കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു

April 13th, 2013

കൊച്ചി: കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് കൈക്കൂലിക്കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥനുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാകുന്നു. മന്ത്രിയുടെ ചെങ്ങന്നൂരിലെ വസതിയില്‍ വച്ചായിരുന്നു കഴിഞ്ഞ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്. ക്വാറി ഉടമകളില്‍ നിന്നും ലക്ഷക്കണക്കിനു രൂപയും സ്വര്‍ണ്ണവും കൈക്കൂലിയായി സ്വീകരിച്ചതിനു അറസ്റ്റിലായ ഖനി സുരക്ഷാ വിഭാഗം ഡയറക്ടര്‍ നരസയ്യയാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് ഇയാള്‍ സി.ബി.ഐയുടെ പിടിയിലായത്. അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ മന്ത്രിയെ വീട്ടില്‍ വന്നു കണ്ടത് വിവാദത്തിനു വഴിവച്ചിരിക്കയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോക്കുകൂലിക്ക് വിമര്‍ശനം, 48 മണിക്കൂര്‍ പരാജയം: സി.ഐ.ടി.യു റിപ്പോര്‍ട്ട്

April 6th, 2013

കണ്ണൂര്‍: കേരളത്തിലെ നോക്കു കൂലി സമ്പ്രദായത്തിനെതിരെ സി.ഐ.ടി.യു സമ്മേളനത്തില്‍ വിമര്‍ശനം. ബംഗാളില്‍ നിന്നുമുള്ള പ്രതിനിധികലാണ് ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്. ഇത് സംഘടനയെ പൊതു സമൂഹത്തില്‍ ഇകഴ്ത്തിക്കാട്ടുവാന്‍ ഇടവരുത്തിയെന്ന് അവര്‍ പറഞ്ഞു. സംഘടനയിലെ നേതാക്കന്മാര്‍ക്കിടയില്‍ മുതലാളിത്വ താല്പര്യങ്ങള്‍ വളര്‍ന്നു വരുന്നതയും നിരീക്ഷിക്കപ്പെട്ടു. നേതാക്കന്മാരുടെ താന്‍പ്രമാണിത്തത്തെ പറ്റിയും സംഘടനയ്ക്കുള്ളീല്‍ വളര്‍ന്നു വരുന്ന വ്യക്തിപ്പൂജയെ പറ്റിയും വിമര്‍ശനം ഉണ്ടായി.

സ്വയം വിമര്‍ശനാത്മകമായ പല കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സി.ഐ.ടി.യു ദേശീയ സമ്മേളനത്തിനായി തയ്യാറാക്കിയ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിനു മുമ്പേ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയിരുന്നു. ഫെബ്രുവരി 20,20 തിയതികളില്‍ നടത്തിയ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പല സംസ്ഥാനങ്ങളിലും പരാജയമായിരുന്നു എന്നൊരു വിലയിരുത്തലും ചര്‍ച്ചയില്‍ ഉയര്‍ന്നു. ഐ.ടി.മേഘലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ കാര്യമായ പുരോഗതി കൈവരിക്കുവാന്‍ സംഘടനയ്ക്കായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ രണ്ടു ദിവസം നീളും.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മട്ടന്നൂരില്‍ സ്ഫോടനത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

April 6th, 2013

കണ്ണൂര്‍: സ്ഫോടകവസ്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സ്ഫോടനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. മട്ടന്നൂര്‍ പോറാറ സ്വദേശി ദിലീപ്(31) ആണ് ഇന്നു രാവിലെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ സ്ഫോടനത്തെ തുടര്‍ന്ന് ബൈക്ക് തകര്‍ന്നു കൂടാതെ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡും പോലീസ് സംഘവും പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുവാനായി പരിയാരം ആശുപത്രിയിലേക്ക് മാറ്റി. വിഷുവിന്‍ പൊട്ടിക്കുവാനായി പടക്കം നിര്‍മ്മിക്കുവാനായി കരിമരുന്നുകള്‍ കൊണ്ടു പോകുകയായിരുന്നതാണോ എന്നും സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം നടത്തി വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെഡിക്കല്‍ യോഗ്യതാ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍

April 4th, 2013

ന്യൂഡെല്‍ഹി: ഡോക്ടറായി പ്രാക്ടീസ് ചെയ്യുവാന്‍ വിദേശത്തു നിന്നും മെഡിക്കല്‍ ബിരുധം നേടിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ
പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പോയിലിശ്ശേരി നാലകത്ത് വീട്ടില്‍ ഷുഹൈബ് ഖാദര്‍ (31) ആണ് അറസ്റ്റിലായത്. 2008-ല്‍ താജിക്കിസ്ഥാനില്‍ നിന്നും മെഡിക്കല്‍ ബിരുധം നേടിയ ഷുഹൈബ് ഡെല്‍ഹിയിലെ കന്റോണ്‍മെന്റ് കേന്ദ്രീയ വിദ്യാലയത്തില്‍ ഞായറാഴ്ച നടന്ന യോഗ്യതാ പരീക്ഷയായ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷന്‍ സ്ക്രീനിങ്ങ് ടെസ്റ്റില്‍ ആള്‍മാ‍റാട്ടം നടത്തുകയായിരുന്നു. നേരത്തെ നാലു തവണ ഇതേ പരീക്ഷ എഴുതിയെങ്കിലും ഇയാള്‍ പരാജയപ്പെടുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി പരീക്ഷയെഴുതുവാന്‍ ഹാജരായ ബീഹാര്‍ സ്വദേശി ഡോ.രാജേഷ് കുമാര്‍ ഗുപ്തയും അറസ്റ്റിലായിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് രണ്ടര ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. പിടിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ ഈ ആള്‍മാറാട്ടം നടത്തി പരീക്ഷ പാസാകുകയും ചെയ്തിരുന്നു എങ്കില്‍ ഷുഹൈബിന് ഡോക്ടറായി പ്രാക്ടീസ് ചെയ്യുവാന്‍ ഒരു പക്ഷെ അവസരം ഉണ്ടായേനെ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മിഥില മോഹന്‍ വധം: അബ്കാരി രംഗത്തെ കുടിപ്പക

April 4th, 2013

കൊച്ചി:പ്രമുഖ അബ്കാരി മിഥില മോഹനെ വെടിവെച്ച് കൊന്ന കേസില്‍ മുഖ്യപ്രതി തൃശ്ശൂര്‍ കണ്ടശ്ശാം കടവ് മാമ്പുള്ളി പൊറ്റേക്കാട്ട് സന്തോഷ് കുമാര്‍ (മാമ്പുള്ളി കണ്ണന്‍) അറസ്റ്റിലായി. അബ്കാരി രംഗത്തെ കുടിപ്പകയാണ് കൊലക്ക് കാരണം. സന്തോഷ് കുമാറിന്റെ സ്പിരിറ്റ് ലോറി തട്ടിയെടുത്ത് മൂന്ന് ലക്ഷം രൂപ വിടുതല്‍ പണം വാങ്ങിയതും സ്പിരിറ്റ് കടത്ത് ഒറ്റു കൊടുത്തതും കൂടാതെ ഗോഡൌണ്‍ റെയ്ഡ് ചെയ്യീച്ചതുമെല്ലാമാണ് മോഹനോട് സന്തോഷിന് വൈരാഗ്യം ഉണ്ടാകാന്‍ കാരണം.

ഗുണ്ടകളെ ഉപയോഗിച്ച് 2006-ലെ വിഷു ദിനത്തില്‍ രാത്രി ആയിരുന്നു മിഥിലെ മോഹനെ വെടിവെച്ച് കൊന്നത്. വീട്ടില്‍ നിന്നും വിളിച്ചിറക്കി വെടിവെക്കുകയായിരുന്നു. ഇതിനായി തമിഴ്‌നാട്ടില്‍ നിന്നും ഉള്ള കൊട്ടേഷന്‍ ഗുണ്ടകളെ ആണ് ഉപയോഗിച്ചത്. ഇതില്‍ പാണ്ഡ്യന്‍ എന്ന പ്രതി പിന്നീട് കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. 10 ലക്ഷം രൂപയാണ് കൊലപ്പണമായി നല്‍കിയത്. നേരത്തെ കണ്ണനെ ഉള്‍പ്പെടെ പലരേയും ചോദ്യം ചെയ്തിരുന്നു എങ്കിലും പോലീസിനു കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മിഥില മോഹന്റെ മകന്‍ അന്വേഷണം സി.ബി.ഐക്ക് വിടണം എന്ന ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിച്ചു. ഇതിനിടയില്‍ ആണ് നിര്‍ണ്ണായകമായ വഴിത്തിരിവ് ഉണ്ടായതും കണ്ണന്‍ അറസ്റ്റിലായതും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിഖില്‍കുമാര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്‌ഞ ചെയ്‌തു
Next »Next Page » മെഡിക്കല്‍ യോഗ്യതാ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍ »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine