സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു പാലക്കാട് തുടക്കം

January 19th, 2014

പാലക്കാട്: അമ്പത്തിനാലാമാത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു പാലക്കാട് തുടക്കം കുറിച്ചു. പ്രധാന വേദിയായ മഴവില്ലില്‍ വെബ്സ്ക്രീനിങ്ങ് വഴിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തത്. ഇതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൌമാരകലോത്സവത്തിനു തുടക്കം ആയി. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ ചലച്ചിത്ര താരം ബാല ചന്ദ്രമേനോന്‍ മുഖ്യ അതിഥിയായിരുന്നു.

പതിനെട്ട് വേദികളിലായി 232 ഇനങ്ങളില്‍ പന്ത്രണ്ടായിരത്തോളം കുട്ടികള്‍ മത്സരിക്കും. കലോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്ര പാലക്കാടന്‍ കലാ രൂപങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ളതായിരുന്നു. വിദ്യാര്‍ഥികളും, അധ്യാപകരും, സാംസ്കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ പങ്കെടുത്തു. ഉച്ചക്ക് രണ്ടുമണിക്ക് ശേഷം വിക്ടോറിയ കോളേജ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ പ്രധാന വേദിയ്ക്കരികില്‍ സമാപിച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മെഹർ തരാർ: പാൿ ചാര ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷം

January 18th, 2014

mehr-tarar-photo-epathram

തിരുവനന്തപുരം: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ചുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരു സിറ്റിങ്ങ് ജഡ്ജിയെ കൊണ്ട് സംഭവം അന്വേഷിപ്പിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പാക്കിസ്ഥാനി മാദ്ധ്യമ പ്രവർത്തക മെഹർ തരാറുമായി തരൂരിനുള്ള അടുപ്പം സുനന്ദ മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വന്നത് ഏറെ വിവാദമായിരുന്നു.

തരൂരിന്റെ ട്വിറ്റർ അക്കൌണ്ടിൽ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളും ഇതിനെ തുടർന്ന് സുനന്ദയും മെഹറും തമ്മിൽ ട്വിറ്ററിൽ നടത്തിയ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളും ഏറെ സങ്കീർണ്ണമായ ചോദ്യങ്ങളാണ് പൊതു ജന സമക്ഷം ഉയർത്തിയത്. മെഹർ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്യുകയാണ് എന്ന സുനന്ദയുടെ ആരോപണവും, മെഹറും കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബന്ധവും, ഏതാനും മണിക്കൂറുകൾക്കകം നടന്ന സുനന്ദയുടെ മരണവും ഒട്ടേറെ സംശയങ്ങളുടെ മുൾമുനകളിലാണ് തരൂരിനെ എത്തിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ഇന്റലിജൻസ് ബ്യൂറോയെ കൊണ്ട് സംഭവം സമഗ്രമായി അന്വേഷിപ്പിക്കണം എന്ന് സി. പി. ഐ. (എം.) അവശ്യപ്പെട്ടു. ക്രിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് സുനന്ദ നടത്തിയിരുന്ന വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ തരൂരിന്റെ രാജി നേരത്തെ ബി. ജെ. പി. യും ആവശ്യപ്പെട്ടിരുന്നു. ട്വിറ്റർ സന്ദേശങ്ങൾ ഉയർത്തിയ സങ്കീർണ്ണമായ പ്രശ്നം കണക്കിലെടുത്ത് സംഭവം സിറ്റിങ്ങ് ജഡ്ജി തന്നെ അന്വേഷിക്കണം എന്ന് സി. പി. ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാറാ ജോസഫ് ആം ആദ്മിയായി

January 14th, 2014

sara-joseph-aam-aadmi-party-epathram

തൃശ്ശൂർ: പ്രശസ്ത സ്ത്രീ പക്ഷ എഴുത്തുകാരിയായ സാറാ ജോസഫ് ആം ആദ്മി പാർട്ടിയിൽ അംഗമായി. തൃശ്ശൂരിൽ ഞായറാഴ്ച്ച നടന്ന ചടങ്ങിൽ സംസാരിക്കവെ രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയമായി എന്ന് അവർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

രാഷ്ട്രീയം അഴിമതി വിമുക്തമാവണം. നല്ല ഭരണം നിലവിൽ വരണം. ജന വികാരം ഇതാണ്. ആം ആദ്മി പാർട്ടിയുടെ ഉയർച്ച ഇതാണ് സൂചിപ്പിക്കുന്നത്.

അധികാരം ജനങ്ങളിലേക്ക് തിരിച്ചെത്തണം. ഭരണ സവിധാനത്തിൽ സമഗ്രമായ ശുചീകരണത്തിനുള്ള സമയമായി. ആം ആദ്മി പാർട്ടിയൊക്കെ രൂപീകരിക്കുന്നതിന് എത്രയോ മുൻപെ ഐസ്ക്രീം പാർലർ കേസിനെതിരെ താൻ ഒരു ചൂലുമായി രംഗത്ത് വന്നത് അവർ ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീധന വായ്പ: മന്ത്രി വെട്ടിലായി

January 14th, 2014

dowry-evil-epathram

തൃശ്ശൂർ: സ്ത്രീധനത്തിനുള്ള പണം അത് നൽകാൻ കഴിയാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി വായ്പയായി നൽകും എന്ന മന്ത്രിയുടെ പ്രസ്താവന വിവാദമായി. സഹകരണ മന്ത്രി സി. എൻ. ബാലകൃഷ്ണനാണ് കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയിൽ വെച്ച് ഈ പ്രസ്താവന നടത്തിയത്.

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും സ്ത്രീധനം നൽകാൻ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. സ്ത്രീധന നിരോധന നിയമം അനുസരിച്ച് അഞ്ചു വർഷത്തിൽ കുറയാത്ത തടവാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നയാൾക്ക് ശിക്ഷയുടെ നാലിലൊന്ന് ശിക്ഷയും നൽകാം. ഇത്തരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ബാദ്ധ്യസ്ഥമായ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എം. കെ. മുനീർ കൂടി സന്നിഹിതനായ ഒരു വേദിയിൽ വെച്ചാണ് സഹകരണ മന്ത്രി ഈ പ്രസ്താവന നടത്തിയത് എന്നത് പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കുന്നു.

ഈ സാഹചര്യത്തിൽ മന്ത്രിയുടെ പ്രസ്താവന ക്രിമിനൽ കുറ്റവും അതിലുപരി സത്യപ്രതിജ്ഞാ ലംഘനവും ആണെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ബാങ്കുകൾ സ്ത്രീധന വായ്പകൾ നൽകണം എന്ന സഹകരണ മന്ത്രി സി. എൻ. ബാലകൃഷ്ണന്റെ പ്രസ്താവനയെ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഒരു സാമൂഹിക വിപത്തായ സ്ത്രീധന സമ്പ്രദായത്തെ ന്യായീകരിക്കുകയും സ്ഥാപനവൽക്കരിക്കുകയും ചെയ്യുന്ന തരത്തിൽ സംസാരിക്കുവാൻ ഒരു മന്ത്രിക്ക് എങ്ങനെയാണ് കഴിയുന്നത് എന്ന് അവർ ചോദിച്ചു.

മന്ത്രിയെ സ്ത്രീധന നിരോധന നിയമമനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഒരു വനിതാ സംഘടന അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ. ആർ. മീരയ്ക്ക് ഓടക്കുഴല്‍ പുരസ്കാരം

January 14th, 2014

kr-meera-epathram

കൊച്ചി : 2013ലെ ഓടക്കുഴല്‍ പുരസ്കാരം പ്രമുഖ സാഹിത്യ കാരി കെ. ആർ. മീരയ്ക്ക്. ഒരു തൂക്കിക്കൊലയുടെ പശ്ചാത്തലത്തില്‍ വനിതാ ആരാച്ചാരുടെ ആത്മ സംഘര്‍ഷ ങ്ങള്‍ ചിത്രീകരിച്ച ‘ആരാച്ചാർ’ എന്ന നോവലിനാണ് അവാര്‍ഡ്. മാധ്യമം ആഴ്ച പ്പതിപ്പില്‍ പ്രസിദ്ധീ കരിച്ച തായിരുന്നു ആരാച്ചാർ.

പതിനായിരം രൂപയും ഫലക വുമാണ് പുരസ്കാരം. ഡോ. ഇ. വി. രാമകൃഷ്ണന്‍, ജി. മധു സൂദനന്‍, പി. സുരേന്ദ്രന്‍ എന്നിവര്‍ അടങ്ങിയ സമിതി യാണ് പുരസ്കാരം നിര്‍ണയിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. പി. ഉദയഭാനു അന്തരിച്ചു
Next »Next Page » സ്ത്രീധന വായ്പ: മന്ത്രി വെട്ടിലായി »



  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine