതിരെയുള്ള കേസ് ഹൈക്കോടതി കേള്‍ക്കണം »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine