താനൂരില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചു; നാട്ടുകാര്‍ ബസ്സ് കത്തിച്ചു

August 31st, 2013

accident-epathram

താനൂർ: താനൂരിലെ മുക്കോല അങ്ങാടിക്ക് സമീപം അമിത വേഗതതയില്‍ വന്ന എ. ടി. എ. എന്ന സ്വകാര്യ ബസ്സ് ഓട്ടോയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചു. ഒരു വിവാഹ വിരുന്നില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഓട്ടോ ഡ്രൈവര്‍ കൊടക്കാട് കളാരം കുണ്ടില്‍ കബീര്‍ (26), കബീറിന്റെ സഹോദരന്‍ അയൂബിന്റെ ഭാര്യ സഹീറ (22), മക്കളായ തബ്ഷിറ (4), തബ്ഷീര്‍ (7), അന്‍സാര്‍ (1), മറ്റൊരു സഹോദരന്‍ ഉമ്മറിന്റെ ഭാര്യ ആരിഫ (27), മകള്‍ ഫാത്തിമ(7) അടുത്ത ബന്ധുവായ അര്‍ഷക്ക് (21) എന്നിവരാണ് മരിച്ചത്.

രോഷാകുലരായ നാട്ടുകാര്‍ ബസ്സ് കത്തിച്ചു. പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മന്ത്രിമാരും എം. എൽ. എ. മാരും ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ അനുശോചനം രേഖപ്പെടുത്തുവാന്‍ എത്തിയിരുന്നു.

ബസ്സ് ഡ്രൈവറുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കുകയും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്ങ് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ലുലുമാള്‍ ജലം ഊറ്റുന്നു എന്ന പ്രസ്ഥാവന സി.പി.എം നേതാവ് ദിനേശ് മണി തിരുത്തി

August 30th, 2013

കൊച്ചി: ഇടപ്പള്ളിയിലെ ലുലുമാള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ ജലം ഊറ്റുന്നതു കൊണ്ടാണ് പശ്ചിമ കൊച്ചിയിലെ കുടിവെള്ളക്ഷാമത്തിനു കാരണം എന്ന ആക്ഷേപം സി.പി.എം ജില്ലാ സെക്രട്ടറി ദിനേശ് മണി പിന്‍‌വലിച്ചു. പ്രസ്ഥാവന വിവാദമായതോടെ ആണ് ആരോപണം ഉന്നയിച്ച സി.പി.എം ജില്ലാ സെക്രട്ടറി ദിനേശ് മണി പിന്‍‌വലിച്ച് പത്രക്കുറിപ്പിറക്കിയത്. ഇടപ്പള്ളിയില്‍ 17 ഏക്കറില്‍ 25 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള മാളില്‍ പ്രതിദിനം ലക്ഷക്കണക്കിനു ലിറ്റര്‍ ശുദ്ധ ജലം ആവശ്യമുണ്ട്. ഇത് എവിടെ നിന്നു വരുന്നു എന്ന് പരിശോധിച്ചാല്‍ ജലക്ഷാമത്തിന്റെ ഉറവിടം കണ്ടെത്തൂവാന്‍ കഴിയുമെന്നും പൊതുവിതരണ സംവിധാനത്തിലൂടെ വരുന്ന ജലത്തെ ആണ് ലുലു പ്രധാനമായും ആശ്രയിക്കുന്നതെന്നും അദ്ദേഹം ഒരു പൊതു യോഗത്തില്‍ പ്രസംഗിച്ചിരുന്നു.

ദിനേശ് മണിയുടെ ആരോപണത്തെ തുടര്‍ന്ന് ജലം ഊറ്റുന്നുണ്ടോ എന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞിരുന്നു. ദിനേശ് മണിയുടെ ആരോപണത്തെ നിഷേധിച്ചു കൊണ്ട് ലുലു മാള്‍ അധികൃതര്‍ രംഗത്തെത്തി. ജല അതോരിറ്റിയുടെ കണക്ഷന്‍ ഇല്ലെന്നും തങ്ങള്‍ സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണികളേയും ടാങ്കര്‍ ലോറികളേയുമാണ് ജലത്തിനായി ആശ്രയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ ദിനേശ് മണീയുടെ വാദം അടിസ്ഥന രഹിതമാണെന്ന് വ്യക്തമായി. തുടര്‍ന്ന് ലുലുമാള്‍ വന്നതുകൊണ്ടു മാത്രം പശ്ചിമ കൊച്ചിയില്‍ ജലക്ഷാമം രൂക്ഷമായെന്ന അഭിപ്രായം തനിക്കില്ലെന്നും മറിച്ചുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും പറഞ്ഞ് ദിനേശ് മണി തന്റെ നിലപാട് മാറ്റി.

നേരത്തെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടും , തോട് കയ്യേറ്റം നടത്തിയെന്ന് ആരോപിച്ചും ലുലു മാളിനെതിരെ സി.പി.എം ,സി.ഐ.ടി.യു എറണാകുളം നേതൃത്വം ലുലുമാളിനെതിരെ രംഗത്തെത്തിയിരുന്നു. സര്‍വ്വേ റിപ്പോര്‍ട്ട് തോട് കയ്യേറിയീന്ന ആരോപണം തെറ്റാണെന്ന് വ്യക്തമാക്കുന്നു എങ്കിലും ആരോപണത്തില്‍ നിന്നും പുറകോട്ട് പോകുവാന്‍ ദിനേശ് മണി തയ്യാറായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അറബിക്കല്ല്യാണം: വരന്റെ മാതാവടക്കം3 പേര്‍ പോലീസ് കസ്റ്റഡിയില്‍

August 28th, 2013

മലപ്പുറം: കോഴിക്കോട് സിസ്കോ യത്തീം ഖാനയിലെ പതിനേഴുകാരിയായ അന്തേവാസിയെ യു.എ.ഈ പൌരനായ ജാസിം മുഹമ്മദ് അബ്ദുല്‍ കരീമിനു വിവാഹം ചെയ്തു കൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറബിയുടെ മാതാവ് സുലൈഖ, സുലൈഖയുടെ രണ്ടാം ഭര്‍ത്താവ് , ഒരു ബന്ധു എന്നിവരാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് യത്തീം ഖാന അധികൃതര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

28 കാരനായ ജാസി മുഹമ്മദ് അബ്ദുള്‍ കരീം എന്ന യു.എ.ഈ പൌരനുമായുള്ള വിവാഹത്തിനു യത്തീംഖാനാ അധികൃതര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിവാഹശേഷം പെണ്‍കുട്ടിയുമായി പലയിടങ്ങളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിച്ച അറബി പെണ്‍കുട്ടിയെ ലൈംഗികമായി പലതവണ പീഡിപ്പിച്ചു. പിന്നീട് മൂന്നാഴ്ചക്ക് ശേഷം വിദേശത്തേക്ക് മടങ്ങി. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി തന്റെ പരാതിയില്‍ വ്യക്തമായി പറയുന്നുണ്ട്.

അറബി തിരിച്ചു പോയതോടെ പെണ്‍കുട്ടിയെ യത്തീം ഖാന അധികൃതര്‍ തിരിച്ചു കൊണ്ടു പോരുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മൊഴിചൊല്ലിയതായി അറബി ഇടനിലക്കാരന്‍ വഴി അറിയിക്കുകയായിരുന്നു. യത്തീം ഖാനയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ചൈല്‍ഡ് വെല്‍‌ഫെയര്‍ കമ്മറ്റിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുറം ലോകം അറബിക്കല്ല്യാണത്തിന്റെ വിവരങ്ങള്‍ അറിഞ്ഞത്. ഇന്ത്യന്‍ വിവാഹ നിയമപ്രകാരം 18 വയസ്സു പൂര്‍ത്തിയാകാതെ പെണ്‍കുട്ടികളുടെ വിവാഹം സാധുവല്ല. എന്നാല്‍ ഇടക്കാലത്ത് കേരളത്തില്‍ ഇറങ്ങിയ വിവാദ സര്‍ക്കുലറിന്റെ പിന്‍‌ബലത്തിലാണ് വിവാഹം റെജിസ്റ്റര്‍ ചെയ്തതെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. എന്നാല്‍ വരന്‍ അറബ് വംശജനും വിദേശിയുമാണെന്ന വിവരങ്ങള്‍ മറച്ചുവെച്ചാണ് വിവാഹം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹത്തിന്റെ മറവില്‍ അറബി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പരകടനം നടത്തി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

August 28th, 2013

കൊച്ചി: അസത്യവും അവാസ്തവവുമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും വാര്‍ത്താചാനലുകളെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചങ്ങനാശ്ശേരി സ്വദേശി ബിജുവാണ് ഹര്‍ജിക്കാരന്‍. നിലവിലെ നിയമങ്ങള്‍ സ്വകാര്യ ചാനലുകള്‍ക്ക് ബാധകമല്ലാത്തതിനാല്‍ പുതിയ നിയമം കൊണ്ടുവരണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. മത്സാധിക്യം മൂലം ചൂടുള്ളതും സെന്‍സിറ്റീവുമായ വാര്‍ത്തകള്‍ക്ക് പിന്നാലെ പായുന്നതിനാല്‍ ചാനലുകള്‍ക്ക് ധാരിമ്മികത നഷ്ടമാകുന്നു എന്നും വസ്തുതകളും നിയമ വശങ്ങളും മനസ്സിലാക്കാതെയും സത്യസന്ധമല്ലാത്തതുമായ വ്‍ാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത് പതിവാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കേസുകളില്‍ ജഡ്ജിമാര്‍ കോടതികളില്‍ നടത്തുന്ന പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും ദുര്‍വ്യാഖ്യാനം നല്‍കി സമ്പ്രേക്ഷണം ചെയ്യുകയാണെന്നും സ്വയം നിയന്ത്രണം പ്രാവര്‍ത്തികാക്കാനാകുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

- എസ്. കുമാര്‍

1 അഭിപ്രായം »

1993-ലെ മുംബൈ സ്ഫോടനക്കേസ് പ്രതി കണ്ണൂരില്‍ അറസ്റ്റില്‍

August 28th, 2013

കണ്ണൂര്‍: 1993-ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി മനോജ് ലാല്‍ ബുവാരിലാല്‍ എന്ന മുഹമ്മദ് ഏലിയാസ് മുന്ന കണ്ണൂരില്‍ അറസ്റ്റിലായി. മുഹമ്മദ് ഏലിയാസ് കണ്ണൂരില്‍ ഭാര്യവീട്ടില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ സാഹസികമായ നീക്കത്തിലൂടെ ഇന്ന് പുലര്‍ച്ചയോടെ ആണ് അത്താണിക്കുന്നിലെ വീട്ടില്‍ നിന്നും ഇയാളെ പിടികൂടിയത്. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയാണ് ഇയാള്‍ എന്ന് കരുതുന്നു. സ്ഫോടനക്കേസില്‍ 13 വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇയാ‍ള്‍ പുറത്തിറങ്ങി ഒളിവില്‍ പോകുകയായിരുന്നു. 1993 മാര്‍ച്ച് 12 നു മുംബൈ നഗരത്തില്‍ 13 ഇടങ്ങളിലായി നടന്ന സ്ഫോടനത്തില്‍ 257 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്തിരുന്നു.

മനോജ് ലാല്‍ ബുവാരിയെന്ന ഇയാള്‍ നന്നേ ചെറുപ്പത്തിലെ ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് ഏലിയാസ് ആകുകയായിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ റസിയയെ 2008-ല്‍ വിവാഹം കഴിച്ചു.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പി.ടി.തോമസും നികൃഷ്ടജീവികള്‍: എം.എം.മണി
Next »Next Page » വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine