എല്‍. ഡി. എഫ്. പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിക്ക് പരിക്ക്

October 27th, 2013

chief-minister-oommen-chandi-ePathram
കണ്ണൂര്‍ : സംസ്ഥാന പോലീസ് കായിക മേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എല്‍. ഡി. എഫ്. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പരിക്ക്. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വണ്ടിയുടെ ചില്ലു കള്‍ തകര്‍ന്നു. ചിതറിയ ചില്ലു കള്‍ തറച്ച് മുഖ്യ മന്ത്രി യുടെ നെറ്റിയില്‍ മുറിവേല്‍ക്കുക യായിരുന്നു.

വൈകീട്ട് അഞ്ചര മണി യോടെ കായിക മേള നടക്കുന്ന പോലീസ് മൈതാന ത്തേയ്ക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പാണ് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവ കാറിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വാഹന ത്തിന്റെ ചില്ലു തകരുകയും ആ ചില്ലു തറച്ച് മുഖ്യമന്ത്രിക്ക് നെറ്റിയില്‍ രണ്ടിടത്ത് മുറിവേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രി ഇരുന്ന ഭാഗ ത്താണ് ഗ്ലാസ്സില്‍ കല്ലുകള്‍ കൊണ്ടത്.

പോലീസ് കായിക മേള യില്‍ സമ്മാന ദാനം നിര്‍വഹിച്ച ശേഷം മുഖ്യ മന്ത്രിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഇതിനു ശേഷം അദ്ദേഹം കണ്ണൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ വിശദീകരണ യോഗ ത്തില്‍ പങ്കെടുക്കാന്‍ പോയി.

സി. പി. എമ്മിന്റെ മുതിര്‍ന്ന നേതാക്കളായ പി. ജയരാജന്‍, എം. വി. ജയരാജന്‍, പി. കെ. ശ്രീമതി എന്നിവര്‍ മൈതാന ത്തിന് സമീപത്തു നില്‍ക്കുമ്പോള്‍ തന്നെയാണ് കല്ലേറുണ്ടായത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിക്ക് പിന്തുണ; എതിര്‍പ്പുകളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

October 22nd, 2013

കൊച്ചി:നരേന്ദ്ര മോഡിയെ പിന്തുണച്ചതിനു തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ്റ്റ് വി.ആര്‍.കൃഷ്ണയ്യര്‍. തന്നെ സന്ദര്‍ശിക്കുവാന്‍ എത്തിയ ആര്‍.എസ്.എസ് സര്‍ സംഘചാലകുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധനായ നേതാവ് എന്ന നിലയിലാണ് താന്‍ മോഡിയെ പിന്തുണച്ചതെന്നും മോഡിയുടെ കീഴില്‍ ഗുജറാത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. ഇരുപത് മിനിട്ട് നീണ്ട കൂടിക്കാഴ്ചക്കിടെ കൃഷ്ണയ്യര്‍ക്ക് ആര്‍.എസ്.എസുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങള്‍ മോഹന്‍ ഭഗത് നല്‍കി. താന്‍ രചിച്ച ഒരു ഗ്രന്ഥം കൃഷ്ണയ്യര്‍ മോഹന്‍ ഭഗത്തിനു സമ്മാനിച്ചു. നവമ്പര്‍ 15 നു തൊണ്ണൂറ്റൊമ്പത് വയസ്സ് തികയുന്ന കൃഷ്ണയ്യര്‍ക്ക് മുന്‍ കൂട്ടി പിറന്നാള്‍ ആശംസയും നേര്‍ന്നാണ് മോഹന്‍ ഭഗത് മടങ്ങിയത്.

ഈ മാസം 25 മുതല്‍ നടക്കുന്ന ആര്‍.എസ്.എസ് ദേശീയ നിര്‍വ്വാഹക സമിതിയില്‍ പങ്കെറ്റുക്കുവാനാണ് മോഹന്‍ ഭഗവത് കൊച്ചിയില്‍ എത്തിയത്. കൃഷ്ണയ്യരെ സന്ദര്‍ശിക്കുവാന്‍ മോഹന്‍ ഭഗത്തിനൊപ്പം ഏതാനും ആര്‍.എസ്.എസ് നേതാക്കന്മാരും ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യദാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ഋഷിരാജ് സിങ്ങെന്ന് നടന്‍ മോഹന്‍ ലാല്‍

October 22nd, 2013

തിരുവനന്തപുരം: ഋഷിരാജ് സിങ്ങ് ഐ.പി.എസ് മോട്ടോര്‍വാഹന വകുപ്പില്‍ നടത്തിവരുന്ന പരിഷ്കാരങ്ങളെ പ്രശംസിച്ച് നടന്‍ മോഹന്‍ ലാലിന്റെ ബ്ലോഗ് കുറിപ്പ്. ഋഷിരാജ് സിങ്ങ് താങ്കളാണ് സൂപ്പര്‍ സ്റ്റാര്‍ എന്ന തലക്കെട്ടില്‍ കം‌പ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗ്ഗില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം നടത്തുന്ന നല്ല കാര്യങ്ങളെ എടുത്ത് പറയുന്നു. റോഡുകളുടെ രക്ഷകനായാണ് മോഹന്‍ ലാല്‍ വിശേഷിപ്പിക്കുന്നത്. മലയാളിയുടെ തലയില്‍ ഹെല്‍മെറ്റ് വെപ്പിച്ച അമിത വേഗതയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ സാധിച്ച അഴകുള്ള മീശയും ആരെടാ എന്ന മുഖഭാവവുമുള്ള ഒരാള്‍. കര്‍ശന നിയന്ത്രണങ്ങളും നടപടികളും തുടര്‍ന്ന പ്രധാന നഗരങ്ങളിലെ വാഹനാപകടങ്ങളില്‍ കുറവു വന്നിട്ടുണ്ട്. വാഹനാപകടങ്ങളില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും ഇതിന്റെ ക്രെഡിറ്റ് ഋഷിരാജ് സിങ്ങിനാണെന്നും മോഹന്‍ ലാല്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

കെ.ബി.ഗണേശ് കുമാറും യാമിനി തങ്കച്ചിയും വിവാഹ മോചിതരായി

October 22nd, 2013

തിരുവനന്തപുരം: കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയും യാമിനി തങ്കച്ചിയും വിവാഹ മോചിതരായി. പരസ്പരം യോജിച്ച് മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്ന് കൌണ്‍സിലിംഗില്‍ ഇരുവരും വ്യക്തമാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം കുടുമ്പ കോടതിയാണ് ഇവര്‍ക്ക് വിവാഹ മോചനം അനുവദിച്ചത്. സംവിധായകന്‍ ഷാജികൈലാസിനും അഭിഭാഷകനും ഒപ്പമാണ് ഗണേശ്കുമാര്‍ കോടതിയില്‍ എത്തിയത്. ഇതിനിടെ സംയുക്ത വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്യാനായി ഉണ്ടാക്കിയ കരാര്‍ ഗണേശ് കുമാര്‍ ലംഘിച്ചതായി യാമിനി തങ്കച്ചി നേരത്തെ സത്യവാങ്മൂലം കോടതിയെ അറിയിച്ചിരുന്നു.

കോടതിക്ക് പുറത്ത് കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് ഗണേശ് കുമാര്‍ പ്രതികരിച്ചില്ല. വിവാഹമോചനക്കാര്യത്തില്‍ തീരുമാനമായെന്നും ഇനി ജീവിതം നല്ല നിലയില്‍ മുന്നോട്ട് പോകുമെന്നാണ് വിശ്വാസമെന്നും യാമിനി തങ്കച്ചി പറഞ്ഞു. കുടുമ്പ പ്രശ്നങ്ങളെ തുടര്‍ന്ന് ഉണ്ടായ വിവാദത്തെ തുടര്‍ന്ന് ഗണേശ് കുമാറിനു മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. പരസ്ത്രീബന്ധം ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് യാമിനിതങ്കച്ചി ഗണേശ് കുമാറിനെതിരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആരോപിച്ചത്. തുടര്‍ന്ന് യാമിനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഗണേശ്കുമാറിനു പരസ്യമായി ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍‌ചാണ്ടി ദൂര്‍ത്തടിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍

October 22nd, 2013

കൊച്ചി: ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദൂര്‍ത്തടിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ. കേരളം മുഴുവന്‍ ഒടി നടന്ന് മുഖ്യമന്ത്രി നല്‍കുന്നത് ഇരുപത് കോടിയുടെ ആശ്വസ പദ്ധതിയാണെന്നും എന്നാല്‍ കാരുണ്യ ലോട്ടറിയിലൂടെ ധനകാര്യ മന്ത്രി കെ.എം.മാണി സെക്രട്ടേറിയേറ്റില്‍ ഇരുന്ന് കൊണ്ട് 200 കോടി ജനങ്ങളില്‍ എത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയും കെ.എം.മാണിയെ അനുകൂലിച്ച് അദ്ദേഹം നിലപാട് എടുത്തിരുന്നു.

സോളാര്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് പ്രഹസനമാണെന്നും സിറ്റിംഗ് ജഡ്ജിയെ ലഭിക്കാത്തത് അതുകൊണ്ടാണെന്നും പറഞ്ഞ കോടിയേരി അന്യസംസ്ഥാനത്തു നിന്നും ജഡ്ജിയുടെ സേവനം ലഭ്യമാക്കുവാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ച്ചയായി മാണിയെ പുകഴ്ത്തിക്കൊണ്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന പ്രസ്താവനകള്‍ രാഷ്ടീയ വൃത്തങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സി.പി.എം പത്രമായ ദേശാഭിമാനി എഡിറ്റോറിയലില്‍ ധകാര്യമന്ത്രി കെ.എം. മാണിയെ പുകഴ്ത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓടുന്ന ബസ്സില്‍ യുവതിക്ക് നേരെ പീഡന ശ്രമം
Next »Next Page » കെ.ബി.ഗണേശ് കുമാറും യാമിനി തങ്കച്ചിയും വിവാഹ മോചിതരായി »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine