ആധാര്‍ – പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ : തട്ടിപ്പുകളില്‍ പെടരുത് എന്ന് പോലീസ്

April 3rd, 2023

police-warning-about-online-fraud-adhaar-pan-card-link-ePathram
കൊച്ചി : ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിന്‍റെ പേരിലുള്ള തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരളാ പോലീസ്.

തട്ടിപ്പുകാര്‍, വ്യാജ ലിങ്കുകൾ അയച്ചു നൽകി ആധാർ / പാൻ ലിങ്ക് ചെയ്യാം എന്ന് തെറ്റിദ്ധരിപ്പിക്കുകയും പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വിവരങ്ങൾ നല്കുന്നതോടുകൂടി വ്യക്തികളുടെ സ്വകാര്യ / ബാങ്ക് വിവരങ്ങൾ തട്ടിപ്പുകാർ കരസ്ഥമാക്കും.

തുടര്‍ന്ന് മൊബൈലിൽ അയച്ചു കിട്ടുന്ന ഒ. ടി. പി. നമ്പർ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളിൽ പ്പെടാതെയും ശ്രദ്ധിക്കുക എന്നാണ് സാമൂഹിക മാധ്യമ ങ്ങളിലൂടെ നല്‍കിയിരിക്കുന്ന ജാഗ്രതാ മുന്നറിയിപ്പ്.

ഇന്‍കം ടാക്സിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ മാത്രമേ ആധാർ / പാൻ കാർഡ് ലിങ്ക് ചെയ്യാന്‍ പാടുള്ളൂ എന്ന് പോലീസ് ഓര്‍മ്മിപ്പിക്കുന്നു.  FB Page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യക്ക് വഴി കാട്ടിയ സമരം ആയിരുന്നു വൈക്കം സത്യഗ്രഹം : എം. കെ. സ്റ്റാലിന്‍

April 1st, 2023

tamilnadu-cm-stalin-with-pinarayi-vijayan-in-vaikkom-sathyagraham-annual-meet-ePathram
വൈക്കം : അയിത്തത്തിന് എതിരെ രാജ്യത്ത് നടന്ന ഏറ്റവും വലിയ പോരാട്ടം ആയിരുന്നു വൈക്കം സത്യഗ്രഹം എന്ന് തമിഴ്‌ നാട് മുഖ്യ മന്ത്രി എം. കെ. സ്റ്റാലിന്‍. വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടന ച്ചടങ്ങില്‍ സംസാരിക്കുക യായിരുന്നു എം. കെ. സ്റ്റാലിന്‍.

രാജ്യത്തെ അയിത്ത വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമായ വൈക്കം സത്യഗ്രഹം ഇന്ത്യക്ക് വഴി കാട്ടിയായ ഒരു സമരം കൂടി ആയിരുന്നു. തമിഴ്‌ നാട്ടിലും വൈക്കം സത്യഗ്രഹം മാറ്റങ്ങളുണ്ടാക്കി എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

കേരള, തമിഴ്‌ നാട് മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം. കെ. സ്റ്റാലിനും പെരിയാര്‍ സ്മാരക ത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഉദ്ഘാടന ച്ചടങ്ങിന് എത്തിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാടൻ പാട്ട് മത്സരം ‘മണി നാദം’ ചാലക്കുടിയില്‍

January 31st, 2023

kalabhavan-mani-epathram
തിരുവനന്തപുരം : അന്തരിച്ച കലാകാരന്‍ കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ‘മണി നാദം’ കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍ പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് ആറിന് ചാലക്കുടിയില്‍ വെച്ചാണ് സംസ്ഥാന തല മത്സരം.

18 നും 40 നും മധ്യേ പ്രായമുള്ളവർ 2023 ഫെബ്രുവരി 10 നു മുന്‍പായി അപേക്ഷിക്കണം. പേര്, വയസ്സ്, ഫോൺ നമ്പർ സഹിതം അപേക്ഷ നേരിട്ടോ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവ ജന കേന്ദ്രം, പട്ടം, തിരുവനന്തപുരം പിൻ – 695004 എന്ന പോസ്റ്റല്‍ വിലാസത്തിലോ എത്തിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2555 740, 94 96 26 00 67.
PRD

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ്

January 28th, 2023

monsoon-rain-school-holidays-ePathram

പാലക്കാട് : സ്കൂളുകള്‍ക്ക് സമീപത്തും കടകളിലും വില്പന നടത്തുന്ന നിറങ്ങള്‍ ചേര്‍ത്ത മിഠായികള്‍ ഭക്ഷ്യ വിഷ ബാധക്കു കാരണം ആവുന്നതി നാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണം എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശം നല്‍കി.

ജില്ലയിലെ കിഴക്കഞ്ചേരി മൂലങ്കോട് സ്കൂളിലെ കുട്ടി കള്‍ മിഠായി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റതിനെ ത്തുടര്‍ന്ന് പരിസര പ്രദേശങ്ങ ളിലെ കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന യില്‍ ഗുണ നിലവാരം ഇല്ലാതെ കണ്ടെത്തിയ മിഠായി കള്‍ നശിപ്പിച്ചു എന്ന് അധികൃതര്‍ അറിയിച്ചു.

സ്‌കൂള്‍ പരിസരങ്ങളില്‍ നിന്നും കടകളില്‍ നിന്നും മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ലേബല്‍ ഉള്ളവ മാത്രം വാങ്ങുക. പാക്കിംഗ് തീയ്യതി, എക്‌സ്പയറി ഡേറ്റ് എന്നിവയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നമ്പര്‍ എന്നിവ മിഠായി കളിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ഉറപ്പു വരുത്തുക.

കൃത്രിമ നിറങ്ങള്‍, നിരോധിത നിറങ്ങള്‍ എന്നിവ അടങ്ങിയ മിഠായികള്‍ വാങ്ങി കഴിക്കരുത്. ഭരണി കളില്‍ നിറച്ച് കൊണ്ടു നടന്നു വില്‍ക്കുന്ന റോസ്, പിങ്ക് നിറങ്ങളില്‍ ഉള്ള പഞ്ഞി മിഠായി ഒരിക്കലും വാങ്ങി കഴിക്കരുത്.

നിരോധിച്ച റോഡമിന്‍ – ബി എന്ന ഫുഡ് കളര്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികള്‍ ആരോഗ്യ ത്തിന് ഹാനികരം ആണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ്  മുന്നറിയിപ്പു നല്‍കുന്നു. Press Release &  Food Safety Kerala

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പത്താം തരം മോഡൽ പരീക്ഷ ഫെബ്രുവരി 27 നും പൊതു പരീക്ഷ മാർച്ച് 9 നും തുടങ്ങും

January 26th, 2023

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്. എസ്. എൽ. സി. മോഡൽ പരീക്ഷ 2023 ഫെബ്രുവരി 27 തിങ്കളാഴ്ച മുതൽ മാർച്ച് 3 വെള്ളിയാഴ്ച വരെ എന്ന് വിദ്യാഭ്യാസ വകുപ്പ്.

ഫെബ്രുവരി 27 തിങ്കൾ രാവിലെ 9.45 ന് മലയാളം ഒന്നാം പേപ്പർ, ഉച്ചക്ക് 2 മണിക്ക് മലയാളം സെക്കൻഡ് പേപ്പർ, ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ 9.45 ന് ഇംഗ്ളീഷ്, ഉച്ചക്ക് 2 മണിക്ക് ഹിന്ദി, മാർച്ച് ഒന്ന് ബുധനാഴ്ച രാവിലെ 9.45 ന് ഫിസിക്‌സ്, ഉച്ചക്ക് 2 :30ന് കെമിസ്ട്രി, മാർച്ച് 2 വ്യാഴം രാവിലെ 9.45 ന് സോഷ്യൽ സയൻസ്, ഉച്ചക്ക് 2 മണിക്ക് ബയോളജി, മാർച്ച് 3 വെള്ളിയാഴ്ച രാവിലെ 9.45 ന് ഗണിതം എന്നിങ്ങനെയാണ് മോഡൽ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എസ്. എസ്. എൽ. സി. പൊതു പരീക്ഷ മാർച്ച് 9 വ്യാഴം മുതൽ മാർച്ച് 29 ബുധൻ വരെയും നടത്തും. ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷ ഫെബ്രുവരി 1 ബുധനാഴ്ച ആരംഭിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും
Next »Next Page » കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ് »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine