സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

October 17th, 2013

oommen-chandy-epathram
തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം ആക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രി സഭാ യോഗ ത്തിന് ശേഷം നടത്തിയ പത്ര സമ്മേളന ത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പത്താം ക്ലാസ് വരെ യോ പ്ലസ് ടു വരെ യോ മലയാളം പഠിക്കാത്ത ഉദ്യോഗാര്‍ത്ഥി കള്‍ തത്തുല്യ പരീക്ഷ പാസ്സാവണം എന്നാണ് നിയമം. ഭാഷാ ന്യൂന പക്ഷ ങ്ങള്‍ക്കുള്ള ഇളവ് ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തീവ്രവാദി ബന്ധം തെളിയിക്കാൻ ജസീറ മന്ത്രിയെ വെല്ലുവിളിച്ചു

October 16th, 2013

jazeera-against-sand-mafia-epathram

ന്യൂഡല്‍ഹി: മണൽ മാഫിയക്കെതിരെ ഒറ്റയാൾ സമരം നടത്തി വരുന്ന ജസീറയ്ക്ക്‌ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന മന്ത്രി അടൂർ പ്രകാശിന്റെ ആരോപണത്തിനെതിരെ പ്രതിഷേധം മുറുകുന്നു. കേരള ഹൌസിൽ മന്ത്രിക്കു മുന്നിൽ നേരിട്ടെത്തിയാണ് ഇതിനെതിരെ ജസീറ പൊട്ടിത്തെറിച്ചത്. ജസീറ ചോദിച്ച ചോദ്യങ്ങൾക്ക് മുന്നിൽ മന്ത്രി അടൂർ പ്രകാശിന് ഉത്തരം മുട്ടി.

ആരോപണം ഉന്നയിച്ച ആൾക്ക് തന്നെ അത് തെളിയിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും അതിനാൽ മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സൂക്ഷിച്ചു സംസാരിക്കണം എന്നും ജസീറ മന്ത്രിയോട് പറഞ്ഞു. ഈ ആരോപണം ഇംഗ്ലീഷ് പത്രങ്ങളിൽ വന്നാൽ അത് കൂടുതൽ തെറ്റിദ്ധാരണക്ക് കാരണമാകുമെന്നും അതിനാൽ ഈ ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രി തന്നെ ഇത് തിരുത്തണം എന്നും ജസീറ പറഞ്ഞു. ജസീറയുടെ വെല്ലുവിളിക്ക് മുന്നിൽ മന്ത്രി മറുപടി പറയാനാകാതെ പതറി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യൂറ്റൂബില്‍ സൂപ്പര്‍ ഹിറ്റ് ചന്ദ്രലേഖക്ക് ആശംസാപ്രവാഹം; ഇനി സിനിമയിലും പാടും

October 15th, 2013

chandralekha-rajahamsame-youtube-epathram

പത്തനംതിട്ട: ‘രാജഹംസമേ’ എന്ന ഗാനം ആലപിച്ച് ശ്രോതാക്കളെ വിസ്മയിപ്പിച്ച വീട്ടമ്മയായ ചന്ദ്ര ലേഖ യൂറ്റൂബില്‍ സൂപ്പര്‍ ഹിറ്റ്. വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ചന്ദ്രലേഖയെ തേടിയെത്തിയത് ആശംസകളുടെ കൂമ്പാരം ഒപ്പം അവസരങ്ങളും. പ്രശസ്ത ഗായിക കെ. എസ്. ചിത്രയുള്‍പ്പെടെ പ്രശസ്തര്‍ ആശംസകളുമായി എത്തിയപ്പോള്‍ ചന്ദ്രലേഖയ്ക്ക് ഇത് ജീവിത സാഫല്യം. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ചന്ദ്രലേഖയുടെ സ്വരമാധുരി ആരെയും ആകര്‍ഷിക്കും. ഭരതന്‍ സംവിധാനം ചെയ്ത ചമയം എന്ന ചിത്രത്തിലെ രാജ ഹംസമേ എന്ന ഗാനം അത്ര മനോഹരമായാണ് ചന്ദ്ര ലേഖ ആലപിച്ചിരിക്കുന്നത്.

പത്തനം തിട്ട കുമ്പളാമ്പൊയ്ക നരിക്കുഴിക്കുന്നിലെ രഘുനാഥിന്റെ ഭാര്യയായ ചന്ദ്രലേഖ വീട്ടിനകത്ത് കുഞ്ഞിനെയുമെടുത്ത് നിന്ന് പാടുന്ന രാജഹംസമേ എന്ന ഗാനം ഒരു ബന്ധുവാണ് മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്ത് യൂറ്റൂബില്‍ ഇട്ടത്. ആ സ്വരമാധുരി സോഷ്യല്‍ മീഡിയകളില്‍ വന്‍ തരംഗമായി. ലക്ഷത്തില്‍ പരം ഷെയറുകൾ. ചാനലുകളിലും വാര്‍ത്ത വന്നു. ഇതോടെ ചന്ദ്രലേഖയെ തേടി ആശംസകളുടെ പ്രവാഹമായി. ഒപ്പം സംഗീത സംവിധായകരായ ബിജിബാൽ, രതീഷ് വേഗ, മോഹന്‍ സിത്താര, റോണി റാഫേല്‍ തുടങ്ങിയവര്‍ അവസരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം. ഈസ്റ്റ് കോസ്റ്റ് ഓഡിയോസുമായി ആദ്യ കരാറുമായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് സിമി സജീവമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

October 15th, 2013

anti-terrorism-epathram

തിരുവനന്തപുരം: നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) യുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് സജീവമാണെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാന ഇന്റലിജെന്‍സ് വിഭാഗം മേധാവി ടി. പി. സെന്‍ കുമാര്‍ സര്‍ക്കാറിനു സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം. സിമിയുടെ മുന്‍ പ്രവര്‍ത്തകര്‍ മറ്റു സംഘടനകളില്‍ ചേക്കേറിയതായും സംസ്ഥാനത്തിന്റെ വിവിധ മേഘലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും പറയുന്നു. കാശ്മീര്‍ റിക്രൂട്ട്മെന്റ്, അദ്ധ്യാപകന്റെ കൈവെട്ട് കേസ് തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ മൊഴികളില്‍ നിന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വരികള്‍ വളച്ചൊടിച്ച് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ‘ദ അവത്തും ജിഹാദും’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് നന്മ ബുക്സ് എം. ഡി. അബ്ദു റഹ്മാന്‍ അടുത്തിടെ അറസ്റ്റിലായത്. നടക്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശവിരുദ്ധ ഉള്ളടക്കം; തേജസ് പത്രത്തിന് കാരണം കാണിക്കുവാന്‍ നോട്ടീസ്

October 5th, 2013

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖ പത്രമായ തേജസില്‍ ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ആരോപണം. പത്രത്തിന്റെ പ്രസിദ്ദീകരണം തടയാതിരിക്കുവാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്, തിരുവനന്തപുരം ജില്ലാ ഭരണ കൂടത്തിന്റെ നോട്ടീസ്. രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും താല്പര്യത്തേയും ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ അടങ്ങുന്ന എഡിറ്റോറിയലുകളും വ്‍ാര്‍ത്തകളും പ്രചരിപ്പിക്കുന്നുണ്ടെന്ന് കാണിച്ചാണ് നോട്ടീസ്. തേജസ്സിനു സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിര്‍ത്തിവച്ചിരുന്നു. 1867-ലെ പ്രസ് ആന്റ് രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ പ്രൊ.പി.കോയയ്ക്ക് അയച്ച നോട്ടീസില്‍ പറയുന്നു.

തേജസിന്റെ നിലപാടുകള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ പത്രത്തില്‍ ദേശവിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നില്ലെന്നും എന്തിന്റെ പേരിലാണ് നോട്ടീസ് നല്‍കിയതെന്ന് വ്യക്തമല്ലെന്നും എഡിറ്റര്‍ എന്‍.പി.ചെക്കുട്ടി പറയുന്നത്. നിയമപരമായി വിഷയത്തെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തേജസ് ദിനപത്രത്തിന്റെ പ്രസിദ്ധീകരണം തടയുവാനുള്ള സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ജനാധിപത്യ കേരളവും മാധ്യമങ്ങളും പ്രതികരിക്കണമെന്ന് പ്രൊ.പി.കോയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
Next »Next Page » സംസ്ഥാനത്ത് സിമി സജീവമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine